മീഡിയ വണ്‍ ചാനല്‍
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെയും സ്റ്റുഡിയോ സമുച്ചയത്തിന്റെയും ശിലാസ്ഥാപനം 28ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് മീഡിയ വണ്‍ ആസ്ഥാനമന്ദിരം പണിയുന്നത്.
വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശിലയിടല്‍ ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി.ആരിഫലി അധ്യക്ഷത വഹിക്കും. പഞ്ചായത്ത്^സാമൂഹിക ക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, നഗരസഭാ മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, എളമരം കരീം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മാബി, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മിംസ് ആശുപത്രി എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് ചെയര്‍മാനും എ.എം. അബ്ദുല്‍ മജീദ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനൂപ് നാരായണന്‍, മുന്‍ പ്രസിഡന്റ് പി. സക്കീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് ചാനലിനെക്കുറിച്ച് വിശദീകരിച്ചു. എഡിറ്റര്-പ്രോഗ്രാംസ് ബാബു ഭരദ്വാജ് സ്വാഗതവും എഡിറ്റര്‍-ന്യൂസ് കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.