ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 23, 2013

ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു

ജി.. വായനദിന മത്സരം സംഘടിപ്പിച്ചു
കണ്ണൂ: ഗേൾസ്ഇസ്ലാമിക് ർഗനൈസേഷൻ(ജി..കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂ, ഹയർസെക്കൻഡറി തലത്തി സംഘടിപ്പിക്കുന്ന 'ൻക്വസ്റ്റ് -2013' ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരം കണ്ണൂ ജില്ലയി ബുധനാഴ്ച്ച സംഘടിപ്പിച്ചു. 30 ഓളം സ്കൂളുകളി നിന്ന് 400ത്തോളം വിദ്യാർഥിനികളാണ് പങ്കെടുത്തത്. സ്ഥാപനതല മത്സരത്തി വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാ ജൂണ്‍ 30-ന് 10മണിക്ക് കണ്ണൂ കൗസ സ്കൂളി വെച്ച് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തി പങ്കെടുക്കേണ്ടതാണ്.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ‘ഒരുകൈ ഒരു തൈ’ കണ്ണൂര്‍ ഏരിയാതല ഉദ്ഘാടനം കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ ഗഫൂര്‍, എ. സറീന എന്നിവര്‍ സംസാരിച്ചു. സീനത്ത് ടീച്ചര്‍ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. അബ്ദുല്‍ അസീസ് സ്വാഗതവും മലര്‍വാടി ബാലസംഘം ഏരിയ കോഓഡിനേറ്റര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല -ജി.ഐ.ഒ

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം
അനുവദിക്കില്ല -ജി.ഐ.ഒ

കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഏതൊരു പൗരന്‍െറയും അവകാശമാണെന്നും സ്കൂളുകളിലെ ശിരോവസ്ത്ര നിരോധം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അനുവദിക്കാനാവില്ളെന്നും ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ശിരോവസ്ത്ര ധാരണത്തിലൂടെ മതസ്പര്‍ധ വളര്‍ത്തുകയല്ല, ഇന്ത്യ പോലുള്ള രാജ്യത്തിന്‍െറ മതസൗഹാര്‍ദം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഗവണ്‍മെന്‍റും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആര്‍ജവം കാണിക്കണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് അധ്യക്ഷത വഹിച്ചു. കെ.കെ. നാജിയ, മര്‍ജാന ഷമീര്‍, സുമയ്യ, ആശീറ, നവാല തുടങ്ങിയവര്‍ സംസാരിച്ചു.

അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



അതിവേഗ റെയില്‍:  കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത  മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്‍, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന്‍ ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -ജി.ഐ.ഒ

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
പിന്‍വലിക്കണം -ജി.ഐ.ഒ
കോഴിക്കോട്: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിഷയം ചോദ്യം ചെയ്ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം അപലപനീയമാണെന്ന് ജി.ഐ.ഒ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍  മഫ്ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്  ജനാധിപത്യ സമൂഹത്തിന്  ലജ്ജാകരമാണ്. ശിരോവസ്ത്ര നിരോധമുള്ള സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ഐ.ബി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അധികാരികളുടെ പേരിലിറങ്ങിയ സര്‍ക്കുലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന ഗവണ്‍മെന്‍റിന്‍െറ വിശദീകരണത്തിന് പിന്നിലും ഒളി അജണ്ടയുണ്ടെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഡി.പി.ഐ ഉത്തരവ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റം -സോളിഡാരിറ്റി

ഡി.പി.ഐ ഉത്തരവ്
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
കോഴിക്കോട്: കൊല്ലം ജില്ലയിലെ ചില മാനേജ്മെന്‍റ് വിദ്യാലയങ്ങളിലെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി സ്കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്‍െറയും ന്യായവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സോളിഡാരിറ്റി’യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇ-മെയില്‍ വിവാദത്തിലുള്‍പ്പെടെ പിന്തുടരുന്ന മുസ്ലിം വിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ചയുമാണിത്.  മതസ്പര്‍ധ വളര്‍ത്തുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -എസ്.ഐ.ഒ

ഇന്‍റലിജന്‍സ്  റിപ്പോര്‍ട്ട്
പിന്‍വലിക്കണം  -എസ്.ഐ.ഒ
കോഴിക്കോട്: സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടി നിലകൊണ്ട സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ സര്‍ക്കുലറും പിന്‍വലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. അത് ഹനിക്കുന്ന മാനേജ്മെന്‍റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിരോവസ്ത്ര വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.