ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH CHAKKARAKAL. Show all posts
Showing posts with label JIH CHAKKARAKAL. Show all posts

Wednesday, July 31, 2013

ഈദ്ഗാഹ്

ഈദ്ഗാഹ്
ചക്കരക്കല്ല്: ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, എന്‍.സി. ജാഫര്‍, ഇ. അബ്ദുല്‍ സലാം, കെ.കെ. അയ്യൂബ്, എം. മൊയ്തീന്‍ കുട്ടി, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

Saturday, July 13, 2013

പുസ്തക വില്‍പന ഉദ്ഘാടനം

 പുസ്തക വില്‍പന ഉദ്ഘാടനം
ചക്കരക്കല്ല്: ചക്കരക്കല്ല് സഫ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.പി.എച്ച് പുസ്തകങ്ങളുടെ വില്‍പന സഫ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. സഫ മസ്ജിദ് സെക്രട്ടറി കെ.പി. നസീര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.

Thursday, July 4, 2013

‘റമദാന് സ്വാഗതം’

 ‘റമദാന് സ്വാഗതം’
ചക്കരക്കല്ല്: ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘റമദാന് സ്വാഗതം’ പരിപാടി സംഘടിപ്പിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് ഖിറാഅത്ത് നടത്തി. സി.ടി. അഷ്കര്‍ നന്ദി പറഞ്ഞു.

Monday, April 1, 2013

പ്രഭാഷണം

 പ്രഭാഷണം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി.ടി. അശ്കര്‍ നന്ദിയും പറഞ്ഞു.

Thursday, March 28, 2013

മതപ്രഭാഷണം 30ന്

മതപ്രഭാഷണം 30ന്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ മാര്‍ച്ച് 30ന് വൈകീട്ട് ഏഴിന് മതപ്രഭാഷണം നടക്കും.
 ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.

Tuesday, January 29, 2013

പ്രഭാഷണം നടത്തി

 പ്രഭാഷണം നടത്തി
ചക്കരക്കല്ല്: നബിദിന ചിന്തകള്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, January 15, 2013

പാലിയേറ്റിവ് ദിനാചരണം

ചക്കരക്കല്ല് സഫ സെന്‍റര്‍: 
പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണം 4.00 PM

Monday, December 31, 2012

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം

 പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
ചക്കരക്കല്ല്: ദല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകവും സോളിഡാരിറ്റി യൂനിറ്റും ആവശ്യപ്പെട്ടു.കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍സലാം, സി.ടി. അഷ്കര്‍, അഹമ്മദ് കുഞ്ഞി, സി.ടി. ശഫീഖ്, കെ.വി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.

Tuesday, December 18, 2012

കുടുംബസംഗമം


കുടുംബസംഗമം 
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഹാരിസ് വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി. എം.മൊയ്തീന്‍ കുട്ടി, അന്‍വര്‍ പനേരി എന്നിവര്‍ സംസാരിച്ചു.

Wednesday, December 5, 2012

മര്‍ദനത്തില്‍ പ്രതിഷേധിച്ചു

മര്‍ദനത്തില്‍ പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സിറ്റി ഫാന്‍സി കടയുടമയും വ്യാപാരിയുമായ അബ്ദുല്‍ ഖാദറിനെ ഡോ. മുഹമ്മദലി മര്‍ദിച്ചതില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി, കെ. സക്കരിയ്യ, സി.സി. മാമുഹാജി, കെ.കെ. അയ്യൂബ്, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

Monday, November 19, 2012

വനിതാ സംഗമം നടത്തി

 വനിതാ സംഗമം നടത്തി
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ‘കുടുംബസംസ്കരണം മാതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. സക്കീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാക്കിറ ടീച്ചര്‍ സ്വാഗതവും എ. ഷമീമ നന്ദിയും പറഞ്ഞു.

Tuesday, October 16, 2012

ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും

 ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും
ചക്കരക്കല്ല്: ബലിപെരുന്നാള്‍  ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ചക്കരക്കല്ല് ഈദ്ഗാഹ് കമ്മിറ്റി അറിയിച്ചു. ഹിശാം മാസ്റ്റര്‍ നേതൃത്വം നല്‍കും. എന്‍.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, അബ്ദുല്‍ സലാം മാസ്റ്റര്‍, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

Saturday, September 22, 2012

ഹജ്ജ് ക്ളാസ്

ഹജ്ജ് ക്ളാസ്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ളാസും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖതീബ് സി.എച്ച്. മുസ്തഫ മൗലവി ക്ളാസെടുത്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ഖുര്‍ആന്‍ ക്ളാസെടുത്തു.

Monday, August 13, 2012

ക്വിസ് പ്രോഗ്രാം

ക്വിസ് പ്രോഗ്രാം
ചക്കരക്കല്ല്: ഖുര്‍ആനിലെ ‘ശൂറ’ അധ്യായത്തെ ആസ്പദമാക്കി ചക്കരക്കല്ല് സഫ സെന്‍ററില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഒന്നാം സ്ഥാനം നേടി. ആരിഫ മെഹബൂബ്, ഷമീമ ഇബ്രാഹിം  എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Tuesday, August 7, 2012

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സ്നേഹവിരുന്നായി മാറി. സഫ സെന്‍ററില്‍ നടന്ന സംഗമം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള ഇഫ്താര്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ നേതാവ് യു.ടി. ജയന്ത്, മുസ്ലിംലീഗ് ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എന്‍.കെ. റഫീഖ് മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് കെ.വി. കോരന്‍, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്‍റ് എ.കെ. സുരേന്ദ്രന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ജനാര്‍ദനന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് കെ. പ്രദീപന്‍, സെക്രട്ടറി ശൗക്കത്തലി, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

Wednesday, July 18, 2012

കുടുംബ സംഗമം

കുടുംബ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ‘റമദാന് സ്വാഗതം’ കുടുംബസംഗമം നടത്തി. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Saturday, May 5, 2012

കുടുംബസദസ്സ്

 
 
 കുടുംബസദസ്സ്
ചക്കരക്കല്ല്: കാലഘട്ടത്തിന്‍െറ മാറ്റത്തിനനുസരിച്ച് സമൂഹത്തില്‍ നവോത്ഥാനം നിര്‍വഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന് പ്രബോധനം വാരിക സബ് എഡിറ്റര്‍ സദ്റുദ്ദീന്‍ വാഴക്കാട്. ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന  കാമ്പയിനിന്‍െറ ഭാഗമായി ചക്കരക്കല്ലില്‍ സംഘടിപ്പിച്ച കുടുംബസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇ. അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും എം. മൊയ്തീന്‍ നന്ദിയും പറഞ്ഞു. 
03-05-2012/7 PM/GOKULAM AUDITORIUM/CHAKKARAKAL

Wednesday, May 2, 2012

JIH CHAKKARAKAL

പ്രഭാഷണം

പ്രഭാഷണം
ചക്കരക്കല്ല്: മേയ് മൂന്നിന് വൈകുന്നേരം ഏഴ് മണിക്ക് ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ ‘ജമാഅത്തെ ഇസ്ലാമി സവിശേഷതകള്‍’ എന്ന വിഷയത്തില്‍ സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തും.