ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 23, 2012

റമദാന്‍ പ്രഭാഷണം

 
 
 
അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍:
റമദാന്‍ പ്രഭാഷണം
കാഞ്ഞിരോട്:  SIO കാഞ്ഞിരോട് യൂനിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' എന്ന തലക്കെട്ടില്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. NM ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് പാറക്കല്‍, ആശിഖ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

PRABODHANAM WEEKLY

PROGRESSIVE SCHOOL

പുസ്തകമേള തുടങ്ങി

 പുസ്തകമേള തുടങ്ങി
മട്ടന്നൂര്‍: റമദാനിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഹിറാ മസ്ജിദ് പരിസരത്ത് ഐ.പി.എച്ച് പുസ്തകമേള ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മൂസഹാജി, കെ.പി. റസാഖ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, സി. ഉസ്മാന്‍, എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. മേളയില്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും.

ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്


ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി പ്രവര്‍ത്തക മീറ്റ് നടത്തി. ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം, പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം മുര്‍ഷിദയുടെ നേതൃത്വത്തില്‍ ‘ജില്ലയിലെ ജി.ഐ.ഒവിനെ എങ്ങനെ കാര്യക്ഷമമാക്കാം’ എന്ന വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സമിതിയംഗം നഫ്സീന ഖുര്‍ആന്‍ ക്ളാസ് നടത്തി. ജി.ഐ.ഒ കാസര്‍കോട് ജില്ലാ സെക്രട്ടറി ആയിശ സുമൈല സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സെക്രട്ടറി സുബൈദ സമാപന പ്രസംഗം നടത്തി.