ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 27, 2013

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നു; പ്രദേശവാസികള്‍ ഭീതിയില്‍

 
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നു;
പ്രദേശവാസികള്‍ ഭീതിയില്‍
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം. തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നത് ഭീതിപരത്തി. ചൊവ്വാഴ്ച ഉച്ചക്ക് വന്‍തോതില്‍ പടര്‍ന്ന തീ രാത്രി വൈകിയും കെട്ടടങ്ങിയിട്ടില്ല.  അതേസമയം, മാലിന്യത്തിന് തീപിടിച്ചിട്ട് മാസങ്ങളായെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ കണ്ണന്‍ കൃഷിചെയ്ത 500ലധികം വാഴത്തൈകള്‍ മുഴുവനായി കത്തി. അതോടൊപ്പം തേക്ക്, തെങ്ങിന്‍തൈകളും തീപിടിത്തത്തില്‍ നശിച്ചു.
നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ ചേലോറയില്‍ തീപടര്‍ന്നിട്ട് ദിവസങ്ങളായെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്ത് പ്രതിഷേധമേറുകയാണ്. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന പുക കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കണ്ണന്‍െറ രണ്ട് ഏക്കറിലധികം സ്ഥലത്തെ വാഴ, ജാതി, തെങ്ങ് എന്നിവ നനക്കാനുപയോഗിക്കുന്ന പൈപ്പുകള്‍ മുഴുവനായും കത്തി.
ഇന്നലെ പടര്‍ന്ന തീ കണ്ണൂരില്‍നിന്ന് രണ്ട് അഗ്നിശമന യൂനിറ്റുകള്‍ എത്തിയാണ് നിയന്ത്രിച്ചത്.
അതേസമയം, 2011 മാര്‍ച്ചോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രശ്നം പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെന്നും അത് പാലിച്ചിട്ടില്ളെന്നും സമരനേതാവ് രാജീവന്‍ പറഞ്ഞു.  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേലോറയിലത്തെുമ്പോള്‍ മാലിന്യം കാണാതിരിക്കാന്‍ നഗരസഭയുടെ അറിവോടെയാണ് മാലിന്യം കത്തിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, തീപിടിത്ത വിവരമറിഞ്ഞ് നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയും സംഘവും സ്ഥലത്തത്തെി.  പ്രശ്നം ജില്ല ഭരണകൂടത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. രാത്രി വൈകിയും തീപടരുകയാണ്. 

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്

വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വെല്‍ഫെയര്‍പാര്‍ട്ടി ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ സമീപനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറാകട്ടെ കുടിവെള്ള വിതരണം സ്വകാര്യവത്കരിച്ചും വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം കൊണ്ടുവന്നും ബസ്ചാര്‍ജ് വര്‍ധിപ്പിച്ചും കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തും ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്നു.‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന സമരപരിപാടിയുടെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രക്ഷോഭ ജാഥകള്‍, സമരത്തെരുവുകള്‍, ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും.
പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ് നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി എന്നിവര്‍ സംസാരിക്കും. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ബഹുജന മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേന്ദ്രന്‍ കരിപ്പുഴ, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.