ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 7, 2012

FREE MAUDANY


SOLIDARITY CHALAD


FREE MAUDANY


SOLIDARITY


‘ഗെയില്‍’ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

 ‘ഗെയില്‍’ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു
പാനൂര്‍: കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിക്കായി കടവത്തൂര്‍ മുണ്ടത്തോട്ടില്‍ സ്ഥലം അക്വയര്‍ ചെയ്യാനത്തെിയ ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരെയും ഗെയില്‍ അധികാരികളെയും നാട്ടുകാര്‍ തടഞ്ഞു. നോട്ടീസ് നല്‍കുകയോ സ്ഥലമുടമയുടെ അനുവാദം ചോദിക്കുകയോ ചെയ്തില്ളെന്നാണ് നാട്ടുകാരുടെ പരാതി. പമ്പിങ് സ്റ്റേഷന് സ്ഥലം അക്വയര്‍ ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. നടപടികള്‍ ആരംഭിച്ച ഉടനെ നാട്ടുകാരുടെ ചോദ്യംചെയ്യലിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്മാറി. പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, കെ.കെ. ദാമു, അനീഷ്, ഷാഫി, കെ. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പിന്നീട് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫിസിലത്തെിയ സംഘത്തെ നാട്ടുകാര്‍ ചോദ്യംചെയ്തു. പഞ്ചായത്ത് പരിധിയില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സ്പെഷല്‍ ഗ്രാമസഭകള്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സല്‍മ മഹമൂദ് ഗെയില്‍ അധികൃതരെ അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം

 റെയില്‍വേ അവഗണനക്കെതിരെ
വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം
കണ്ണൂര്‍: കേരളത്തിന് അര്‍ഹമായ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മൂന്ന് മാസം നീളുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ബജറ്റില്‍ സംസ്ഥാനത്തിന് സ്പെഷല്‍ പാക്കേജ് ആവശ്യപ്പെട്ടാണ് സമരം. വെസ്റ്റ് കോസ്റ്റ് റെയില്‍വേസോണ്‍, വളപട്ടണം-കണ്ണൂര്‍-മേലെ ചൊവ്വ വഴിനിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മോണോറെയില്‍, മംഗലാപുരം-ഷൊര്‍ണൂര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി മെമു സര്‍വീസ്, മംഗലാപുരം -തിരുവനന്തപുരം റൂട്ടില്‍ സബര്‍ബന്‍ സര്‍വീസിന് സമാന്തരപാത നിര്‍മാണം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോം സ്ഥാപിക്കല്‍, പിറ്റ് ലൈന്‍ സംവിധാനം വികസിപ്പിക്കല്‍, തലശ്ശേരി-മൈസൂര്‍ പാത എന്നിവ അനുവദിക്കണമെന്നാണ് മുഖ്യ ആവശ്യം.
ജനശതാബ്ധി എക്സ്പ്രസ്, മത്സ്യഗന്ധ എക്സ്പ്രസ് കണ്ണൂരിലേക്കും എക്സിക്യൂട്ടിവ് കാസര്‍കോട്ടേക്കും സേലം വഴിയുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസ് മംഗലാപുരത്തേക്കും നീട്ടണം. വളപട്ടണം സ്റ്റേഷനെ കണ്ണൂര്‍ നോര്‍ത്ത് സ്റ്റേഷനായി ഉയര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്അനുവദിച്ചാലെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകൂ. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ട്രെയിനുകളും പദ്ധതികളും നടപ്പാക്കാതെ നിലവിലെ ട്രെയിനുകള്‍ വരെ നിര്‍ത്താലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഡിസംബര്‍ 14ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ജില്ലയിലെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സമര പരിപാടി, ഒപ്പുശേഖരണം, ട്രെയിന്‍ കാമ്പയിന്‍ എന്നിവയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മിസ്, സി. മുഹമ്മദ്, ഇംതിയാസ്, വി.കെ. ഖാലിദ് എന്നിവര്‍ പങ്കെടുത്തു.