Saturday, January 7, 2012
അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍
ജില്ലാ സ്കൂള്‍ കലോത്സവം
അറബി യു.പി വിഭാഗത്തില്‍ കാഞ്ഞിരോട്
അറബി യു.പി വിഭാഗത്തില്‍ കാഞ്ഞിരോട്
അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍
31 പൊയന്റുമായി മൂന്നാം സ്ഥാനം.
'സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച നഗരസഭക്കെതിരെ നടപടി എടുക്കണം'
'സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച
നഗരസഭക്കെതിരെ നടപടി എടുക്കണം'
നഗരസഭക്കെതിരെ നടപടി എടുക്കണം'
തലശേãരി: പ്രവര്‍ത്തനംതുടങ്ങുക പോലുംചെയ്യാത്ത മത്സ്യമാലിന്യ സംസ്കരണ പ്ലാന്റ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് തലശേãരി നഗരസഭാധികൃതര്‍ സംസ്ഥാന സര്‍ക്കാറിനെയും ദേശീയ മനുഷ്യാവകാശ കമീഷനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍ ആവശ്യപ്പെട്ടു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പച്ചക്കറി മാലിന്യ സംസ്കരണ പ്ലാന്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, പ്രസ്തുത പ്ലാന്റും നല്ല നിലയില്‍പ്രവര്‍ത്തിക്കുന്നതായാണ് നഗരസഭ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനുതാഴെ മാലിന്യമലകള്‍ സൃഷ്ടിക്കപ്പെട്ടത് പ്രസ്തുത പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാലാണ് ^അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ മത്സരങ്ങള്‍
ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ മത്സരങ്ങള്‍
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികള്‍ ജനുവരി 15 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കൌസറില്‍ നടക്കും. ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ ദര്‍സ് എന്നിവയാണ് മത്സരയിനങ്ങള്‍. പങ്കെടുക്കുന്ന പഠിതാക്കള്‍ 15 ന് രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന് എത്തണം.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം -സോളിഡാരിറ്റി
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍
ഏറ്റെടുക്കണം -സോളിഡാരിറ്റി
ഏറ്റെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍കോളജില്‍ എം.ബി.ബി.എസ്, എം.ഡി പ്രവേശത്തില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പരിയാരത്തെ രക്ഷിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാദിഖ്ഉളിയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പരിയാരത്ത് നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ സ്ഥാപനത്തിന്റെ ഭാവി തകര്‍ക്കാന്‍ ഇടയാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to:
Posts (Atom)