ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 27, 2013

FITHR ZAKATH


ADMISSION

PRABODHANAM WEEKLY


THANAL


ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
പിലാത്തറ: ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തില്‍ വിളയങ്കോട് വാദിസ്സലാം കാമ്പസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക് കാമ്പസ് മാനേജര്‍ എം.വി.പി. മഹമൂദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എം. വേണുഗോപാല്‍, രഞ്ജിത്ത്,   വി.വി. രാജേഷ്, സിസ്റ്റര്‍ സാലി, ജമാല്‍ കടന്നപ്പള്ളി, രമേശന്‍ , സി.കെ. മുനവ്വിര്‍, സമീര്‍ കൊടിയില്‍ എന്നിവര്‍ സംസാരിച്ചു.

കക്കാട് കോര്‍ജാന്‍ യു.പിയില്‍ ‘വെളിച്ചം’

 
കക്കാട് കോര്‍ജാന്‍
യു.പിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ യു.പി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് പാറക്കല്‍, സ്കൂള്‍ ലീഡര്‍ എം.പി. തേജസിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ബിസിനസ് ഡവലപ്മെന്‍റ് ഓഫിസര്‍ സി.സി. തബ്ഷീര്‍, കെ. ശരത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. സുധ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് പുഴാതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍ റമദാന്‍ സന്ദേശം നല്‍കി. കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ, സി.പി.എം കൊറ്റാളി ലോക്കല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, പുഴാതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എം. സലീം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. വിനോദ്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ചന്ദ്രന്‍ റമദാന്‍ കവിതാലാപനം നടത്തി. ടി. അസീര്‍ സ്വാഗതം പറഞ്ഞു.