ചേലോറയില്‍
കുടിവെള്ളക്ഷാമം രൂക്ഷം
കുടിവെള്ളക്ഷാമം രൂക്ഷം
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്നു. മാലിന്യം തള്ളല്‍ കാരണം കിണറുകള്‍ ഉപയോഗശൂന്യമായതിനാല്‍ നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനമാണ് നിലവില്‍ തകരാറിലായത്. അതേ സമയം ചേലോറയിലെ മാലിന്യ വിരുദ്ധസമരം രണ്ടുമാസം പിന്നിടുകയാണ്. സമരക്കാരുടെ മനോവീര്യം കെടുത്താന്‍ നഗരസഭയും പൊലീസും സമരത്തെ പലതവണ പ്രകോപനപരമായി നേരിട്ടെങ്കിലും സമരം പൂര്‍വാധികം ശക്തിപ്പെടുകയായിരുന്നു. സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന ചേലോറ നിവാസികള്‍ക്ക് കുടിവെള്ളം നല്‍കാതെ നഗരസഭ പീഡിപ്പിക്കുകയാണെന്നും ഇത് അധികൃതരുടെ പ്രതികാര നടപടിയാണെന്നും സമരനേതാക്കള്‍ ആരോപിക്കുന്നു. കെ. സുധാകരന്‍ എം.പിയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും പ്രദേശവാസികളോട് ധിക്കാരസമീപനമാണ് സ്വീകരിച്ചതെന്ന് സമരനേതാവ് കെ.കെ. മധു പറഞ്ഞു. ചേലോറ നിവാസികളോടുള്ള പ്രതികാര നടപടി നിര്‍ത്തണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.