സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യധര്‍ദ്യ സമര സമിതി യുടെ ജനകീയ ചെക്പോസ്റ്റ് ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു
ഭരണാധികാരികള്‍ ചരിത്രത്തില്‍നിന്ന്
പാഠം ഉള്‍ക്കൊള്ളണം -ഗ്രോവാസു
തലശേãരി: ലോകചരിത്രത്തിലും വര്‍ത്തമാനത്തിലും ഭരണാധികാരികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് താക്കീതാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് സ്ഥാപിച്ച ജനകീയ ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റി ഭരിക്കുന്നവര്‍ ജനങ്ങളോടൊപ്പംനിന്ന് തീരുമാനങ്ങളെടുക്കണമെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു. രക്തമൊഴുക്കിയിട്ടായാലും പ്ലാന്റ് പെട്ടിപ്പാലത്തുതന്നെ സ്ഥാപിക്കുമെന്ന് പറയുന്നവര്‍ പണ്ട് ജനങ്ങള്‍ക്കുവേണ്ടി രക്തമൊഴുക്കിയവരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. നാഥ്, പള്ളിപ്രം പ്രസന്നന്‍, സി.കെ. മുനവ്വിര്‍, സി.ടി. ഫൈസല്‍, പി.എം. അബ്ദുന്നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് നിയാസ് സ്വാഗതവും എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു.
നഗരസഭ നടത്തുന്നത്
അവകാശലംഘനം -ജസ്റ്റീഷ്യ
പുന്നോല്‍ പെട്ടിപ്പാലം സന്ദര്‍ശിച്ച ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി
സംസാരിക്കുന്നു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരുന്നതിലൂടെ തലശേãരി നഗരസഭ ചെയ്യുന്നത് പൌരാവകാശ ലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി പറഞ്ഞു. മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന ഹൈകോടതി വിധി 12 വര്‍ഷങ്ങള്‍ക്കുശേഷവും പാലിക്കാത്ത നഗരസഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥകളോട് അശേãഷം ആദരമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരപ്പന്തലിലെത്തിയ ജസ്റ്റീഷ്യ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീഷ്യ സംഘത്തില്‍ അഡ്വ. കെ.എല്‍. അബ്ദുസലാം, അഡ്വ. പി. അനീഷ്, അഡ്വ. സലിം എന്നിവരും ഉണ്ടായിരുന്നു. യോഗത്തില്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുസലാം, നൌഷാദ് മാടോള്‍ എന്നിവരും സംസാരിച്ചു.
സമരഗാനമേള
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരപ്പന്തലില്‍ സമരഗാനമേള സംഘടിപ്പിച്ചു. അലി പൈങ്ങോട്ടായി രചിച്ച സമരഗാനങ്ങള്‍ ഗായകന്‍ നവാസ് പാലേരി ആലപിച്ചു. ഗാനങ്ങള്‍ സമരപ്പന്തലിലെ സമരവളണ്ടിയര്‍മാര്‍ കോറസ്സായി ഏറ്റുപാടി.
പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച സമരഗാനമേള എ.കെ.സുരേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഫിര്‍ദൌസ്, ടി.കെ. അലി, റാസിഖ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ശൈഖ് മുഹമ്മദ് കാരകുന്ന് ഇന്ന് പെട്ടിപ്പാലത്ത്
തലശേãരി: ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് പെട്ടിപ്പാലത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സമരപ്പന്തലില്‍ ഇന്ന് പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ സമിതി തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ആദം ചൊവ്വയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും കുട്ടികള്‍ സമരം സജീവമാക്കി.
സമരപ്പന്തലിലെത്തിയ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍