ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 15, 2011

KANHIRODE NEWS

ആഹ്ലാദ പ്രകടനത്തിനുനേരെ
അക്രമം; ഒരാള്‍ക്ക് പരിക്ക്
കാഞ്ഞിരോട്: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനുനേരെ തലമുണ്ടയില്‍ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ ഏച്ചൂര്‍ സ്വദേശി കെ. പ്രമോദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് എ.പി. അബ്ദുല്ലക്കുട്ടിയെ ആനയിച്ച് നടന്ന പ്രകടനം തലമുണ്ടയിലെ അണ്ടിയാന്‍ കൃഷ്ണന്റെ കടക്കു സമീപമെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ജാഥയെ ആക്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.
എന്നാല്‍, പ്രകടനക്കാര്‍ കടയിലിരിക്കുകയായിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇതിന് പ്രതികാരമായാണത്രെ സന്ധ്യക്ക് തലമുണ്ട വായനശാലക്കു സമീപത്തെ പ്രിയദര്‍ശിനി ക്ലബ് ഒരു സംഘം അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചര്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. സിറ്റി സി.ഐ സംഭവസ്ഥലം സന്ദര്‍ശിച്ചു.
 ചക്കരക്കല്ല് എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

BRIGHT ENGLISH SCHOOL

ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന്
നൂറുശതമാനം വിജയം
തലശേãരി: മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരള നടത്തിയ പ്രൈമറി പൊതു പരീക്ഷയില്‍ തലശേãരി ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന്  100 ശതമാനം വിജയം. മജ്ലിസ് പൊതുപരീക്ഷ എഴുതുന്ന സ്കൂളിലെ ആദ്യ ബാച്ചാണിത്. ഉയര്‍ന്ന മാര്‍ക്കും നൂറുശതമാനം വിജയവും നേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ്, മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍, പ്രിന്‍സിപ്പല്‍ ഒ. അഷ്റഫ് എന്നിവര്‍ അഭിനന്ദിച്ചു.

SOLIDARITY KANNUR

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാ മെംബര്‍മാരുടെ കണ്‍വെന്‍ഷന്‍ രാവിലെ 9.30ന് കണ്ണൂര്‍ പുല്ലൂപ്പിക്കടവ് കൌസര്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

IPH KANNUR


 
 ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം തലശേãരി ഇസ്ലാമിക്സെന്ററില് പ്രഫ. ഗൌസ് മൊഹ്യുദ്ദീന് നല്കി ഡോ. .എന്.പി. ഉമര്കുട്ടി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്ടി.കെ.അബ്ദുല്ല, കെ. രവീന്ദ്രന്, കെ.സി. സലിം, വി.. കബീര് എന്നിവര് സമീപം

അല്ലാമാ ഇഖ്ബാലിന് പാകിസ്താന് പ്രസ്ഥാനവുമായി
ബന്ധമില്ല -ഡോ. .എന്.പി. ഉമര്കുട്ടി
 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം പ്രകാശനം ചെയ്തു
 തലശേãരി: 1938ല് നിര്യാതനായ മഹാകവി അല്ലാമാ ഇഖ്ബാലിന് പില്ക്കാലത്ത് സ്ഥാപിതമായ പാകിസ്താന് പ്രസ്ഥാനവുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം ഒരുരാജ്യത്ത് ഒതുക്കാവുന്നതല്ലെന്നും ഡോ. .എന്.പി. ഉമര്കുട്ടി അഭിപ്രായപ്പെട്ടു.
തത്ത്വശാസ്ത്രപരവും ദാര്ശനികവുമായ രചനകള് നിര്വഹിച്ച മറ്റൊരാളെ ഇഖ്ബാലിനെയല്ലാതെ നമുക്ക് കാണാനാവില്ല. മിസ്റ്റിസിസം തന്റെ ഗവേഷണത്തിനായി തെരഞ്ഞെടുത്തത് ഇഖ്ബാലിന്റെ ധീരമായ നിലപാടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. അബ്ദുല്ല രചിച്ച് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം തലശേãരി ഇസ്ലാമിക് സെന്ററില് പ്രകാശനം ചെയ്യുകയായിരുന്നു .എന്.പി. ഉമര്കുട്ടി. വി.. കബീര് അധ്യക്ഷത വഹിച്ചു.
പ്രഫ. ഗൌസ് മൊഹ്യുദ്ദീന് പുസ്തകം ഏറ്റുവാങ്ങി. ടി.കെ. അബ്ദുല്ല, കെ.സി. സലിം, ജില്ലാ പഞ്ചായത്ത് മെംബര് കെ. രവീന്ദ്രന് എന്നിവര് സംസാരിച്ചു. .പി.എച്ച് അസി. എഡിറ്റര് അബ്ദുറഹ്മാന് കൊടിയത്തൂര് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു. ഇമ്രാന് ഹാഫിസ് ഖിറാഅത്ത് നടത്തി.

JAMA'TH E ISLAMI PERINGATHUR UNIT

പഠനോപകരണ വിതരണം
പെരിങ്ങത്തൂര്: ജമാഅത്തെ ഇസ്ലാമി പെരിങ്ങത്തൂര് ഘടകത്തിന്റെ നേതൃത്വത്തില് ശാന്തിനികേതനില് 60ഓളം കുട്ടികള്ക്ക് യൂനിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. പെരിങ്ങളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഹാഷിം വിതരണോദ്ഘാടനം നിര്വഹിച്ചു.
കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എന്.പി. കുഞ്ഞിമൊയ്്തു, ദേവദാസ് മത്തത്ത്, കെ.ആര്. രാജന് എന്നിവര് സംസാരിച്ചു. ഉമര് ഫാറൂഖ് സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.

JAMA'TH E ISLAMI CHOKLI AREA

മെഡിക്കല് ക്ലിനിക് ഉദ്ഘാടനവും
പഠനോപകരണ വിതരണവും
പെരിങ്ങത്തൂര്: ജമാഅത്തെ ഇസ്ലാമി കാരുണ്യ സെന്ററിന്റെ നേതൃത്വത്തില് കരിയാട് അല് മദ്റസത്തുല് ഇസ്ലാമിയ്യയില് തുടങ്ങിയ സൌജന്യ മെഡിക്കല് ക്ലിനിക് കരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.കെ. സുലൈഖ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയാ പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മലര്വാടി ബാലസംഘം സംസ്ഥാനതല വിജ്ഞാനോത്സവത്തില് വിജയികളായ മുന്ഫിഖ് ഫാസില്, ഫാഇസ് ഇഫ്സുന് എന്നിവര്ക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില് ബഷീര് ഉപഹാരം നല്കി.
ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട് പഠനോപകരണവിതരണം നടത്തി. മലര്വാടി ബാലസംഘം ജില്ലാ കോഓഡിനേറ്റര് സി. അബ്ദുന്നാസര്, കരിയാട് പുതുശേãരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ. അബൂബക്കര് മാസ്റ്റര്, കരിയാട് പെയിന് ആന്ഡ് പാലിയേറ്റിവ് ഭാരവാഹി പി.കെ. രാജന്, ഡോ. പി.എം. ഹമീദ് എന്നിവര് സംസാരിച്ചു. മലര്വാടി ബാലസംഘം സംസ്ഥാനതല വിജയികളെ ആനയിച്ച് കിടഞ്ഞി മുതല് പുതുശേãരിമുക്ക് വരെ റാലി നടത്തി. കെ.കെ. അബ്ദുല്ല നേതൃത്വം നല്കി.

JAMA'TH E ISLAMI KANHIRODE AREA

ദഅ്വ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ ദഅ്വ സംഗമം നടത്തി. ഏരിയ ഓര്ഗനൈസര് . അബ്ദുസലാം അധ്യക്ഷത വഹിച്ചു. പി.സി. മുനീര് ഉദ്ഘാടനം ചെയ്തു. അബ്ദുല്ഹഖ് തൃശൂര്, ഇബ്രാഹിം മാസ്റ്റര് എന്നിവര് സംസാരിച്ചു.

MALARVADY


മലര്വാടി ബാലസംഘം
ഏരിയാ കളിക്കളം
പയ്യന്നൂര്: വിളയാങ്കോട് കാരുണ്യ നികേതന് വിദ്യാലയത്തില് ഞായറാഴ്ച നടന്ന മലര്വാടി ഏരിയാ കളിക്കളത്തില് സീനിയര് ബോയ്സില് ഷഫീഖും (കരിവെള്ളൂര്) സീനിയര് ഗേള്സില് ജയ്സിയ ജുമാനയും ജേതാക്കളായി.
ബോയ്സ് വിഭാഗത്തില് തളിപ്പറമ്പിലെ അദിലും ഗേള്സ് വിഭാഗത്തില് പയ്യന്നൂരിലെ റാബിയയും രണ്ടാം സ്ഥാനം നേടി.
ജൂനിയര് ബോയ്സില് തളിപ്പറമ്പിലെ സാനി ശെരീഫ് ഒന്നും മാവിന് റിയാസ് (വെള്ളൂര്) രണ്ടും സ്ഥാനങ്ങള് നേടി. ജൂനിയര് ഗേള്സില് നാദിറ അബ്ദുറഹ്മാനാണ് (പയ്യന്നൂര്) ഒന്നാം സമ്മാനം.
തളിപ്പറമ്പിലെ ഷാനാ ജബ്ബാര് രണ്ടാം സ്ഥാനത്തെത്തി. വടംവലി മത്സരത്തില് തളിപ്പറമ്പ് ഒന്നും പയ്യന്നൂര് രണ്ടും സ്ഥാനങ്ങള് നേടി.
മത്സരം രാവിലെ കഥാകൃത്ത് ഹരിദാസ് കരിവെള്ളൂര് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന് കരിവെള്ളൂര് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം സ്വാഗതം പറഞ്ഞു.
  മലര്വാടി ഏരിയാ ഫുട്ബാള് മത്സരം
പുതിയതെരു: വളപട്ടണം ഏരിയ മലര്വാടി യൂനിറ്റുകളുടെ ഫുട്ബാള് മത്സരം കോട്ടക്കുന്നില് നടന്നു. പുതിയതെരു^അഴീക്കോട്, വളപട്ടണം^ചേലേരി ടീമുകള് തമ്മില് നടന്ന മത്സരങ്ങളില് മലര്വാടി വളപട്ടണം യൂനിറ്റ് വിജയികളായി. എസ്.. മുന് അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ. സുഹൈല് ടീമംഗങ്ങളെ പരിചയപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്ഗനൈസര് എന്.എം. കോയ, മലര്വാടി ഏരിയ കോഓഡിനേറ്റര് കെ.പി. നാസര്, എന്.കെ. അബ്ബാസ്, ജസീര്, എന്.എം. ഫൈസല്, ബഷീര് എന്നിവര് മത്സരങ്ങള് നിയന്ത്രിച്ചു.
 മലര്വാടി ബാലോത്സവം
ചക്കരക്കല്ല്: മലര്വാടി ബാലസംഘം ചക്കരക്കല്ലില് ബാലോത്സവം സംഘടിപ്പിച്ചു. അഷ്റഫ് കോയ്യോട്, കെ.ടി. അബ്ദുല്സലാം മാസ്റ്റര്, റാഷിദ ടീച്ചര്, മുഹ്സിന് അലി എന്നിവര് നേതൃത്വം നല്കി.






SOLIDARITY IRITTY AREA

സോളിഡാരിറ്റി കണ്വെന്ഷന്
മട്ടന്നൂര്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിട്ടി ഏരിയാ കണ്വെന്ഷന് നരയമ്പാറയില് നടത്തി. ജില്ലാ പി.ആര്. സെക്രട്ടറി ടി.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. പി.സി. ഷമീം അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സമാപന പ്രസംഗം നടത്തി. ഭാരവാഹികള് : ടി.കെ. അസ്ലം (പ്രസി.), കെ. ഷാനിഫ് (സെക്ര.), ടി.കെ. മുനീര്, ഷഫീര്, നൌഷാദ് മേത്തര്, അന്സാര് ഉളിയില് (സെക്രട്ടേറിയറ്റംഗങ്ങള്