കാഞ്ഞിരോട്ട് സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം;
സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
കാഞ്ഞിരോട്: തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
മുണ്ടേരി പഞ്ചായത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളായ കെ.എം. ശഫീഖ്, പി.സി. ശഫീഖ്, സി.പി.എം പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി കാഞ്ഞിരോട് ബസാറില്‍വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
സമയം അവസാനിച്ചിട്ടും പ്രചാരണം നിര്‍ത്താത്തതാണ് സംഭവത്തിനു കാരണമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സ്ഥാനാര്‍ഥികളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി എസ്.ഡി.പി.ഐ അറിയിച്ചു.
21-10-2010