Friday, October 21, 2011
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം: ജില്ലാ വാഹനജാഥ നാളെ (21-10-201) തുടങ്ങും
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
ജില്ലാ വാഹനജാഥ
നാളെ (21-10-201) തുടങ്ങും
കണ്ണൂര്‍: 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു' സോളിഡാരിറ്റി കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭയാത്ര ഒക്ടോബര്‍ 22ന് രാവിലെ പാനൂരില്‍ തുടങ്ങും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ജാഥാ ക്യാപ്റ്റനായിരിക്കും. ശനിയാഴ്ച രാവിലെ പാനൂര്‍ ടൌണില്‍ സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക കമ്മിറ്റിയംഗം കെ.എം. മഖ്ബൂല്‍ പതാക കൈമാറും. ആദ്യദിവസം കടവത്തൂര്‍, മാഹിപ്പാലം, തലശേãരി പഴയ ബസ്സ്റ്റാന്‍ഡ്, കുളംബസാര്‍, മമ്പറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂത്തുപറമ്പില്‍ സമാപിക്കും.
ജാഥാ സമാപനം പഴയങ്ങാടിയില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിക്കും. ജില്ലയിലെ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, ടി.പി. മുഹമ്മദ് ശമീം, ശംസീര്‍ ഇബ്രാഹിം, റസാഖ് പാലേരി, സാദിഖ് ഉളിയില്‍ തുടങ്ങിയവര്‍ സംസാരിക്കും.

കൂടംകുളം: എസ്.ഐ.ഒ ഐക്യദാര്‍ഢ്യ റാലി നടത്തി
കൂടംകുളം: എസ്.ഐ.ഒ
ഐക്യദാര്‍ഢ്യ റാലി നടത്തി
ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' എന്ന സന്ദേശമുയര്‍ത്തി നടന്ന പ്രകടനം താവക്കരയില്‍ നിന്നാരംഭിച്ച് നഗരംചുറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും ആറ് ജില്ലകളിലെ ജനജീവിതത്തെ ബാധിക്കുന്ന ആണവനിലയം കമീഷന്‍ ചെയ്യുന്നതില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ് ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി എ. റാഷിദ്, ബി.സി. റിവിന്‍ജാസ്, അംജദ് കണ്ണൂര്‍, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍.എസ്.എസ് യൂനിറ്റ് ഉദ്ഘാടനം
എന്‍.എസ്.എസ് യൂനിറ്റ് ഉദ്ഘാടനം
വിളയാങ്കോട്: വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ വി.വി. രാജേഷ്, ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ സാജിദ് നദ്വി, കോമേഴ്സ് എച്ച്.ഒ.ഡി പാര്‍വതി വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ശംസീര്‍ സ്വാഗതവും കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുനവിര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹ്രസ്വചിത്ര പ്രദര്‍ശനവും നടന്നു.
Subscribe to:
Posts (Atom)