Monday, November 14, 2011
പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്:
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദുരന്തങ്ങളുണ്ടാകുമ്പോഴും അപകടഘട്ടങ്ങളിലും മനോനില കൈവിടാതെ അടിയന്തര ചികിത്സ നല്‍കുന്ന പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സിന്റെ രണ്ടം ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ആംബുലന്‍സുകളെയാകെ ഒരൊറ്റ ശൃംഖലയിലാക്കി അടിയന്തര ചികിത്സ, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ആരംഭിച്ച സര്‍ക്കാര്‍^സര്‍ക്കാറിതര സംവിധാനങ്ങളുടെ കൂട്ടായ്മയായ 'എയ്ഞ്ചല്‍സ്' ആണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലിസാധ്യതയുള്ളതാണിത്.
എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ്^സ്വകാര്യ ആശുപത്രികളിലായി ഒരുവര്‍ഷം നീളുന്നതാണ് കോഴ്സ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ ഭരണനേതൃത്വം അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി, മിംസ് ആശുപത്രി, ഐ.ഐ.ഇ.എം.എസ് കോട്ടയം എന്നിവയുടെ മുദ്രകളുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സൌജന്യമാണ്. പ്രായപരിധി ഇല്ല. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സ് കോഓഡിനേറ്റര്‍, 'എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍, റൂം നമ്പര്‍ 3/8, മൂന്നാംനില, ജയന്തി ബില്‍ഡിങ്, പാളയം, കോഴിക്കോട്, ഫോണ്‍: 09846339291 എന്ന വിലാസത്തില്‍ നേരിട്ടോ, www.angelsindia.org എന്ന വെബ്സൈറ്റില്‍നിന്നോ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21.

കെല്‍ട്രോണില്‍ കരാര്‍ ജോലി
കെല്‍ട്രോണില്‍ കരാര്‍ ജോലി
പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ഓഫിസുകളിലേക്ക് മുന്‍പരിചയമുള്ള ബി.ടെക്/ഡിപ്ലോമ/സി.എ ഇന്റര്‍/ഐ.സി.ഡബ്ല്യു.എ ഇന്റര്‍/എം.കോം/ബി.കോം ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keltron.org/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26.
നഗരസഭാധികൃതരെ ജയിലിലടക്കാത്തത് അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
'ക്വിറ്റ് പുന്നോല്‍'
കാമ്പയിന് തുടക്കമായി
നഗരസഭാധികൃതരെ ജയിലിലടക്കാത്തത്
അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
നഗരസഭാധികൃതരെ ജയിലിലടക്കാത്തത്
അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
മാഹി: കോടതിക്കെതിരെ സംസാരിച്ചതിന് നേതാക്കളെ ജയിലിലടക്കുന്ന കാലത്ത് തലശേãരി മുനിസിപ്പാലിറ്റിയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കാത്തത് അദ്ഭുതകരമാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുന്നോലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ 1999 നവംബര്‍ മാസം പുറപ്പെടുവിച്ച ഹൈകോടതിവിധി ഇപ്പോഴും നടപ്പാക്കപ്പെടാത്തതാണ് യഥാര്‍ഥ കോടതിയലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന ഒരാഴ്ചക്കാലത്തെ 'സ്റ്റോപ് ഡംപിങ്, ക്വിറ്റ് പുന്നോല്‍' കാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2500 പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കയക്കുന്ന ഒപ്പുബാനറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നവംബര്‍ 12 മുതല്‍ 19വരെയാണ് കാമ്പയിന്‍. ഒപ്പുബാനര്‍, സമരസേവനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതം പറഞ്ഞു.

2500 പേരുടെ ഒപ്പുബാനര്‍ മുഖ്യമന്ത്രിക്ക് അയക്കും
2500 പേരുടെ ഒപ്പുബാനര്‍
മുഖ്യമന്ത്രിക്ക് അയക്കും
മുഖ്യമന്ത്രിക്ക് അയക്കും
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന കേരള ഹൈകോടതി വിധി വന്ന് 12 വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ച് പൊതുജനാരോഗ്യ സമിതി നടത്തുന്ന 'സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ ' കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഒപ്പു ബാനര്‍ സമര്‍പ്പിക്കും. 2500 പേരുടെ ഒപ്പ് ശേഖരിച്ചയക്കുന്ന ബാനറുകളില്‍ ദിനേന നൂറുകണക്കിനാളുകളാണ് ഒപ്പുവെക്കാനായി എത്തിച്ചേരുന്നത്. 15, 16 തീയതികളില്‍ സേവന സമരദിനമായി ആചരിക്കും. പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യും.
പെട്ടിപ്പാലം സമരത്തിന്റെ ന്യായവും നിയമപരമായ ആനുകൂല്യവും ജില്ലാ വ്യാപകമായി പ്രചരിപ്പിക്കും. സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ എന്ന തലക്കെട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിപാടികള്‍ 20ന് സമരപന്തലില്‍ നടത്തും.
31 വര്‍ഷം മുമ്പ് സമരത്തിന് തിരികൊളുത്തിയ തളിപ്പറമ്പിലെ ഡോ.ബേബി വര്‍ഗീസിന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പന്തലില്‍ സ്വീകരണം നല്‍കി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഒ. സുബൈര്‍, തലശേãരി മുസ്ലിം അസോസിയേഷന്‍ പ്രതിനിധികളായ എ.കെ. ഇബ്രാഹിം, ടി.പി. മുഹമ്മദ്, പാറാല്‍ ദേശവാസികളെ പ്രതിനിധീകരിച്ച് എം.പി. അഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഈദ് സുഹൃദ്സംഗമം
ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ഈദ് സുഹൃദ്സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ്സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം കണ്ണൂര്‍ ഏരിയ പൊലീസ് ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. തോട്ടട അപൂര്‍വാശ്രമത്തിലെ വൈശാലി, ഡോ. രഹ്ന മുഷ്താഖ്, രഹ്ന ഇംതിയാസ്് എന്നിവര്‍ സംസാരിച്ചു. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശാക്കിറ സ്വാഗതവും കെ.എം. റഷീദ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന കലാപരിപാടിക്ക് വനിതാവിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ എന്നിവര്‍ നേതൃത്വം നല്‍കി.
'പുന്നോല്‍ വിടുക' സ്വാമി വിശ്വഭദ്രാനന്ദ ഉദ്ഘാടനം ചെയ്യും
പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം:
'പുന്നോല്‍ വിടുക'
'പുന്നോല്‍ വിടുക'
സ്വാമി വിശ്വഭദ്രാനന്ദ ഉദ്ഘാടനം ചെയ്യും
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന ഹൈകോടതി വിധിയുടെ 12ാം വാര്‍ഷികം പ്രമാണിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന 'മാലിന്യ നിക്ഷേപം അവസാനിപ്പിച്ച് പുന്നോല്‍ വിടുക' പ്രചാരണ പരിപാടി ഇന്ന് രാവിലെ 9.30ന് പെട്ടിപ്പാലത്ത് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. ഗ്രോ വാസു, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും. വിഷയത്തില്‍ ദീര്‍ഘകാലം നഗരസഭക്കെതിരെ കേസ് നടത്തിയ 82 കാരനായ ടി.കെ. മമ്മൂട്ടിയെ ചടങ്ങില്‍ ആദരിക്കും.
സൌമ്യവധം: കോടതിവിധി മുന്നറിയിപ്പ് -ജി.ഐ.ഒ
സൌമ്യവധം: കോടതിവിധി
മുന്നറിയിപ്പ് -ജി.ഐ.ഒ
മുന്നറിയിപ്പ് -ജി.ഐ.ഒ
കണ്ണൂര്‍: സൌമ്യ വധക്കേസിലെ കോടതിവിധി പിശാചുക്കളുടെ മനസ്സുമായി ജീവിക്കുന്ന മുഴുവന്‍ ഗോവിന്ദച്ചാമിമാര്‍ക്കുമുള്ള ഗുണപാഠവും മുന്നറിയിപ്പുമാണെന്ന് ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു.
സ്ത്രീകളോട് പെരുമാറാനറിയാത്തവര്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരല്ല. സ്ത്രീയുടെ അന്തസ്സുയര്‍ത്തിപ്പിടിച്ച വിധി നമ്മുടെ നിയമവ്യവസ്ഥയുടെ അഭിമാനമാണ് ഉയര്‍ത്തിയത്.
നിയമത്തിന്റെ പഴുതുകളുപയോഗിച്ച് കുറ്റവാളി രക്ഷപ്പെടുന്നതിനെതിരെ സമൂഹമൊന്നടങ്കം ജാഗരൂകരായി നില്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, സുഹൈല വളപട്ടണം, നസ്റീന്‍, സീനത്ത് കണ്ണൂര്‍, ശബീറ എന്നിവര്‍ സംസാരിച്ചു.

ചെടി നട്ടു
ചെടി നട്ടു
മാഹി: നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന അവിസ്മരണീയ ദിനമായ 11.11.11ന് അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെടികള്‍ നട്ട് ആഘോഷിച്ചു. 11.11.11ന് 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് സ്കൂളിലെ 11ാം തരത്തിലെ വിദ്യാര്‍ഥിനികള്‍ 11 ചെടികള്‍ നട്ടു ആഘോഷിച്ചു.
സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ അഷ്റഫ് വടകര, ഫഹദ് എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനികളായ അഫീദ ഹമീദ്, പി.കെ. അഞ്ചല, ദിയ ദില്‍ന, ഇ. ഫൈഹ, നിഹാല നിസാര്‍, റമീല ലത്തീഫ്, സനീറ സഈദ്, ഷെസ ബഷീര്‍, തമന്ന അസീസ്, കെ.പി. തസ്ലി, വഫ സീദ് എന്നിവര്‍ ചേര്‍ന്നാണ് ചെടികള്‍ നട്ടത്.

ചിത്രകലാ ക്യാമ്പ്
പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് ചിത്രകാരന്‍ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ചിത്രകലാ ക്യാമ്പ്
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിക്കുന്ന ത്രിദിന ചിത്രകലാ ക്യാമ്പ് ചിത്രകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി, മാനേജര്‍ എം. ദാവൂദ്, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് പ്രശാന്ത് സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു
സമരക്കാര്‍ക്ക് മുഖാവരണം നല്‍കി
പെട്ടിപ്പാലം സമരക്കാര്‍ക്കുള്ള മുഖാവരണം ആലാന്‍ അബൂബക്കര്‍ പി.എം. ജബീനക്ക് കൈമാറുന്നു.
സമരക്കാര്‍ക്ക് മുഖാവരണം നല്‍കി
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരക്കാര്‍ക്ക് പാലിശേãരി നന്മ റസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മുഖാവരണം നല്‍കി.
സമര പന്തലില്‍ ഇരിക്കുന്നവര്‍ക്ക് ദുര്‍ഗന്ധങ്ങളില്‍നിന്നും പൊടിപടലങ്ങളില്‍നിന്നും സംരക്ഷണം നല്‍കാനായാണ് മുഖാവരണം നല്‍കിയത്.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആലാന്‍ അബൂബക്കര്‍ സമരപന്തലിലെ വീട്ടമ്മ പി.എം. ജബീനക്ക് കൈമാറി. സെക്രട്ടറി കെ.എം. അഷ്ഫാഖ് പങ്കെടുത്തു.

പെട്ടിപ്പാലം: വിരുന്നുപോക്ക് സമരത്തെ പിന്തുണക്കില്ല -സോളിഡാരിറ്റി
പെട്ടിപ്പാലം: വിരുന്നുപോക്ക് സമരത്തെ
പിന്തുണക്കില്ല -സോളിഡാരിറ്റി
പിന്തുണക്കില്ല -സോളിഡാരിറ്റി
തലശേãരി: നഗരസഭാ അധ്യക്ഷയുടെ വീട്ടിലേക്ക് പലഹാരവുമായി പോകുന്ന സമരമുറയെ പിന്തുണക്കില്ലെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി അറിയിച്ചു.
പെട്ടിപ്പാലം മാലിന്യസമരം വഴിതിരിച്ചുവിടാനും അതുവഴി പരാജയപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങളെ നാട്ടുകാര്‍ തിരിച്ചറിയണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
പെട്ടിപ്പാലം മാലിന്യസമരം വഴിതിരിച്ചുവിടാനും അതുവഴി പരാജയപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങളെ നാട്ടുകാര്‍ തിരിച്ചറിയണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
സമരവുമായി ബന്ധമില്ല -സമിതി
തലശേãരി: നഗരസഭാ അധ്യക്ഷയുടെ വീട്ടിലേക്ക് പുന്നോല്‍ നിവാസികളായ ചിലര്‍ വിരുന്ന് പോവുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് ബന്ധമില്ലെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറും അറിയിച്ചു.
Subscribe to:
Posts (Atom)