ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 2, 2012

കരിയര്‍ ഗൈഡന്‍സ്

പരിപാടികള്‍ ഇന്ന്
കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്: 
സൗജന്യ കരിയര്‍ ഗൈഡന്‍സ് 
ഉദ്ഘാടനം- ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ 
11.AM

JIH CHAKKARAKAL

നാട്ടുകാരുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കുളത്തിന് പുതുജീവന്‍

 
 
 
 നാട്ടുകാരുടെ കൂട്ടായ്മയില്‍
പഴയ പള്ളിക്കുളത്തിന് പുതുജീവന്‍
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാഞ്ഞിരോട് പഴയ പള്ളിക്കുളത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതുജീവന്‍. പുതുതലമുറക്ക് അന്യമായിമാറിയ നീന്തല്‍ സവിശേഷമായ ശാരീരിക വ്യായാമമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പരിസരവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ച് കുളം പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയതെന്ന് നവീകരണത്തിന് നേതൃത്വം നല്‍കിയ സി.കെ.സി. മുഹമ്മദ് പറഞ്ഞു.
നിര്‍മാണപ്രവൃത്തി നടത്തി കുളത്തിന്‍െറ സംരക്ഷണവും നീന്തല്‍ പരിശീലനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. മൂസ, എം.കെ. സലീം, പി.സി. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.ഐ.ഒ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം

 
 
 
 
 
 
 
 
 
 
 എസ്.ഐ.ഒ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
കാഞ്ഞിരോട്: രാഷ്ട്രീയാതിപ്രസരം കാരണം കാമ്പസുകള്‍ നിര്‍ജീവമായി മാറിയിരിക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആശിഖ് കാഞ്ഞിരോട്. ‘ഭാവി നമ്മുടേതാണ്’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കേരളഘടകം നടത്തുന്ന കാമ്പയിന്‍െറ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരോട് അല്‍ഹുദ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘വിമോചനത്തിന് വിശുദ്ധമാര്‍ഗം’ എന്ന വിഷയത്തില്‍ എം.എന്‍. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ഫാസില്‍ അഴീക്കോട് അധ്യക്ഷത വഹിച്ചു. പി. ശാക്കിറ, കെ. ഫവാസ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബ സംഗമം

കുടുംബ സംഗമം
മട്ടന്നൂര്‍: സ്വന്തം ഇച്ഛയെ നിയന്ത്രിക്കുന്നതാണ് ഏറ്റവും വലിയ ത്യാഗമെന്നും വ്യക്തി സംസ്കരണത്തിലൂടെയേ നല്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാവൂവെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വളോര യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. പി.വി. ഇബ്രാഹിംകുട്ടി സംസാരിച്ചു.

പ്രഭാഷണം

പ്രഭാഷണം
ചക്കരക്കല്ല്: മേയ് മൂന്നിന് വൈകുന്നേരം ഏഴ് മണിക്ക് ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ ‘ജമാഅത്തെ ഇസ്ലാമി സവിശേഷതകള്‍’ എന്ന വിഷയത്തില്‍ സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തും.

കലാസ്വാദന സദസ്സ്

 
 
 
 
 
 
 
 
 
 
 
 
 
 
 കലാസ്വാദന സദസ്സ്
കണ്ണൂര്‍: യുവജന സംഗമത്തിന്‍െറ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ചാലാട് പാറക്കണ്ടി മൈതാനിയില്‍  കലാസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി പ്രവര്‍ത്തനം വിശദീകരിക്കുന്ന തിയറ്റര്‍ സ്കെച്ച് വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസര്‍ സ്വാഗതവും ചാലാട് യൂനിറ്റ് പ്രസിഡന്‍റ് ഷുഹൈബ് നന്ദിയും പറഞ്ഞു. പ്രദേശത്തെ പഴയ ഗായകന്‍ ഹംസക്കോയ, പക്ഷിനിരീക്ഷണത്തിലും കലാകായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചാലാട് സ്വദേശി ഫിഫ സന്തോഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി
ചക്കരക്കല്ല്: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന കാമ്പയിനിന്‍െറ  ഭാഗമായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ തന്നട യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. ഹുസയിന്‍ വയനാട്, കളത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. മൊയ്തീന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.