Sunday, April 28, 2013
അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍
അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെ എട്ടുമുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ഖുര്‍ആന്‍ ഹദീസ് പഠനം, ചരിത്രപാഠം, വ്യക്തിത്വ വികസനം, കൗമാര വിദ്യാഭ്യാസം, ഇന്‍റര്‍നെറ്റിലെ ചതിക്കുഴികള്‍, കല, സാഹിത്യം, നാടകം എന്നീ വിഷയങ്ങളില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. രാവിലെ ഒമ്പതു മുതല്‍ ഒരുമണി വരെയാണ് ക്യാമ്പ്. നമ്പര്‍: 9447519061, 9847452248.
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം.
ഖുര്‍ആന്‍ സ്റ്റഡി
സെന്‍റര്‍ ഉദ്ഘാടനം
സെന്‍റര്‍ ഉദ്ഘാടനം
കാഞ്ഞിരോട്: തലമുണ്ട ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിച്ചു. യോഗത്തില്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി. മുഹമ്മദ് ഫാറൂഖ്, പി. അഹ്മദ്, പി.എ. സാജിദ, വി.പി. അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പി. മുഹമ്മദ് ഫാറൂഖ്, പി. അഹ്മദ്, പി.എ. സാജിദ, വി.പി. അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലര്‍വാടി വിജ്ഞാനോത്സവം: കാസര്‍കോട് ജേതാക്കള്‍
മലര്‍വാടി വിജ്ഞാനോത്സവം:
കാസര്‍കോട് ജേതാക്കള്‍
പെരുമ്പിലാവ്: മലര്‍വാടി വിജ്ഞാനോ ത്സവം -2013 സംസ്ഥാനതല മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. എറണാകുളം രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ഹരിനാരായണന്‍, എം.എസ് അര്‍ജുന്‍ എന്നിവരാണ് പങ്കെടുത്തത്. എ.പി. അഞ്ജന, യൂസുഫ് സബാഹ് എന്നിവര്‍ എറണാകുളം ജില്ലയെയും അഭിഷേക്, അമീന്‍ റസാഖ് എന്നിവര്‍ മലപ്പുറം ജില്ലയെയും പ്രതിനിധീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്ന് രണ്ടര ലക്ഷം കുട്ടികള്‍ പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ 10 റൗണ്ടുകളായാണ് മത്സരം നടന്നത്. ബാവ ചേന്ദര, ജാഫര്‍ അലി, ജമീല്‍ അഹ്മദ്, പി.ടി. ഇസ്മായില്‍, ആസിഫലി എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സെക്രട്ടറി മുസ്തഫ മങ്കട, കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)