ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SAFA CENTRE EDAKKAD. Show all posts
Showing posts with label SAFA CENTRE EDAKKAD. Show all posts

Thursday, July 25, 2013

ഇഫ്താര്‍ വിരുന്നും ആദരിക്കലും

ഇഫ്താര്‍ വിരുന്നും ആദരിക്കലും

എടക്കാട്: എടക്കാട് മഹല്ലിലെ ഖുര്‍ ആന്‍ മന$പാഠമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും 26ന് 4.30ന് എടക്കാട് സഫാ സെന്‍ററില്‍ നടക്കും. ഫോണ്‍. 9895840828

Saturday, August 11, 2012

അവാര്‍ഡ് ദാനം

അവാര്‍ഡ് ദാനം
എടക്കാട്: എടക്കാട് മഹല്ലിലെ ഖുര്‍ആന്‍  മന:പാഠമാക്കിയ പത്ത്പേര്‍ക്ക് സഫ സെന്‍റര്‍ സംഘടിപ്പിച്ച അവാര്‍ഡുദാനം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിച്ചു. ശഹ്സാദ്, ജാഫര്‍, മുഈനുദ്ദീന്‍, അമീര്‍ അബ്ദുല്‍ ഖാദര്‍, ഇസ്മായില്‍, അമീര്‍ അബ്ദുറഹ്മാന്‍, ഫവാസ്, നിയാസ്, റാസിഖ്, ശിഹാബ് എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി. പി.പി. അബ്ദുറഹിമാന്‍, കളത്തില്‍ ബഷീര്‍ എടക്കാട്, ഹാഫിള് ശിഹാബ് എന്നിവര്‍ സംസാരിച്ചു. അമീര്‍ അബ്ദുറഹ്മാന്‍, ഫവാസ് എന്നിവര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സമൂഹ നോമ്പുതുറയും നടന്നു.

Tuesday, August 7, 2012

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
എടക്കാട്: എടക്കാട് സഫ സെന്‍ററില്‍ നടന്ന ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.കെ. നൂറുദ്ദീന്‍ റമദാന്‍ സന്ദേശം നല്‍കി. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രേമരാജന്‍ എടക്കാട്, ജയരാജന്‍ കടമ്പൂര്‍, പ്രഭാകരന്‍ മാസ്റ്റര്‍, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു.

Monday, June 25, 2012

അനുമോദനവും അവാര്‍ഡുദാനവും

 അനുമോദനവും അവാര്‍ഡുദാനവും
മുഴപ്പിലങ്ങാട്: എടക്കാട് പെര്‍ഫെക്ട് സ്കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ വിതരണം ചെയ്തു. കെ.എന്‍.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി.സാവിത്രി സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഹമീദ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്‍റ് പി.വി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. പുതിയ പി.ടി.എ ഭാരവാഹികളായി കെ.എന്‍.പി. അബ്ദുല്‍ ഖാദര്‍  പ്രസിഡന്‍റായും പി.വി. അബൂബക്കര്‍ വൈസ് പ്രസിഡന്‍റായും 19 അംഗ എക്സിക്യൂട്ടിവ് മെംബര്‍മാരെയും യോഗം തെരഞ്ഞെടുത്തു.

Saturday, August 6, 2011

SAFA CENTRE EDAKKAD

ഇഫ്താര്‍ സംഗമം
എടക്കാട്: സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന സര്‍വകാലികമായ ആരാധനയാണ് വ്രതവും തപമനസ്സുമെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. എടക്കാട് സഫാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി  സംഗമം ഉദ്ഘാടനം ചെയ്തു.
സഫാ സെന്റര്‍ ചെയര്‍മാന്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസിര്‍ പരിപാടിയില്‍ പങ്കെടുത്തു.

Sunday, May 8, 2011

EDAKKAD

 എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം എം.കെ. അബുബക്കര്‍ നിര്‍വഹിക്കുന്നു
മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സെന്‍സസ് തുടങ്ങി
എടക്കാട്: മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിനു കീഴിലെ മുഴുവന്‍ കുടുംബങ്ങളുടെയും സ്ഥിതിവിവര കണക്കെടുപ്പു തുടങ്ങി. 1500ലധികം മുസ്ലിം കുടുംബങ്ങളുള്ള മഹല്ല് പരിധിയിലെ സെന്‍സസ് കൊണ്ട് ദാരിദ്യ്ര നിര്‍മാര്‍ജനവും പ്രയാസമനുഭവിക്കുന്നവരുടെ കാര്യത്തിലെ ശാശ്വത പരിഹാരവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് മഹല്ല് പ്രസിഡന്റ് വി.എം. സലാം ഹാജി പറഞ്ഞു. മഹല്ല് നിവാസികളുടെ മുഴുവന്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചു കൊണ്ട് മഹല്ല് സംവിധാനം കമ്പ്യൂട്ടര്‍ വത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം സലാം ഹാജിയുടെ വീട്ടുകാരുടെ കണക്കെടുത്ത് എം.കെ. അബുബക്കര്‍ നിര്‍വഹിച്ച

EDAKKAD

കുടുംബസംഗമം 
എടക്കാട്: എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം സാദിഖ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, സിറാജുദ്ദസീന്‍ ഉമരി എറണാകുളം എന്നിവര്‍ സംസാരിച്ചു. എം.കെ. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.കെ. അബൂബക്കര്‍ നന്ദിയും അമിര്‍ അബ്ദുറഹ്മാന്‍ ഖിറാഅത്തും നടത്തി.