ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, August 22, 2011

RAMADAN QUIZ

ക്വിസ് മത്സര വിജയികള്‍
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം നടത്തി. അബ്ദുല്‍ അസീസ് വയനാട് ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല്‍ ഗഫൂര്‍ ചെമ്പിലോട് ഒന്നാം സ്ഥാനവും എം. സജീദ്, സി.ടി. അഷ്കര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികള്‍ക്ക് ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സമ്മാനം വിതരണം ചെയ്തു. സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ നേതൃത്വം നല്‍കി.
റമദാന്‍ പ്രശ്നോത്തരി
തലശേãരി: ജമാഅത്തെ ഇസ്ലാമി പാലിശേãരി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സൂറത്ത് ഹദീദ് അടിസ്ഥാനമാക്കി റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. പി.പി. സബീന അര്‍ശാദ്, കെ. നസ്റീന്‍ ബാബു, വൈ. റസീന നിയാസ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന ചടങ്ങില്‍ കെ.എം. അഷ്ഫാഖ്, ആയിശ ടീച്ചര്‍, സുബൈദ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് റംഷാദ്, യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

JIH AYIPUZHA

ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി.കൂരാരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച മീറ്റില്‍ സി.കെ.മുനവ്വിര്‍ റമദാന്‍ സന്ദേശം നല്‍കി. കെ. അബ്ദുല്‍ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍.എം. ബഷീര്‍, എം. മഹമൂദ്, പി.എം. ഹാരിഫ്, കെ. സലീം, കെ. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

BAITHUZAKATH THALASSERY

സകാത്ത് വിതരണം
തലശേãരി: നഗരപരിധിയിലെ പാവപ്പെട്ടവര്‍ക്ക് തലശേãരി ബൈത്തുസകാത്ത് സകാത്ത് വിതരണം ചെയ്തു. സ്വയംതൊഴിലിന് 32 പേര്‍ക്ക് 7,59,475 രൂപയും 30 പേര്‍ക്ക് ഭവനനിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 10,09,143 രൂപയും 576 പേര്‍ക്ക് മാസാന്ത പെന്‍ഷനായി 3,06,200 രൂപയും 22 പേര്‍ക്ക് കടബാധ്യതയില്‍നിന്നും പലിശക്കെണിയില്‍നിന്നും രക്ഷപ്പെടാന്‍ 4,08,750 രൂപയും മാരകരോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന 41 പേര്‍ക്ക് ചികിത്സാ സഹായമായി 3,23,600 രൂപയും 16 പേര്‍ക്ക് വിദ്യാഭ്യാസത്തിനായി 1,66,900 രൂപയും നല്‍കിയതായി സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. അബ്ദുറസാഖ് അറിയിച്ചു.

EID GAH CHAKKARAKAL

ഈദ് ഗാഹ്
ചക്കരക്കല്ല്: ടൌണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അബ്ദുല്‍ അസീസ് വയനാട് നേതൃത്വം നല്‍കും.
യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, ഇ. അബ്ദുസ്സലാം, എന്‍.സി. ജാഫര്‍, എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ.കെ. ഇബ്രാഹിം, സി.ടി. അശ്കര്‍ എന്നിവര്‍ സംസാരിച്ചു.

BAITHUZAKATH CHAKKARAKAL

ചക്കരക്കല്ല്  ബൈത്തുസകാത്ത്
3.68 ലക്ഷം  ചെലവഴിച്ചു
ചക്കരക്കല്ല്: സഫ സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈത്തുസകാത്ത് ഈവര്‍ഷം 3.68 ലക്ഷം രൂപ ചെലവഴിച്ചു.  വീട് നിര്‍മാണം, വീട് റിപ്പയര്‍, കടബാധ്യത, വിദ്യാഭ്യാസം, ചികിത്സ, റേഷന്‍ എന്നീ ഇനങ്ങളിലാണ് ചെലവിട്ടത്. സി.സി. മാമു ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുസ്സലാം, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ (പ്രസി), സി.സി. മാമു ഹാജി (സെക്ര), സി.ടി. ശൌഖത്തലി (ട്രഷ).