ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label HIRA MATTANNUR. Show all posts
Showing posts with label HIRA MATTANNUR. Show all posts

Wednesday, July 31, 2013

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഡോ. എ. ജോസഫ്, കെ.വി. ജയചന്ദ്രന്‍, പി. പുരുഷോത്തമന്‍, വി.എന്‍. മുഹമ്മദ്, സി.വി. ശശീന്ദ്രന്‍, കെ. മോഹനന്‍, ലക്ഷ്മണന്‍ കുയിലൂര്‍, സന്ദീപ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സലീം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Saturday, August 11, 2012

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. മസ്ജിദ് പരിസരത്ത് നടന്ന സംഗമം യുവകലാ സാഹിതി ജില്ലാ വൈസ് പ്രസിഡന്‍റ് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്‍, വി. ഹുസൈന്‍, പി. പുരുഷോത്തമന്‍, കെ.വി. ജയചന്ദ്രന്‍, അഷ്റഫ് പുറവൂര്‍, നൗഷാദ് കീച്ചേരി, താജുദ്ദീന്‍ മട്ടന്നൂര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, ഡോ. എ. ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ.പി. സലിം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Tuesday, July 31, 2012

വിശേഷ വിഭവമായി ബിരിയാണി കഞ്ഞി

 വിശേഷ വിഭവമായി ബിരിയാണി കഞ്ഞി
മട്ടന്നൂര്‍: ഒൗഷധക്കൂട്ടുകളടങ്ങിയ ബിരിയാണി കഞ്ഞി നോമ്പുതുറയിലെ വിശേഷ വിഭവം. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ജുമാമസ്ജിദിലാണ് നോമ്പുതുറക്കാന്‍ ബിരിയാണി കഞ്ഞി വിതരണം ചെയ്യുന്നത്.
മുഗള്‍ രാജവംശകാലം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ വിഭവം. പില്‍ക്കാലത്ത് ചെന്നൈയിലും ബിരിയാണി കഞ്ഞി പ്രത്യേക ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ ആറുവര്‍ഷമായി മട്ടന്നൂരിലെ ഹിറാ മസ്ജിദ് കമ്മിറ്റി ബിരിയാണി കഞ്ഞിയാണ് നോമ്പുതുറക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കിവരുന്നത്.
നേരിയരി, ആട്ടിറച്ചി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി, പൊതീന തുടങ്ങി ബിരിയാണിയുടെ ചേരുവകളെല്ലാം കൃത്യമായി ഉപയോഗിച്ചാണ് ഇത് തയാര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് ഇത് പാകംചെയ്യുന്നത്.
ഹിറാമസ്ജിദില്‍ നോമ്പുതുറക്ക് മറ്റു വിഭവങ്ങളും ലഭ്യമാണ്. എന്നാല്‍, ബിരിയാണി കഞ്ഞിയുടെ രുചി പെരുമ കേട്ടറിഞ്ഞ് പല പ്രദേശങ്ങളില്‍നിന്നും ആളുകള്‍ ഇവിടെയത്തെുന്നുണ്ട്.Courtesy:Madhyamam_31-07-2012

Monday, July 23, 2012

പുസ്തകമേള തുടങ്ങി

 പുസ്തകമേള തുടങ്ങി
മട്ടന്നൂര്‍: റമദാനിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഹിറാ മസ്ജിദ് പരിസരത്ത് ഐ.പി.എച്ച് പുസ്തകമേള ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മൂസഹാജി, കെ.പി. റസാഖ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, സി. ഉസ്മാന്‍, എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. മേളയില്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും.

Sunday, July 22, 2012

പ്രഭാഷണം

പ്രഭാഷണം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ മസ്ജിദില്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.15നാണ് പ്രഭാഷണം ആരംഭിക്കുക. ശനിയാഴ്ച സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.

Thursday, November 10, 2011

EID

 
 മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന പെരുന്നാള്‍ നമസ്കാരം

Monday, September 26, 2011

HIRA MATTANNUR

 
 മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സംസാരിക്കുന്നു.
ഹജ്ജ് പഠനക്ലാസും യാത്രയയപ്പും
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ക്ലാസെടുത്തു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ.സി. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍, പി.എ. അസ്ലം എന്നിവര്‍ സംസാരിച്ചു. കെ.വി. സാദിഖ് സ്വാഗതവും സി. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Wednesday, August 24, 2011

EID GAH MATTANNUR

ഈദ്ഗാഹ്
മട്ടന്നൂര്: മട്ടന്നൂര് ഹിറ സെന്ററിന്റെ ആഭിമുഖ്യത്തില് പെരുന്നാള് ദിവസം ഈദ്ഗാഹ് നടത്തുന്നതിന് സി. ഉസ്മാന് കണ്വീനറായി പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു. പി.. സുബൈര് കണ്വീനറായി ഫിത്വര് സകാത്ത് കമ്മിറ്റിയും രൂപവത്കരിച്ചു.

Tuesday, August 16, 2011

HIRA MATTANNUR

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമം മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം ഇഫ്താര്‍ പ്രഭാഷണം നടത്തി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്‍, കെ.പി. ഗംഗാധരന്‍, വി.എന്‍. മുഹമ്മദ്, കാരായി ശ്രീധരന്‍, ഡോ.എ. ജോസഫ്, ലക്ഷ്മണന്‍ കയിലൂര്‍, കെ.വി. ജയചന്ദ്രന്‍, അഷറഫ് പുറവൂര്‍, കെ.വി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. മുഹമ്മദ് സലീം സ്വാഗതവും പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് റഹ്ബര്‍ ഖിറാഅത്ത് നടത്തി.