പഠനസഹായ പദ്ധതി ഉദ്ഘാടനം
സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ പഠനസഹായ പദ്ധതി റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല ഗുണഭോക്തൃ ലിസ്റ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
തലശേãരി: സോളിഡാരിറ്റി ടൌണ്‍ യൂനിറ്റ് പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള യൂനിഫോമും നോട്ടുപുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. ജില്ലാ സമിതിയംഗങ്ങളായ കെ. മുഹമ്മദ് നിയാസ്, കെ.എം. അഷ്റഫ്, പി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ കായ്യത്ത് റോഡ്, പാലിശേãരി, കടവത്ത് റോഡ് എന്നിവിടങ്ങളില്‍ നടന്ന പാഠപുസ്തക വിതരണ ചടങ്ങില്‍ 75 ഓളം കുടുംബങ്ങളിലെ 200 കുട്ടികള്‍ക്ക് നോട്ടുപുസ്തകം വിതരണം ചെയ്തു.