ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 18, 2012

EID MUBARAK


SIO POSTER


EID GAH


KANHIRODE KOOTAM UAE


ABDULLA MUKKANNI


ASSAM HELP




ഖുര്‍ആന്‍ ക്വിസ്

ഖുര്‍ആന്‍ ക്വിസ്
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ യൂനിറ്റ് സംസ്ഥാനതലത്തില്‍ ഖുര്‍ ആന്‍ ക്വിസ് സംഘടിപ്പിച്ചു. പാനൂര്‍ മസ്ജിദ് റഹ്മയില്‍ നടന്ന മത്സരം ഒ.ടി. അബദുന്നാസര്‍ നിയന്ത്രിച്ചു. എന്‍.എന്‍. സീനത്ത് ഒന്നാം സ്ഥാനവും ഡോ. കെ.പി. അബ്ദുള്‍ കലാം രണ്ടാം സ്ഥാനവും നേടി.

പ്രസംഗമത്സരം

 പ്രസംഗമത്സരം
പയ്യന്നൂര്‍: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വിളയാങ്കോട് വിറാസും ഫോക്ലോര്‍ അക്കാദമിയും ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക അന്തര്‍കലാലയ പ്രസംഗമത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ വി.വി. മുനവ്വിര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജുനൈദ്, പ്രഫ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ആര്‍.സി. പ്രദീപന്‍ സ്വാഗതവും ജന. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.
13 കോളജുകളില്‍നിന്നായി 25ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിര്‍മലഗിരിയിലെ ആല്‍ബിയ തോമസ് ഒന്നാംസ്ഥാനത്തിനര്‍ഹയായി. ക്രസന്‍റ് കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ പഴയങ്ങാടിയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാംസ്ഥാനവും ഡോണ്‍ബോസ്കോ ആര്‍ട്സ് കോളജിലെ അനുപമ സെബാസ്റ്റ്യന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങ് വിറാസ് അക്കാദമിക് ഡയറക്ടര്‍ സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് സമ്മാനദാനം നിര്‍വഹിച്ചു. മാധ്യമം കണ്ണൂര്‍ ബ്യൂറോ ചീഫ് സൂപ്പി വാണിമേല്‍, വി.വി. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അപര്‍ണ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.

ക്ളബ് ഉദ്ഘാടനം

ക്ളബ് ഉദ്ഘാടനം
പഴയങ്ങാടി: പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂളിലെ 2012-13 വര്‍ഷത്തെ ക്ളബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലീഡര്‍ ശമ്മാസ് സ്വാഗതവും സഫ ഹാരിഫ് നന്ദിയും പറഞ്ഞു.

‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’

‘സദാചാര ഗുണ്ടകളെ അറസ്റ്റുചെയ്യണം’
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ഇമാമുമായ സുലൈമാന്‍െറ മരണത്തിനിടയാക്കിയ സദാചാര ഗുണ്ടകളുടെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റുചെയ്യണമെന്നും സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം കൈയിലെടുത്തുകൊണ്ടുള്ള സംഭവങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സ്കോളര്‍ഷിപ്പ് അട്ടിമറി: ഉടന്‍ നടപടിയെടുക്കണം -SIO

സ്കോളര്‍ഷിപ്പ് അട്ടിമറി:
ഉടന്‍ നടപടിയെടുക്കണം
-എസ്.ഐ.ഒ
കോഴിക്കോട്: സ്വാശ്രയ, മെഡിക്കല്‍ എന്‍ജി. കോളജുകളിലെ കുറഞ്ഞ ഫീസിന് പകരം ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലെ കോളജുകളില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വ്യവസ്ഥ കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന്‍ അട്ടിമറിച്ചതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
മേയ് 23ന് സര്‍ക്കാറുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഫെഡറേഷന്‍ അട്ടിമറിച്ചു. ഓരോ ബാച്ചിന്‍െറയും മുഴുവന്‍ സീറ്റിന്‍െറ പത്ത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകയും ഇതില്‍ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മുന്‍ഗണന കൊടുക്കുകയും കോളജുകള്‍ സ്വന്തം നിലക്ക് ഉണ്ടാക്കിയ വ്യവസ്ഥ റദ്ദ് ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.