Saturday, April 28, 2012
പ്രഭാഷണം നടത്തി
പ്രഭാഷണം നടത്തി
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പ്രകാശം പരത്തുന്ന പ്രസ്ഥാനം കാമ്പയിന്‍െറ ഭാഗമായി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. പ്രഫ. എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപനം നാളെ
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി
മണ്ഡലം പ്രഖ്യാപനം നാളെ
മണ്ഡലം പ്രഖ്യാപനം നാളെ
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം പന്തളം ശശി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിക്കും.
താക്കോല്‍ദാനം
താക്കോല്‍ദാനം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗോണിക്കുപ്പ ഹല്‍ഖ ചെന്നങ്കൊല്ലി പൈസാരിയിലെ സരോജിനിക്ക് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ ദാനം അരമേരി കളഞ്ചേരി മഠത്തിലെ മഠാധിപതി ശാന്തമല്ലികാര്‍ജുന സ്വാമി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് തന്‍വീര്‍, ജോണ്‍സണ്‍, പൗരപ്രമുഖരായ സി.ബി. സോമയ്യ, പി.കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. യൂത്ത്വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീല്‍ ഖിറാഅത്തും നടത്തി.
എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി
എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കായിക മേള പെരിങ്ങാടി അല്‍-ഫലാഹ് കാമ്പസില്‍ തുടങ്ങി. അല്‍-ഫലാഹ് ഹെഡ്മസ്റ്റര്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിഭാഗത്തില്‍ വിജയികള്‍: (ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ യഥാക്രമം): 1. പഞ്ചഗുസ്തി സീനിയര്‍ വിഭാഗം: സാദിഖ്, റിവിന്‍ ജാസ്. പഞ്ചഗുസ്തി ജൂനിയര്‍: ജുനൈദ്, നാഫിഅ്. ചെസ്: അഫ്സല്‍, ഹഫീഫ്. ക്രിക്കറ്റ്: ചൊക്ളി ഏരിയ, തലശ്ശേരി ഏരിയ. കമ്പവലി: ചൊക്ളി ഏരിയ, അല്‍ഫലാഹ് കാമ്പസ് ഏരിയ.സമ്മാനദാനം അല്‍ ഫലാഹ് കോളജ് ലെക്ചറര്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ ഫഹദ് അഴിയൂര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.ഫുട്ബാള്‍, ബാഡ്മിന്‍റണ്‍, കബഡി മത്സരങ്ങള്‍ ശനിയാഴ്ചയും അത്ലറ്റിക്സ് മേയ് മൂന്നിനും നടക്കും.
Subscribe to:
Posts (Atom)