Tuesday, January 1, 2013
ലൈംഗിക ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് സംസ്കാരം -സോളിഡാരിറ്റി
ലൈംഗിക ആക്രമണങ്ങളില്‍
കൊല്ലപ്പെടുന്നത് സംസ്കാരം
-സോളിഡാരിറ്റി
കൊല്ലപ്പെടുന്നത് സംസ്കാരം
-സോളിഡാരിറ്റി
കോഴിക്കോട്:
ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും കൂട്ടബലാത്സംഗത്തിനിരയായി
ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ ധാര്‍മിക മൂല്യങ്ങളെ
അകറ്റിനിര്‍ത്തുന്ന ഭൗതിക സംസ്കാരത്തിന്‍െറ ഇരകള്‍ കൂടിയാണെന്ന്
സോളിഡാരിറ്റി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. വിവിധതരം ആധിപത്യ
പ്രവണതകള്‍ സ്ത്രീകളുടെ മേലുള്ള ലൈംഗിക ആക്രമണമായാണ് അനുഭവപ്പെടുന്നത്.
ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കേണ്ട പട്ടാളക്കാര്‍ക്ക് വടക്കു-കിഴക്കന്‍
സംസ്ഥാനങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമുള്ള
ലൈസന്‍സായി അഫ്പ്സ എന്ന കരിനിയമം മാറിയിരിക്കുന്നു.
മനുഷ്യന്‍െറ ആത്മീയ തലത്തെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ജീവിതരീതിയാണ് സ്ത്രീയെ ലൈംഗിക ഉപകരണമായി കാണുന്ന ദുരവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഇത്തരം സംഭവങ്ങളില്‍ മദ്യം ഒന്നാം പ്രതിയാണ്. തെരുവുകളെ പ്രക്ഷുബ്ധമാക്കിയ യുവതക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ പുതുവര്‍ഷ പ്രതിജ്ഞയായി മദ്യവര്‍ജനത്തെയും ലൈംഗിക വിശുദ്ധിയെയും സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ടി. മുഹമ്മദ് വേളം, എം. സാജിദ്, എം.എ. മുഹമ്മദ് ഉമര്‍, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം, ജലീല്‍ മോങ്ങം, കെ.കെ. ബഷീര്‍, റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.

ദല്‍ഹി സംഭവം: കാമ്പസുകള്‍ ഐക്യപ്പെടണം -എസ്.ഐ.ഒ
ദല്‍ഹി സംഭവം: കാമ്പസുകള്‍
ഐക്യപ്പെടണം -എസ്.ഐ.ഒ
ഐക്യപ്പെടണം -എസ്.ഐ.ഒ
കോഴിക്കോട്: ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളോട് ഐക്യപ്പെടണമെന്ന് എസ്.ഐ.ഒ. ഇന്ത്യന്‍ ധാര്‍മിക സദാചാരബോധത്തിനു നേരെ ഉയര്‍ന്ന വലിയൊരു ചോദ്യചിഹ്നമാണ് ഈ സംഭവം. കൂടുതല്‍ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ പൊതുസമൂഹവും ഭരണകൂടവും ഒരുപോലെ കുറ്റക്കാരാകുന്നു. ജനങ്ങളുടെ സാമൂഹിക സദാചാരബോധത്തെ വളര്‍ത്താന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.
രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് ഐക്യപ്പെട്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

‘സ്ത്രീ പീഡനം: പുതിയ നിയമനിര്‍മാണം വേണം’
‘സ്ത്രീ പീഡനം: പുതിയ
നിയമനിര്‍മാണം വേണം’
നിയമനിര്‍മാണം വേണം’
ചക്കരക്കല്ല്: പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എളയാവൂര്‍ പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ബെന്നി ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മധു കക്കാട് കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു. ബെന്നി ഫര്‍ണാണ്ടസ് മെംബര്‍ഷിപ് വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന തുറന്ന ചര്‍ച്ചയില്‍ പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍കുട്ടി താഴെചൊവ്വ സ്വാഗതവും കമാല്‍ കാളിയത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി.എം. സന്തോഷ് (പ്രസി.), കെ. മനോജ്കുമാര്‍ (വൈ. പ്രസി.), എന്‍.കെ. ഇബ്രാഹിം ഹാജി (സെക്ര.), കമാല്‍ കാളിയത്ത് (ജോ. സെക്ര.), സി.എച്ച്. ഹൈറുന്നിസ, ഉമ്മര്‍കോയ (ട്രഷ.).

‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി പ്രഖ്യാപനം ഇന്ന്
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’
പദ്ധതി പ്രഖ്യാപനം ഇന്ന്
പദ്ധതി പ്രഖ്യാപനം ഇന്ന്
തലശ്ശേരി: മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതിയുടെ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കുമെന്ന് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അറിയിച്ചു. വൈകീട്ട് നാലിന് പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ പ്രഖ്യാപനം നടത്തും.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

അയല്‍ക്കൂട്ടം
അയല്‍ക്കൂട്ടം
ചാലാട്: ജനുവരി ആറിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കുന്ന ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം അയല്‍ക്കൂട്ടം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ എന്നിവര്‍ ക്ളാസെടുത്തു.
ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു
ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീയിട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യത്തിന് തീപിടിച്ചിട്ട്.
മഴമാറിയതോടെ ഉണങ്ങിയ പ്ളാസ്റ്റിക് മാലിന്യത്തിനാണ് നഗരസഭയുടെ അറിവോടെ തീയിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീപടര്‍ന്നതോടെ സമീപവാസികള്‍ക്ക് പ്ളാസ്റ്റിക് കത്തുന്ന പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതിനിടയില്‍ തിങ്കളാഴ്ച രണ്ട് ലോഡ് പ്ളാസ്റ്റിക് മാലിന്യം വന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചേലോറയില്‍ തള്ളില്ളെന്ന മുനിസിപ്പാലിറ്റിയുടെ ഉറപ്പ് ലംഘിച്ചാണ് ഇന്നലെ മാലിന്യമത്തെിയത്. കൂടാതെ മാലിന്യം സംസ്കരിക്കാന്‍ കുഴിയെടുക്കേണ്ട എക്സ്കവേറ്റര്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഏറെനേരം മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു.വിവരമറിഞ്ഞ്് ചക്കരക്കല്ല് എസ്.ഐ രാജീവും സംഘവുമത്തെിയശേഷം സ്വകാര്യ വ്യക്തിയുടെ എക്സ്കവേറ്റര്‍ വാടകക്കെടുത്ത് മാലിന്യം സംസ്കരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

തീ അണയാതെ പുന്നോല്‍; പ്രദേശം ആരോഗ്യ ഭീഷണിയില്‍
തീ അണയാതെ പുന്നോല്‍;
പ്രദേശം ആരോഗ്യ ഭീഷണിയില്‍
പ്രദേശം ആരോഗ്യ ഭീഷണിയില്‍
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ പടര്‍ന്ന തീ അണയാത്തത് പ്രദേശ വാസികളില്‍ ഗുരുതര ആരോഗ്യ ഭീഷണിയുയര്‍ത്തുന്നു. ഞായറാഴ്ച രാവിലെയോടെ പടര്‍ന്ന തീ തിങ്കളാഴ്ച രാത്രി തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തത്തെി തീയണക്കാന്‍ ശ്രമമാരംഭിച്ചു. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം.
ആശുപത്രി മാലിന്യങ്ങളും പ്ളാസ്റ്റിക്കുകളും കത്തിയുള്ള പുക രണ്ട് ദിവസങ്ങളിലായി പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. ഇതു മൂലം പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തല കറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രശ്നം ഇത്ര രൂക്ഷമായിട്ടും ന്യൂമാഹി പഞ്ചായത്ത്, തലശ്ശേരി നഗരസഭ, ന്യൂ മാഹി പൊലീസ്, ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവര്‍ തീര്‍ത്തും നിസ്സംഗതയാണ് കാണിക്കുന്നത്. തീപിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, രണ്ട് ദിവസമായിട്ടും സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക്ക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. പെട്ടിപ്പാലത്തുള്ള മാലിന്യം തള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഓംബുഡ്സ്മാനിലും കേസ് നിലനില്‍ക്കെ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് സമരസമിതി നേതാക്കളും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ നിഗമനവും.
ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ തീപിടിത്തം സംഭവിക്കില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച വൈകീട്ടും തീയണയാത്തതിനെതുടര്‍ന്ന് പ്രക്ഷോഭം ശക്തമായി.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.ടി.എം. സയ്യിദ് സഫിയാസ്, മമ്മൂട്ടി, ജുനൈദ് മുസാവ, ഇഫ്തികര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമരസമിതി നേതാക്കള്‍ വിവമറിയിച്ചതിനെതുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് തലശ്ശേരി സബ്കലക്ടര്‍ ടി.വി. അനുപമ, തഹസില്‍ദാര്‍ കെ. സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സനല്‍കുമാര്‍, തലശ്ശേരി സി.ഐ എം.പി. വിനോദ് എന്നിവരത്തെിയത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷറഫ്, സോളിഡാരിറ്റി അസി. സെക്രട്ടറി ജുനൈദ് മുസാവ, മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, കെ.പി. സദീര്‍, ആയിഷ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

‘നഗരസഭാധ്യക്ഷ
മറുപടി പറയണം’
മറുപടി പറയണം’
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തതിന് പിന്നിലെ ദുരൂഹത സംബന്ധിച്ച് തലശ്ശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ മറുപടി പറയണമെന്ന് മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്ളാസ്റ്റിക് കത്തിയതിന്‍െറ രൂക്ഷഗന്ധവും പുകയും നിമിത്തം പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിസംഗത പാലിക്കുന്ന ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ജനങ്ങളോട് ക്രൂരതയാണ് കാണിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ തുടരാനാണ് നഗരസഭയുടെ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ.പി. സാലിഹ, വസന്ത ടീച്ചര്‍, റുബീന എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)