ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 9, 2013

WOMENS DAY

 
 
 

ജി വനിതാദിനം ആചരിച്ചു
 കണ്ണൂര്‍ :ജി കണ്ണൂര്ജില്ലാ അന്താരാഷ്ട്ര വനിതാദിനം സ്ത്രീസുരക്ഷാ ദിനമായി ആചരിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളില്സ്ത്രീ സുരക്ഷാ ക്ലാസ്സുകളും ക്യാമ്പസുകളില്പ്രതിഷേധ റാലികളും കൊളാഷ് പ്രദര്ശനവും  നടന്നു.വനിതാ ദിനത്തോടനുബന്ധിച്ച്  സാമൂഹിക സാംസ്കാരിക മേഖലകളില്സേവനമര്പ്പിച്ചു കൊണ്ടിരിക്കുന്ന  വനിതകളെ ആദരിച്ചു .കണ്ണൂര്ശാന്തിദീപം സ്പെഷ്യല്സ്കൂള്മേധാവി റാണി ടീച്ചര്‍,സ്വാമിനി വൈശാലി തോട്ടട, പെട്ടിപ്പലം സമര നായിക ജബീന ഇര്ഷാദ്,യുവ കവിയത്രി പി.പി റഫീന, സ്വതന്ത്ര സമര കാലത്ത് സംഭാവന അര്പ്പിച്ച നബീസുമ്മ പള്ളിക്കര എന്നിവരെ ജി ജില്ല പ്രസിഡന്റ്ഹസ്ന.സി പൊന്നാട അണിയിച്ചു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ടി സമീറ ജി ജില്ല വൈസ് പ്രസിഡന്റ്ശബാന..ന്‍,  ജോയിന്സെക്രട്ടറി നസ്രീന കെ.കെ, പി ആര്സെക്രട്ടറി മര്ജാന എസ് എല്പി തുടങ്ങിയവര്സംബന്ധിച്ചു.


പ്രഭാഷണം സംഘടിപ്പിച്ചു

 പ്രഭാഷണം സംഘടിപ്പിച്ചു
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ‘സാമൂഹിക വിഷയങ്ങളിലെ ഇസ്ലാമിക സാന്നിധ്യം’ എന്ന വിഷയത്തില്‍ നാസര്‍ ചെറുകരയും ‘ഇസ്ലാമിക പ്രസ്ഥാനത്തിന്‍െറ വ്യതിരിക്തത’ എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും പ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍ സ്വാഗതവും മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ആഹ്ളാദകരം- സോളിഡാരിറ്റി

ആഹ്ളാദകരം- സോളിഡാരിറ്റി
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ പൗരാവകാശ പ്രവര്‍ത്തകരും സാമൂഹ്യ പ്രസ്ഥാനങ്ങളും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും നിയമ പോരാട്ടത്തിന്‍്റെയും ആഹ്ളാദകരമായ വിജയമാണ് മകളുടെ വിവഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കിട്ടിയ അനുമതിയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍്റ് പി.ഐ.നൗഷാദ് പ്രസ്താവനയില്‍ അറിയിച്ചു. കേരള ഗവണ്‍മെന്‍്റ് ആത്മാര്‍ഥമായും ഫലപ്രദമായും ഇടപെട്ടാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കും. സര്‍ക്കാര്‍ ഇടപെടലിന് നിയമ പരമായ സാധ്യതയടക്കം നിലനില്‍ക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും

കെ.എസ്.ആര്‍.ടി.സി കുത്തകകള്‍ക്ക്
തീറെഴുതാനുള്ള നീക്കം ചെറുക്കും
-സോളിഡാരിറ്റി
കോഴിക്കോട്: നഷ്ടക്കണക്ക് പറഞ്ഞ് കെ.എസ്.ആര്‍.ടി.സിയും  കോടിക്കണക്കിന് വരുന്ന ആസ്തികളും വന്‍കിട കുത്തകകള്‍ക്ക് തീറെഴുതാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ മുന്നറിയിപ്പു നല്‍കി.
സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസലടിക്കുക, കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തുന്ന സ്വകാര്യ സൂപ്പര്‍ സര്‍വീസുകള്‍ നിയന്ത്രിക്കുക, അധിക തസ്തികകള്‍ വെട്ടിച്ചുരുക്കുക തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും പൂട്ടാന്‍ പോകുന്നുവെന്ന് പരിതപിക്കാന്‍ ഒരു മന്ത്രിയെ കേരളത്തിനാവശ്യമില്ല. സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി അപലപനീയം -ജമാഅത്ത് അമീര്‍

ബംഗ്ളാദേശ് സര്‍ക്കാര്‍ നടപടി
അപലപനീയം -ജമാഅത്ത് അമീര്‍
ന്യൂദല്‍ഹി: ബംഗ്ളാദേശ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണലിന്‍െറ വിധി ക്രൂരവും അപലപനീയവുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ ഉമരി പ്രസ്താവനയില്‍ പറഞ്ഞു. 1971ല്‍ കിഴക്കന്‍ പാകിസ്താനില്‍ നടന്ന പ്രശ്നങ്ങളില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്ക് ശൈഖ് മുജീബുറഹ്മാനില്‍നിന്നും വ്യത്യസ്തമായ നിലപാടാണുണ്ടായിരുന്നത് എന്നത് ശരിയാണ്. പക്ഷേ, അത് അപരാധമായി കണക്കാക്കപ്പെടരുത്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളുമുള്ള വ്യക്തികളും സംഘടനകളും എല്ലാ ദേശത്തും ഉണ്ടായിട്ടുണ്ട്. അവരെ കള്ളക്കേസില്‍പെടുത്തി ക്രൂരമായ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല. അതാണിപ്പോള്‍ ബംഗ്ളാദേശില്‍ സംഭവിക്കുന്നത്.
ബംഗ്ളാദേശില്‍ ജനകീയാടിത്തറയുള്ള ജമാഅത്തെ ഇസ്ലാമിയെ തകര്‍ക്കാനുള്ള  ബോധപൂര്‍വ ശ്രമമാണിത്. ശൈഖ് മുജീബുറഹ്മാന്‍ പോലും തന്‍െറ ശത്രുക്കളുടെ പട്ടികയില്‍ ജമാഅത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് ശൈഖ് ഹസീന മറക്കരുത്. ബംഗ്ളാദേശിനെ സാമ്പത്തികമായും സാമൂഹികമായും വളര്‍ത്താന്‍ ഏറെ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ രാജ്യത്തിന്‍െറ ഭരണത്തിലും ഭാഗഭാക്കായി. ഇത്തരം ചരിത്ര വസ്തുതകള്‍ മുന്നില്‍വെച്ചാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തേണ്ടത്. ഇതെല്ലാം അവഗണിച്ച് തലമുറകള്‍ക്കുശേഷം പഴയ പ്രശ്നം കുത്തിപ്പൊക്കി നിരപരാധികളെ ശിക്ഷിക്കുന്നത് ശൈഖ് ഹസീനയുടെയും ബംഗ്ളാദേശിന്‍െറയും പ്രതിച്ഛായ മോശമാക്കാനേ ഉപകരിക്കൂ. ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാര നടപടിയില്‍നിന്ന് പിന്തിരിയണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

ZAKATH


CAMP


WANTED


WANTED



ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണം - സോളിഡാരിറ്റി

ആശുപത്രി അധികൃതര്‍ക്കെതിരെ
കേസെടുക്കണം - സോളിഡാരിറ്റി
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടന്ന പീഡന ശ്രമവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കെതിരെയും കേസെടുക്കണമെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ത്രീകളെ പരിചരിക്കാന്‍ ഒരു സുരക്ഷയുമില്ലാതെ പുരുഷന്‍മാരെ നിയോഗിച്ച ആശുപത്രി മാനേജ്മെന്‍റും സംഭവത്തിന് ഉത്തരവാദികളാണ്. ഈ മേഖലയില്‍ കര്‍ശന പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഏരിയ പ്രസിഡന്‍റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. പി.എ. ശഹീദ്, പി.പി. സക്കീര്‍, ജസീം എന്നിവര്‍ സംസാരിച്ചു.