ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 23, 2012

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ സമാപിച്ചു

 
 
വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ സമാപിച്ചു
 പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി
ഭൂരഹിതര്‍ക്ക് നല്‍കണം
-സുരേന്ദ്രന്‍ കരിപ്പുഴ
തലശ്ശേരി: പാട്ടക്കരാര്‍ കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഭൂരഹിതര്‍ക്ക് വിട്ടുനല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണുര്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി നയിച്ച പഞ്ചദിന ആഹ്വാനയാത്രക്ക് തലശ്ശേരിയില്‍ സമാപനം കുറിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി വിട്ടുകൊടുത്തില്ളെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിതരെ സംഘടിപ്പിച്ച് രണ്ടാം ഭൂസമരത്തിന് നേതൃത്വം നല്‍കും. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി ഒക്ടോബര്‍ 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി സലീം മമ്പാട്, കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, യു.കെ. സഈദ്, പി.ബി.എം. ഫര്‍മീസ്, കെ.സാദിഖ്, ജബീന ഇര്‍ഷാദ്, ടി.വി. ജയറാം, രാഘവന്‍ കാവുമ്പായി എന്നിവര്‍ സംസാരിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് നന്ദി പറഞ്ഞു. കേരളം വില്‍ക്കാനുണ്ട് എന്ന പേരില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഹാസ്യനാടകത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. നാടകത്തിലെ അഭിനേതാക്കള്‍ക്ക് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉപഹാരം നല്‍കി.

SECRETARIATE SST.


സംവേദന വേദി ഉദ്ഘാടനം

 സംവേദന വേദി ഉദ്ഘാടനം
ന്യൂ മാഹി: പെരിങ്ങാടി അല്‍ ഫലാഹ് വിമന്‍സ് കോളജ് സംവേദന വേദി ഉദ്ഘാടനവും സാഹിത്യ ചര്‍ച്ചയും നടത്തി. ഡോ. ഷാഫി അബ്ദുല്ല സുഹൂരി ‘വിമോചന സാഹിത്യം ഇസ്ലാമില്‍ ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എം. ദാവൂദ്, ഇംഗ്ളീഷ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ്, സാലിഹ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വേദി ഭാരവാഹികളായി റോഷിന (കണ്‍.) ഹനാന്‍ സലിം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം

 സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച വിദ്യാര്‍ഥികള്‍ സേവന ദിനമായി ആചരിച്ചു. നരയമ്പാറ മസ്ജിദ് റോഡും പരിസരവും വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കി. ഐ.ആര്‍.ഡബ്ള്യു ജില്ലാ കോഓഡിനേറ്റര്‍ എം.നാസര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. റിലീഫ് വിങ് കോളജ് കണ്‍വീനര്‍ മഹ്റൂഫ് സംസാരിച്ചു.

സര്‍ഗവസന്തം സഹവാസ ക്യാമ്പ്


സര്‍ഗവസന്തം സഹവാസ ക്യാമ്പ്
കാഞ്ഞിരോട്: വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സര്‍വശിക്ഷാ അഭിയാന്‍െറയും ആഭിമുഖ്യത്തില്‍ മുണ്ടേരി പഞ്ചായത്തിലെ 14 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സര്‍ഗവസന്തം സഹവാസ ക്യാമ്പ് കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ കീഴിലെ ആദ്യ ക്യാമ്പാണിത്. വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എം. കൃഷ്ണന്‍, ഹരിണി ശ്രീനിവാസന്‍, സി.ആര്‍.സി കോഓഡിനേറ്റര്‍ ടി.ഒ. ജലജ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ കെ. ജയപ്രകാശ് സ്വാഗതവും സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

മത്സര പരമ്പരയിലേക്ക് അപേക്ഷിക്കാം

 മത്സര പരമ്പരയിലേക്ക് 
അപേക്ഷിക്കാം
കോഴിക്കോട്: സ്ത്രീ ജീവിതത്തിന്‍െറ കരുത്തും സൗന്ദര്യവും പ്രസരിക്കുന്ന മത്സര പരമ്പരയിലേക്ക് 18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മലയാളത്തിലെ പ്രമുഖതാരമാണ് പരിപാടി അവതരിപ്പിക്കുന്നത്.
സമൂഹം നേരിടുന്ന പ്രശ്നങ്ങളെ മനുഷ്യപക്ഷത്തുനിന്നും സ്ത്രീപക്ഷത്തുനിന്നും വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്ന പരിപാടിയാണിത്. ഇച്ഛാശക്തിയോടെ ജീവിതത്തെ അഭിമുഖീകരിക്കുന്നവരും കര്‍മനിരതരും പ്രതികരണശേഷിയുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ഫുള്‍സൈസ് ഫോട്ടോ എന്നിവയടങ്ങിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം പ്രോഗ്രാംസ്, മീഡിയ വണ്‍ ടി.വി, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മൂന്നാം നില, ഗലേറിയ ട്രേഡ് സെന്‍റര്‍, ഐ.ജി റോഡ്, കോഴിക്കോട് -673004 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഇ-മെയില്‍ programs@mediaonetv.in കുടുതല്‍ വിവരങ്ങള്‍ക്ക് 8891644856.

ഫാത്തിമ

ഫാത്തിമ
കാഞ്ഞിരോട്: കാഞ്ഞിരോട് മുങ്ങാടന്‍കണ്ടി പുതിപുരയില്‍ പയശ്ശിവളപ്പില്‍ ഫാത്തിമ (90) നിര്യാതയായി. 
പരേതനായ മണിക്കുന്നുമ്മല്‍ ഇബ്രാഹിം കുട്ടിയുടെ ഭാര്യയാണ്. 
മക്കള്‍: അഹമ്മദ്, മമ്മു, മൂസ, മറിയം, സഫിയ, നസീമ. 
19-09-2012