കുടക് ജില്ലയില്‍ നേരിയ
ഭൂചലനം; നാശനഷ്ടമില്ല
മടിക്കേരി: കുടക് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലെ 10.55ന് നേരിയ തോതില്‍ ഭൂചലനമുണ്ടായി. എന്നാല്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടിക്കേരിയിലെ രാജാസീറ്റ്, ഹില്‍വ്യൂ, ആസാദ് നഗര്‍, ത്യാഗരാജ, ഗദ്ദികെ, മെയിന്‍ഗേറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ത്യാഗരാജയിലും ആസാദ് നഗറിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍വിട്ട് നിരത്തിലിറങ്ങി. മൂന്നു വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവിച്ചു. രാജാസീറ്റ്, ഹില്‍വ്യൂ എന്നിവിടങ്ങളില്‍ ഇടിമുഴക്കംപോലെ ശബ്ദം അനുഭവപ്പെട്ടുവെന്ന് ജനങ്ങള്‍ പറഞ്ഞു. 33 സെക്കന്‍ഡ് ഭൂചലനം ഉണ്ടായതായി ജില്ലാ അധികൃതര്‍ പറഞ്ഞു.ഭൂചലനം; നാശനഷ്ടമില്ല