Tuesday, August 16, 2011
JIH KANNUR
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
സ്നേഹസംഗമമായി ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: വിഭാഗീയതയുടെ അതിരുകള്‍ മറന്ന് വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മിറ്റി കണ്ണൂര്‍ കൌസറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൌഹാര്‍ദത്തിന്റെ വിളംബര വേദികൂടിയായി.
സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
GIO KANNUR
ജി.ഐ.ഒ ജില്ലാകമ്മിറ്റി വായന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുപരീക്ഷയിലെ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമദ് കാരകുന്ന് സമ്മാനം നല്‍കുന്നു
എഴുത്തു പരീക്ഷാ വിജയികള്‍
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ജില്ലാകമ്മിറ്റി വായന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ലദീദ (ഡി.ഐ.എസ് മലയാളം മീഡിയം) ഒന്നാംസ്ഥാനം നേടി. അസ്ബിന (ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം) രണ്ടാംസ്ഥാനവും സദാഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും നേടി.KANHIRODE NEWS
ഏച്ചൂര്‍: ഏച്ചൂര്‍ ടൌണിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ അക്രമം. ഓഫിസിലെ ഫര്‍ണിച്ചര്‍, മേല്‍കൂരയുടെ ഓടുകള്‍, ചിത്രങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവ തകര്‍ത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
JIH ULIYIL
നരയമ്പാറ മസ്ജിദ് ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
നരയമ്പാറ: നരയമ്പാറ മസ്ജിദ് ഗ്രൌണ്ടില്‍ ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി.കെ. കുട്ടു, പി.സി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതം പറഞ്ഞു.
HIRA MATTANNUR
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമം മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം ഇഫ്താര്‍ പ്രഭാഷണം നടത്തി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്‍, കെ.പി. ഗംഗാധരന്‍, വി.എന്‍. മുഹമ്മദ്, കാരായി ശ്രീധരന്‍, ഡോ.എ. ജോസഫ്, ലക്ഷ്മണന്‍ കയിലൂര്‍, കെ.വി. ജയചന്ദ്രന്‍, അഷറഫ് പുറവൂര്‍, കെ.വി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. മുഹമ്മദ് സലീം സ്വാഗതവും പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് റഹ്ബര്‍ ഖിറാഅത്ത് നടത്തി.
CHAKKARAKAL NEWS
ചക്കരക്കല്ലില്‍ ബാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ സമരം:
കൂട്ട ഉപവാസവും പൊതുയോഗവും നടത്തി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാറിനെതിരെ ബഹുജന സമരം അമ്പതാം ദിവസം പിന്നിട്ടതിന്റെ ഭാഗമായി ബാറിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. വൈകുന്നേരം ചക്കരക്കല്ല് ടൌണില്‍ നടന്ന പൊതുയോഗം കേരള മദ്യവര്‍ജന സമിതി സെക്രട്ടറി ഇയച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ബഹുജന ഉപവാസം ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.വി. കോരന്‍, ടി.പി.ആര്‍. നാഥ്, സി.ടി. അശ്കര്‍, അബ്ദുല്‍ അസീസ് വയനാട്, ഡോ. ശാന്തി, കെ. ചന്ദ്രന്‍, മധു കക്കാട്, എം. സജീദ്, രാജന്‍ കോരമ്പേത്ത്, എം.കെ. ഖാലിദ്, ആശാഹരി, രമേശന്‍ മാമ്പ, എം. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അഹ്മദ് മാണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
കൂട്ട ഉപവാസവും പൊതുയോഗവും നടത്തി
OBIT_PATHU
കുടുക്കിമൊട്ടയിലെ പരേതനായ മേലെക്കണ്ടി മൊയ്തുവിന്റെ ഭാര്യ തൌഫീഖ് മന്‍സിലില്‍ എന്‍.പി.ആര്‍. പാത്തു (72) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, നബീസ, ലത്തീഫ്.
മരുമക്കള്‍: നസീമ, ബുഷ്റ, ആബിദ്.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, നബീസ, ലത്തീഫ്.
മരുമക്കള്‍: നസീമ, ബുഷ്റ, ആബിദ്.
Subscribe to:
Posts (Atom)