ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH WOMEN KANNUR. Show all posts
Showing posts with label JIH WOMEN KANNUR. Show all posts

Friday, July 19, 2013

സമരത്തിന് വനിതകളുടെ ഐക്യദാര്‍ഢ്യം

 
സമരത്തിന് വനിതകളുടെ 
ഐക്യദാര്‍ഢ്യം
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ജസീറയുടെ സമരപ്പന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സെക്രട്ടറി എം. സൈറാബാനു, ജോയന്‍റ് സെക്രട്ടറി സാഹിദ കുഞ്ഞിമംഗലം, കണ്ണൂര്‍ ഏരിയാ കണ്‍വീനര്‍ നസീറാ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്തലിലത്തെിയത്.

Thursday, June 20, 2013

സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’



സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‍റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്‍, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്തത്.

Saturday, May 25, 2013

പഠന ക്ളാസ്

പഠന ക്ളാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ വനിത ഘടകം സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠനക്ളാസ് മേയ് 26ന് രാവിലെ 10ന് ഗവ. എല്‍.പി സ്കൂളില്‍ നടക്കും.
 ടി.പി. മുഹമ്മദ് ശമീം, എം.കെ. സൗദ ബഷീര്‍, സി.സി. ഫാത്തിമ, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിക്കും.

Tuesday, May 14, 2013

ARAMAM

 

ആരാമം ഏരിയാതല പ്രചാരണം തുടങ്ങി

 ആരാമം ഏരിയാതല പ്രചാരണം തുടങ്ങി
 ഇരിട്ടി:ആരാമം വനിതാമാസിക ഇരിട്ടി ഏരിയ പ്രചാരണത്തിന് തുടക്കമായി.ഇരിട്ടി ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സ കെ.സി.വിലാസിനി ടീച്ചര്‍ക്ക് വി.എം.സാജിദ ആദ്യ കോപ്പി നല്‍കി.ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാവിഭാഗം വൈസ്:പ്രസിഡന്റ് കെ.എന്‍.സുലൈഖ,പി.വി.സ്വാബിറ സംസാരിച്ചു.

Saturday, May 4, 2013

ആരാമം’ ജില്ലാതല പ്രചാരണം തുടങ്ങി

 ആരാമം’ ജില്ലാതല
പ്രചാരണം  തുടങ്ങി
കണ്ണൂര്‍: ആരാമം വനിതാ മാസിക ജില്ലാതല പ്രചാരണത്തിന് തുടക്കമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്ക് ആദ്യകോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്‍റ് സൈറാബാനു, ജില്ലാ സമിതിയംഗം ടി.പി. ആയിഷ എന്നിവര്‍ സംബന്ധിച്ചു.

Sunday, January 13, 2013

ടേബിള്‍ ടോക്ക്

 
 
 ടേബിള്‍ ടോക്ക്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീസുരക്ഷ- സാംസ്കാരിക  പ്രതിരോധത്തിന് നേരമായി’ എന്ന തലക്കെട്ടില്‍  ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ലോകത്ത് നിത്യദാരിദ്ര്യം അനുഭവിക്കുന്നതില്‍ 80 ശതമാനവും സ്ത്രീകളാണെന്നും ആവശ്യമായ ഭക്ഷണമോ വസ്ത്രമോ സുരക്ഷിതത്വമോ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ളെന്നും കെ.എ. സരള പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. അംബുജം, കൗസല്യ, സൗമ്യ, യശോദ, സറീന, സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ ദീപ, രമണി, രേഷ്മ, ഷരീഫ, ശാന്ത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ല സമിതിയംഗം കെ.എം. റഷീദ വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മോഡറേറ്ററായിരുന്നു. ജില്ല സെക്രട്ടറി യു.വി. സുബൈദ സ്വാഗതം പറഞ്ഞു.

Monday, October 29, 2012

ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും

 
 
 
 ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി ഉദ്ഘാടനം ചെയ്തു.  തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി ഈദ് സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ. ലക്ഷ്മി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
പി. ശാക്കിറ സ്വാഗതവും യു.വി. സുബൈദ നന്ദിയും പറഞ്ഞു. തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ ഗാനവിരുന്നും കലാപരിപാടികളും അവതരിപ്പിച്ചു.
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


Saturday, September 22, 2012

അധ്യാപിക സംഗമം

അധ്യാപിക സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ കമ്മിറ്റി കൗസര്‍ ഓഡിറ്റോറിയത്തില്‍ അധ്യാപിക സംഗമം നടത്തി. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ക്ളാസെടുത്തു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ മോഡറേറ്ററായിരുന്നു. മറിയം നസീറ സ്വാഗതവും പി. ശാക്കിറ ഖുര്‍ആന്‍ ക്ളാസും നടത്തി.

Monday, September 10, 2012

പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്

 
 
 പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് ക്ളാസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. പി.എം. ജസീന ഖുര്‍ആന്‍ ക്ളാസ് നടത്തി.  ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി അംഗം സുശീര്‍ ഹസന്‍, സൈകോ കൗണ്‍സിലര്‍ റഷീദ് മുഹമ്മദ് എന്നിവര്‍ ക്ളാസെടുത്തു. ജില്ലാ സെക്രട്ടറി യു.വി. സുബൈദ സ്വാഗതവും കെ.എം. റഷീദ നന്ദിയും പറഞ്ഞു.

Tuesday, September 4, 2012

സുഹൃദ് സംഗമം

സുഹൃദ് സംഗമം
തളിപ്പറമ്പ്: വ്യത്യസ്ത മതവിഭാഗങ്ങളെയും മറ്റു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെ യും ഒരുമിച്ചുകൂട്ടുന്ന സൗഹൃദ സംഗമങ്ങള്‍ മതേതരത്വത്തെ തിരിച്ചുപിടിക്കാനുള്ള മഹത്തായ സംരംഭമാണെന്നും തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി ഇതിനു മുന്നിട്ടിറങ്ങിയ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ റംല പക്കര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സുഹൃദ് സന്ദേശം നല്‍കി. ഡോ. ശാന്തി ധനഞ്ജയന്‍, പ്രസന്ന, ബെറ്റി ജോസ്, സാവിത്രി, ലക്ഷ്മി ടീച്ചര്‍, തങ്കം നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏരിയാ കണ്‍വീനര്‍ ജുബൈന അധ്യക്ഷത വഹിച്ചു. സമീന ജബ്ബാര്‍ സ്വാഗതവും ശഖീബ നന്ദിയും പറഞ്ഞു.

Monday, February 13, 2012

വനിതാ സംഗമം

 
 
 വനിതാ സംഗമം
 പ്രവാചകന്‍ മുഹമ്മദ് നബി സ്ത്രീവിമോചന്ധിന്റെ മുന്നണിപ്പോരാളിയാണെന്ന് ജമാഅ്ധ ഇസ്ലാമി സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ പ്രസ്താവിച്ചു. \'മുഹമ്മദ് നബി: ജീവിതവും സന്ദേശവും\' എന്ന കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅ്ധ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വനിതാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ സി.സി. ഫ്ധാിമ, എ. ശാക്കിറ എന്നിവര്‍ സംസാരിച്ചു.

Tuesday, January 3, 2012

അധ്യാപിക സംഗമം

 
അധ്യാപിക സംഗമം
കണ്ണൂര്‍ :  ജമാഅത്തെ ഇസ്ലാമി ജില്ല വനിതാ വിഭാഗം സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപിക സംഗമം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന അധ്യാപകര്‍  കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാവണമെന്ന് അദ്ദേഹം പറഞ്ഞു.പഴയങ്ങാടി വാദിഹുദയില്‍ നടന്ന പരിപാടിയില്‍ 'സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക്' എന്ന വിഷയത്തില്‍ സൈക്കൊ തെറപ്പിസ്റ്റ് ഷിഹാബ് മഹമൂദ് പ്രഭാഷണം നടത്തി. ബഹുസ്വര സമൂഹത്തിലെ അധ്യാപികയുടെ ഉത്തരവാദിത്തത്തെ ക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ക്ലാസെടുത്തു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ നൂറോളം അധ്യാപികമാര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലാപ്രസിഡന്റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. ടി. കെ. മുഹമ്മദലി, സൌദ പടന്ന, സുബൈദ  തുടങ്ങിയവര്‍ സംസാരിച്ചു.