Showing posts with label IPH KANNUR. Show all posts

Thursday, December 13, 2012
Friday, November 23, 2012
Friday, July 27, 2012
ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം പ്രകാശനം ചെയ്തു
ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ഖുര്‍ആന്‍ ബോധനത്തിന്‍െറ അഞ്ചാം വാല്യം മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളെ മലയാളികള്‍ക്കു മനസ്സിലാവുന്ന വിധം ലളിതവും സാഹിതീയവുമായി എങ്ങനെ പരിഭാഷപ്പെടുത്താമെന്നതാണ് തന്‍െറ എഴുത്തുജീവിതത്തിലെ ഏറെ പ്രയാസകരമായ അനുഭവമെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച് ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ശുദ്ധപരിഭാഷയും മൗലികചിന്തയുമാണ് ഖുര്‍ആന്‍ ബോധനത്തിന്‍െറ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ പഠനവേദികള്‍ സജീവമായ ഇക്കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ജനകീയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ. മുഹമ്മദലി പറഞ്ഞു. ഖുര്‍ആന്‍ ബോധനത്തിന്‍െറ ഗ്രന്ഥകാരനും പ്രബോധനം പത്രാധിപരുമായ ടി.കെ. ഉബൈദ് ഗ്രന്ഥസമര്‍പ്പണം നിര്‍വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ സ്വാഗതവും പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി. ജൗഹര്‍ നന്ദിയും പറഞ്ഞു.

Friday, June 15, 2012
ഇസ്ലാമിക വിജ്ഞാനകോശം 11ാം വാല്യം പ്രകാശനം ഇന്ന്
ഇസ്ലാമിക വിജ്ഞാനകോശം
11ാം വാല്യം പ്രകാശനം ഇന്ന്
11ാം വാല്യം പ്രകാശനം ഇന്ന്
മലപ്പുറം: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന റഫറന്‍സ് ഗ്രന്ഥാവലിയായ ഇസ്ലാമിക വിജ്ഞാനകോശത്തിന്‍െറ 11ാം വാള്യം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രകാശനം ചെയ്യും. അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ 11ാം വാല്യം പ്രകാശനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍ ഏറ്റുവാങ്ങും.
പ്രകാശനത്തോടനുബന്ധിച്ച് 8,650 രൂപ മുഖവിലയുള്ള 11 വാല്യങ്ങളുടെ സെറ്റ് 5,850 രൂപക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക ആറു തവണകളായി അടക്കാനും സൗകര്യമുണ്ട്. ഇസ്ലാമിക് വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ.എ.എ. ഹലീം, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്ല, പി.ആര്‍ സെക്രട്ടറി ഡോ. കെ.ടി. ഹംസ, വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, May 29, 2011
IPH KANNUR
സംഘ് പരിവാര്‍ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ
ഇന്ത്യന്‍ ഏജന്റ് -സലീം മമ്പാട്
ഇന്ത്യന്‍ ഏജന്റ് -സലീം മമ്പാട്
പഴയങ്ങാടി: അമേരിക്ക, ഇസ്രായേല്‍ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ഏജന്റാണ് സംഘ്പരിവാറെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സലീം മമ്പാട്. പഴയങ്ങാടിയില്‍ ഐ.പി.എച്ച് പുസ്തക മേള സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ഭീകര വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ഇന്ത്യയുടെ ചായ്വ് നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവരുടെ കാലഘട്ടത്തിലാണ് അമേരിക്കക്കുള്ള ദാസ്യവേലയിലെത്തിയത്. അസിമാനന്ദയുടെ കുറ്റസമ്മതത്തിന് ശേഷം രാജ്യത്ത് ഭീകരസ്ഫോടനങ്ങളുണ്ടായില്ലെന്നത് ഇത്തരം സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ് പരിവാറാണ് പ്രവര്‍ത്തിക്കുന്നതെന്നതിലേക്കാണ് വിരല്‍ ചൂന്റണ്ടുന്നത്.
വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരടിക്കുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ ഭീകര വാദികളാക്കുന്ന പ്രവണത സാമ്രാജ്യത്വത്തിന്റെ നിഗൂഢ ശ്രമമാണ്. 30 വര്‍ഷത്തെ ഹുസ്നി മുബാറക്കിന്റെ ഭരണം തൂത്തെറിയാനായതും കേണല്‍ ഖദ്ദാഫിക്ക് നേരെ ഭീഷണിയുയര്‍ത്താനായതും ലോകത്ത് നടക്കുന്ന നവ വിപ്ലവത്തിന്റ പരിണത ഫലമാണ്. അധികാരത്തില്‍ അള്ളിപ്പിടിക്കുന്ന സ്വാര്‍ഥ മോഹികളെ കടപുഴക്കാനാവുന്നത് മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കാനായതിനാലാണ്. അപ്പോഴാണ് മുഹമ്മദും മോസസും ഭക്തസിങും സോക്രട്ടീസും ഇവര്‍ക്ക് ഭീകരവാദിയാകുന്നത് ^അദ്ദേഹം തുടര്‍ന്നു. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷം വഹിച്ചു. മുനീഫ് ഖിറാഅത്ത് നടത്തി.ഫൈസല്‍ പാളയം സ്വാഗതം പറഞ്ഞു.

Sunday, May 15, 2011
IPH KANNUR
ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' പുസ്തകം തലശേãരി ഇസ്ലാമിക്സെന്ററില്‍ പ്രഫ. ഗൌസ് മൊഹ്യുദ്ദീന് നല്‍കി ഡോ. എ.എന്‍.പി. ഉമര്‍കുട്ടി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്‍ടി.കെ.അബ്ദുല്ല, കെ. രവീന്ദ്രന്‍, കെ.സി. സലിം, വി.എ. കബീര്‍ എന്നിവര്‍ സമീപം
അല്ലാമാ ഇഖ്ബാലിന് പാകിസ്താന്‍ പ്രസ്ഥാനവുമായി
ബന്ധമില്ല -ഡോ. എ.എന്‍.പി. ഉമര്‍കുട്ടി
'ഇഖ്ബാലിനെ കണ്ടെത്തല്‍' പുസ്തകം പ്രകാശനം ചെയ്തു
തലശേãരി: 1938ല്‍ നിര്യാതനായ മഹാകവി അല്ലാമാ ഇഖ്ബാലിന് പില്‍ക്കാലത്ത് സ്ഥാപിതമായ പാകിസ്താന്‍ പ്രസ്ഥാനവുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം ഒരുരാജ്യത്ത് ഒതുക്കാവുന്നതല്ലെന്നും ഡോ. എ.എന്‍.പി. ഉമര്‍കുട്ടി അഭിപ്രായപ്പെട്ടു.
തത്ത്വശാസ്ത്രപരവും ദാര്‍ശനികവുമായ രചനകള്‍ നിര്‍വഹിച്ച മറ്റൊരാളെ ഇഖ്ബാലിനെയല്ലാതെ നമുക്ക് കാണാനാവില്ല. മിസ്റ്റിസിസം തന്റെ ഗവേഷണത്തിനായി തെരഞ്ഞെടുത്തത് ഇഖ്ബാലിന്റെ ധീരമായ നിലപാടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. അബ്ദുല്ല രചിച്ച് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' പുസ്തകം തലശേãരി ഇസ്ലാമിക് സെന്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു എ.എന്‍.പി. ഉമര്‍കുട്ടി. വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു.
പ്രഫ. ഗൌസ് മൊഹ്യുദ്ദീന്‍ പുസ്തകം ഏറ്റുവാങ്ങി. ടി.കെ. അബ്ദുല്ല, കെ.സി. സലിം, ജില്ലാ പഞ്ചായത്ത് മെംബര്‍ കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഐ.പി.എച്ച് അസി. എഡിറ്റര്‍ അബ്ദുറഹ്മാന്‍ കൊടിയത്തൂര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു. ഇമ്രാന്‍ ഹാഫിസ് ഖിറാഅത്ത് നടത്തി.
Subscribe to:
Posts (Atom)