ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 22, 2012

സ്വീകരണം നല്‍കി

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥക്ക്
സ്വീകരണം നല്‍കി
 മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാനയാത്രക്ക് മട്ടന്നൂരില്‍ വരവേല്‍പ്. ജാഥയെ മട്ടന്നൂര്‍ ഐ.ബി പരിസരത്തുനിന്ന് നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബസ്സ്റ്റാന്‍ഡിലേക്ക് ആനയിച്ചു.
മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം കാര്‍ത്യായനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ബി.എം ഫര്‍മീസ്, ജില്ലാ കമ്മിറ്റിയംഗം അനൂപ്കുമാര്‍ കൂത്തുപറമ്പ്, ജോസഫ് ജോണ്‍ പയ്യന്നൂര്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അസ്ലം മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കൂടാളി നന്ദി പറഞ്ഞു.
ഹരി പി. നായര്‍, നൗഷാദ് മത്തേര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. ടി.കെ. മുനീര്‍, രാജേഷ് നെല്ലൂന്നി, സി.എം. മഅ്റൂഫ് എന്നിവര്‍ നേതൃത്വം നല്‍കി. ജാഥയുടെ ഭാഗമായി അരങ്ങേറിയ ‘വില്‍ക്കാനുണ്ട് കേരളം’ എന്ന തെരുവുനാടകം ശ്രദ്ധേയമായി.
ഇരിട്ടി:ആഹ്വാന ജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി. ഉളിയില്‍നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടിയിലത്തെിയ ജാഥ പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു.
റഹ്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, രഘുനാഥ്, ടി.വി. ജയറാം, ജോസഫ് ജോണ്‍, ജാഥാ ലീഡര്‍ രാധാകൃഷ്ണന്‍ കൂടാളി എന്നിവര്‍ സംസാരിച്ചു.  

അധ്യാപിക സംഗമം

അധ്യാപിക സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ കമ്മിറ്റി കൗസര്‍ ഓഡിറ്റോറിയത്തില്‍ അധ്യാപിക സംഗമം നടത്തി. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ക്ളാസെടുത്തു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ മോഡറേറ്ററായിരുന്നു. മറിയം നസീറ സ്വാഗതവും പി. ശാക്കിറ ഖുര്‍ആന്‍ ക്ളാസും നടത്തി.

ഹജ്ജ് ക്ളാസ്

ഹജ്ജ് ക്ളാസ്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ളാസും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖതീബ് സി.എച്ച്. മുസ്തഫ മൗലവി ക്ളാസെടുത്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ഖുര്‍ആന്‍ ക്ളാസെടുത്തു.

സ്വീകരണം നല്‍കി

 വെല്‍ഫെയര്‍ പാര്‍ട്ടി വാഹനജാഥക്ക്
സ്വീകരണം നല്‍കി
ചക്കരക്കല്ല്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്വാന ജാഥക്ക് ചക്കരക്കല്ലില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയംഗം പി. മിനി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. ധര്‍മടം മണ്ഡലം സെക്രട്ടറി എം. മുനീര്‍ സ്വാഗതം പറഞ്ഞു. ജാഥാ ലീഡര്‍ രാധാകൃഷ്ണന്‍ കൂടാളിക്ക് പി. കാര്‍ത്യായനി ടീച്ചര്‍ ഹാരാര്‍പ്പണം നടത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ ഇന്ന് സമാപിക്കും

 വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന  ജാഥ 
 ഇന്ന് സമാപിക്കും
 തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഹ്വാന ജാഥ ഇന്ന് തലശ്ശേരിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണകൂട ജനദ്രോഹ നിലപാടുകള്‍ക്കെതിരെയും പ്രതിപക്ഷ നിഷ്ക്രിയത്വത്തിനുമെതിരെ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷന്‍ കൂടാളിയുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്.  ശനിയാഴ്ച ജാഥ പാനൂര്‍, ന്യൂമാഹി, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ പ്രയാണം നടത്തും. വൈകീട്ട് നാലിന് തലശ്ശേരി പുതിയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, മലപ്പുറം ജില്ലാ സെക്രട്ടറി സലീം മമ്പാട് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം,ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്‍റ് ഹരിതാ രമേശ്, തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അശ്റഫ് എന്നിവര്‍ പങ്കെടുത്തു.
കൂത്തുപറമ്പ്: കേരള സ്ത്രീകള്‍ പഴയതുപോലെ ഭര്‍ത്താവ് പറയുന്നവര്‍ക്കോ സഹോദരന്‍ പറയുന്നവര്‍ക്കോ പിതാവ് പറയുന്നവര്‍ക്കോ വോട്ട് ചെയ്യാതെ സ്വയം ബോധവാന്മാരായിരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാന ജാഥയുടെ ഇന്നലെ നടന്ന സമാപന പരിപാടി കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ടി.വി. ജയറാം അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ജോസഫ് ജോണ്‍, പി. നാണി ടീച്ചര്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, എം.എന്‍. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍, ജാഥാ ക്യാപ്റ്റന്‍ കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിക്കൂറില്‍ സ്വീകരണം

 
 വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനജാഥക്ക്
ഇരിക്കൂറില്‍ സ്വീകരണം
ഇരിക്കൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന വാഹനജാഥക്ക് ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. സി.എ. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, സി.സി. ഫാത്തിമ ടീച്ചര്‍, മോഹനന്‍ കുഞ്ഞിമംഗലം, രാജീവ് മഠത്തില്‍, ശശികല, മിനി തോട്ടട, പി.കെ. സമീറ, കെ. സ്വാദിഖ്, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കാവുമ്പായി സ്വാഗതവും എന്‍.വി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.
വില്‍ക്കാനുണ്ട് കേരളം എന്ന തെരുവുനാടകം രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണാധികാരികളുടെയും കപട മുഖംമൂടി പിച്ചിച്ചീന്തുന്നതും ചിന്താര്‍ഹവുമായി. വിലക്കയറ്റം, അഴിമതി, ഭൂമാഫിയ, അക്രമ രാഷ്ട്രീയം, എമര്‍ജിങ് എന്നിവയിലൂടെ രാജ്യത്തെ വിദേശ-സ്വദേശ കുത്തകകള്‍ക്ക് അടിയറവെക്കുകയാണെന്നും 60 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് വിലക്കയറ്റം നിയന്ത്രിക്കാനാവാത്തത് എന്തുകൊണ്ടാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു നാടകം. ഇബ്നുസീന, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജാഫര്‍ എന്നിവര്‍ നാടകത്തിന് നേതൃത്വം നല്‍കി. 

ആഹ്വാന യാത്രക്ക് ഇന്ന് ഇരിട്ടിയില്‍ സ്വീകരണം

ആഹ്വാന യാത്രക്ക് ഇന്ന് ഇരിട്ടിയില്‍ സ്വീകരണം
ഇരിട്ടി: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാനയാത്രക്ക് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മൂന്നിന് ഇരിട്ടിയില്‍ സ്വീകരണം നല്‍കും. അഞ്ചിന് പേരാവൂരിലും സ്വീകരണം നല്‍കും.

സോളിഡാരിറ്റി കാമ്പയിന്‍.

സോളിഡാരിറ്റി കാമ്പയിന്‍.
ഇരിക്കൂര്‍: ‘വിപ്ളവ വസന്തത്തിലെ ശലഭങ്ങളാവുക സോളിഡാരിറ്റിയില്‍ അണിചേരുക’ കാമ്പയിനിന്‍െറ ഇരിക്കൂര്‍ ഏരിയാ യോഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലിം, എന്‍.വി. ത്വാഹിറ, കെ. സലീം എന്നിവര്‍ സംസാരിച്ചു. കെ. ഫാറൂഖ് സ്വാഗതം പറഞ്ഞു.

പ്രധാനമന്ത്രി ജനാധിപത്യത്തെ മാനിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പ്രധാനമന്ത്രി ജനാധിപത്യത്തെ
മാനിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും ജനാധിപത്യത്തെ മാനിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ് ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്വാന യാത്രക്ക് കണ്ണൂര്‍ സിറ്റിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് സി.ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍ . അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, രാഘവന്‍ കാവുമ്പായി, ശശികല കേളോത്ത്, ജാഥാലീഡര്‍ രാധാകൃഷ്ണന്‍ കൂടാളി എന്നിവര്‍ സംസാരിച്ചു. മധു കക്കാട് നന്ദി പറഞ്ഞു. പുതിയതെരു,കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.  വെള്ളിയാഴ്ച രാവിലെ ചക്കരക്കല്ലില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥക്ക് മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

എസ്.എഫ്.ഐയുടേത് ജന്മിത്ത രാഷ്ട്രീയം -ശിഹാബ് പൂക്കോട്ടൂര്‍

 എസ്.എഫ്.ഐയുടേത് ജന്മിത്ത
രാഷ്ട്രീയം -ശിഹാബ് പൂക്കോട്ടൂര്‍
തലശ്ശേരി: കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ പിന്തുടരുന്നത് ജന്മിത്ത രാഷ്ട്രീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപെട്ടു. ഇടത് ഫാഷിസത്തിനെതിരെയും തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ എസ്.എഫ്.ഐ അതിക്രമത്തിനെതിരെയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എമ്മും  കാമ്പസുകളില്‍  എസ്.എഫ്.ഐയും പിന്തുടരുന്നത് ഫ്യൂഡല്‍, ജന്മിത്ത രാഷ്ട്രീയമാണ്. ആശയങ്ങള്‍ക്ക് പകരം ക്വട്ടേഷന്‍ രാഷ്ട്രീയവും ആയുധ പരിശീലനവുമാണ് എസ്.എഫ്.ഐക്കാര്‍ ഇന്ന് പിന്തുടരുന്നതെന്ന് ശിഹാബ് ആരോപിച്ചു.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി നജാഫ് പെരിങ്ങത്തൂര്‍, എ.ഐ.ഡി.എസ്.ഒ സംസ്ഥാന നിര്‍വാഹക സമിതിയംഗം സനൂപ്, ജി.ഐ.ഒ പ്രവര്‍ത്തക എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ സ്വാഗതവും തലശ്ശേരി എന്‍ജിനീയറിങ് കോളജ് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റ് റംസി സലാം നന്ദിയും പറഞ്ഞു.

‘കേരളം വില്‍പ്പനക്ക്’

 
 ഭരണകുട നയങ്ങളും  പ്രതിപക്ഷ
നിഷ്ക്രിയത്വവും തുറന്നുകാട്ടി
‘കേരളം വില്‍പ്പനക്ക്’
പഴയങ്ങാടി: ഭരണകൂടങ്ങളുടെ വികല നയങ്ങളും പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത്വവും തുറന്നുകാട്ടി വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ആഹ്വാന യാത്രയോടനുബന്ധിച്ച് നടത്തുന്ന തെരുവ് നാടകം  ‘കേരളം വില്‍പ്പനക്ക്’ ശ്രദ്ധേയമാകുന്നു.  ദൈവത്തിന്‍െറ സ്വന്തം നാട് സായിപ്പിന്ന് കാബറെ നൃത്തത്തിനു വേദിയൊരുക്കുന്ന എമര്‍ജിങ് കേരള, മുപ്പത്തഞ്ചു കൊല്ലം  കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടും സ്വന്തം സംസ്ഥാനത്ത് തൊഴില്‍ ലഭിക്കാതെ കേരളത്തിലെ ഗോപാലന്‍െറ ചായക്കടയില്‍ ജോലി ചെയ്യുന്ന ബംഗാളി മുതല്‍ രാഷ്ട്രീയ എതിരാളിയെ കഠാരിക്കിരയാക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം  തുടങ്ങി വര്‍ത്തമാന കാല സംഭവ വികാസങ്ങളെ വിചാരണ ചെയ്യുന്നതാണ് നാടകത്തിന്‍െറ ആദ്യാന്തം.
പൊറുതി മുട്ടിയ ജനത്തിന് ആശ്വാസമേകാന്‍ ഒരു നവ രാഷ്ട്രീയ സംസ്കാരം ഉദയം ചെയ്യുന്നതോടെയാണ് തെരുവു നാടകം സമാപിക്കുന്നത്.യു.കെ സെയ്ദ്,സൈനുദ്ദീന്‍ കരിവെള്ളൂര്‍,ടി.പി ജാഫര്‍,ഇബ്നുസീന,പ്രസന്നന്‍ മാടായി,ശാഹിദ്,സിറാജ്,ജാഫര്‍ ഉളിയില്‍,ബേബി വിസ്മയ തുടങ്ങിയവരാണ് നാടകത്തില്‍ വേഷമിടുന്നത്.

എസ്.ഐ.ഒ പ്രതിഷേധ കൂട്ടായ്മ ഇന്ന്

‘കാമ്പസുകളിലെ ഇടതു ഫാഷിസം’;
എസ്.ഐ.ഒ പ്രതിഷേധ കൂട്ടായ്മ ഇന്ന്
കണ്ണൂര്‍: കാമ്പസുകളിലെ ഇടതുപക്ഷ ഫാഷിസത്തിനെതിരെ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ നടക്കും.
വൈകീട്ട് നാലുമണിക്ക് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനാ നേതാക്കളും സംസാരിക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥക്ക് സ്വീകരണം

 
 വെല്‍ഫെയര്‍ പാര്‍ട്ടി
ആഹ്വാന ജാഥക്ക് സ്വീകരണം
പഴയങ്ങാടി: ഭരണകൂട നയങ്ങള്‍ക്കും പ്രതിപക്ഷ നിഷ്ക്രിയത്വത്തിനുമെതിരെ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ആഹ്വാന യാത്രക്ക് പഴയങ്ങാടിയില്‍ സ്വീകരണം നല്‍കി. എസ്.എല്‍.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.  യു.കെ. സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ലീഡറും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായ രാധാകൃഷ്ണന്‍ കൂടാളിക്ക് മാടായി പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി സന്തോഷ് ഹാരാര്‍പ്പണം നടത്തി. പള്ളിപ്രം പ്രസന്നന്‍, എം. ഖദീജ എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍: പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ രാധാകൃഷ്ണന്‍ കൂടാളി, അംഗങ്ങളായ ജോസഫ് ജോണ്‍, മധു കക്കാട്, ശശികല കേളോത്ത്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എം. ഷെഫീഖ് സ്വാഗതം പറഞ്ഞു. കലാപരിപാടികളും ഉണ്ടായി.
തളിപ്പറമ്പ്: യാത്രയുടെ ബുധനാഴ്ചത്തെ സമാപനം തളിപ്പറമ്പില്‍ നടന്നു. ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്തു. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സലീം മമ്പാട്, വി.വി. രാഘവന്‍, രാജീവ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.ടി. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.
കണ്ണൂര്‍ മണ്ഡലം സ്വീകരണ സമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂര്‍ സിറ്റിയില്‍ നടക്കും. പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം മാഗ്ളിന്‍ പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സിറ്റി സമ്മേളനത്തിന്‍െറ പ്രചാരണാര്‍ഥം കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലുടനീളം വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. 

നഗരസഭ തീരുമാനം നിയമവിരുദ്ധം

പെട്ടിപ്പാലത്ത് ബയോഗ്യാസ് പ്ളാന്‍റ്: നഗരസഭ തീരുമാനം നിയമവിരുദ്ധം
തലശ്ശേരി: നഗരത്തിലെ മാലിന്യ പ്രശ്ന പരിഹാരത്തിന് പെട്ടിപ്പാലമടക്കമുള്ള സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുമെന്ന നഗരസഭ തീരുമാനം നിയമ വിരുദ്ധം. തീരപ്രദേശമായ പെട്ടിപ്പാലമടക്കം അഞ്ച് കേന്ദ്രങ്ങളിലാണ് ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന നഗരസഭ യോഗം തീരുമാനിച്ചത്.
അഞ്ചര കോടിയില്‍ പരം ചെലവ് വരുന്ന പദ്ധതിയുടെ പ്രവൃത്തി കണ്ണൂര്‍ റെയ്ഡ്കോക്ക് കരാര്‍ നല്‍കാനും തീരുമാനമായിരുന്നു. പെട്ടിപ്പാലം, ടൗണ്‍ഹാള്‍ പരിസരം, ലോറി സ്റ്റാന്‍ഡ്, ചാലില്‍, ബീവറേജ് സ്റ്റാള്‍ എന്നിവിടങ്ങളിലാണ് ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനമായത്.
എന്നാല്‍, തീരപ്രദേശത്ത് മാലിന്യ നിക്ഷേപമോ, ഒരു വിധ നിര്‍മാണമോ പാടില്ല എന്നാണ് തീരദേശ സംരക്ഷണ നിയമം (സി.ആര്‍.സെഡ് ആക്ട്) അനുശാസിക്കുന്നത്. കൂടാതെ പെട്ടിപ്പാലത്ത് ഒരുവിധത്തിലുള്ള മാലിന്യ നിക്ഷേപവും പാടില്ല എന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ചതിന് നഗരസഭ സെക്രട്ടറി കോസ്റ്റല്‍ സോണ്‍ അതോറിറ്റി വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ് നിയമം മറികടന്ന് പെട്ടിപ്പാലത്ത് ബയോ ഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ നഗരസഭ നീക്കം നടത്തുന്നത്.
പുതിയ സ്റ്റാന്‍ഡില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബയോ ഗ്യാസ് പ്ളാന്‍റ് നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാതെയാണ് പുതിയ പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ നീക്കം നടത്തുന്നത്. കൂടാതെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും നഗരസഭ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്‍റുകളും പ്രവര്‍ത്തനരഹിതമാണ്. പെട്ടിപ്പാലത്ത് മുമ്പ് പ്രവര്‍ത്തിച്ച അറവു ശാല സ്ഥിതി ചെയ്ത സ്ഥലത്ത് മണ്ണിട്ട് പ്രത്യേക ഗ്രൗണ്ട് സ്ഥാപിച്ച് അവിടെ പ്ളാന്‍റ് സ്ഥാപിക്കാനാണ് നഗരസഭയുടെ നീക്കം.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച അറവു ശാല ഹൈകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു. ഇവിടെ ഇപ്പോള്‍ പ്ളാസ്റ്റിക്ക് മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിക്കുകയാണ്. എന്നാല്‍, പ്ളാന്‍റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും എന്ത് വില കൊടുത്തും ഇത് തടയുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു. അടിയന്തര പ്രതിഷേധ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി  സി.പി. അഷ്റഫ്, ആക്ടിങ് പ്രസിഡന്‍റ് യു.കെ. സയിദ് എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി  ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ടി.വി. രാഘവന്‍, കോണിച്ചേരി അബ്ദുറഹിമാന്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

ബസ് ചാര്‍ജ് ഏകപക്ഷീയമായി കൂട്ടരുത്-സോളിഡാരിറ്റി

ബസ് ചാര്‍ജ്
ഏകപക്ഷീയമായി
കൂട്ടരുത്-സോളിഡാരിറ്റി
കോഴിക്കോട്: ഡീസല്‍ വിലവര്‍ധനയുടെ മറവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്.
 കഴിഞ്ഞ ആഗസ്റ്റിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് കിലോമീറ്റര്‍ നിരക്ക് കൂട്ടുന്നതിനു പകരം മിനിമം ചാര്‍ജ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.
55 പൈസ കിലോ മീറ്റര്‍ നിരക്ക് നിലനില്‍ക്കെതന്നെ ഫലത്തില്‍ 70 പൈസയോളം കിലോമീറ്ററിന് യാത്രക്കാര്‍ നല്‍കേണ്ടിവന്നിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനിടെയാണ് കിലോമീറ്ററിന് 70 പൈസയാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നത്.  ഇതൊന്നും പരിഗണിക്കാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.