ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 19, 2012

ACCOUNTS CLERK

MUNDERI KHIDMATHUL ISLAM SANGHAM

കുടുംബ സംഗമം

കുടുംബ സംഗമം
പഴയങ്ങാടി: മുഹമ്മദ് നബി ജീവിതവും സന്ദേശവും കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം യൂനിറ്റ് മുട്ടം ജുമാ മസ്ജിദിന് സമീപത്ത് ഞായറാഴ്ച കുടുംബ സംഗമം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സംഗമത്തില്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, അബ്ദുല്‍ അസിസ് പുതിയങ്ങാടി, സമീര്‍ വടുതല എന്നിവര്‍ പങ്കെടുക്കും.

ഉപഹാരം നല്‍കി

 ഉപഹാരം നല്‍കി
ചക്കരക്കല്ല്: മാനോവൈകല്യം മറന്ന് കായികരംഗത്ത് നേട്ടം കൈവരിച്ച ചാല ശാന്തിദീപം സ്കൂള്‍ വിദ്യാര്‍ഥി അജ്മലിന് സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് ഉപഹാരം നല്‍കി. എറണാകുളത്ത് നടന്ന സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് ജേതാവ് വെണ്‍മണലിലെ ആബിദ മന്‍സിലില്‍ അജ്മലിനാണ് ഉപഹാരം സമര്‍പ്പിച്ചത്.
400 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, 400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് അജ്മല്‍ സ്വര്‍ണം നേടിയത്.  ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് സി.ടി. അശ്കര്‍, സി.ടി. ശഫീഖ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, പി. മുനീര്‍ എന്നിവര്‍ അജ്മലിന്‍െറ വീട്ടിലത്തെിയാണ് ഉപഹാരം നല്‍കിയത്.