ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 9, 2013

ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല

 
 ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല
കണ്ണൂര്‍: ദൈവത്തിന്‍െറ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നവരായി മനുഷ്യന്‍ മാറുമ്പോഴാണ് ലോകത്ത് സമാധാനം ഉണ്ടാവുന്നതെന്നും മനുഷ്യരെ സന്മാര്‍ഗ പാതയിലേക്ക് എത്തിക്കേണ്ട ബാധ്യത അത് ഉള്‍ക്കൊണ്ടവര്‍ക്കാണെന്നും ദഅ്വാ സെല്‍ സംസ്ഥാന സെക്രട്ടറി ജി.കെ. എടത്തനാട്ടുകര പറഞ്ഞു.
കണ്ണൂര്‍ ഏരിയ ദഅ്വാ സെല്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൗഷാദ് എറണാകുളം സംസാരിച്ചു. ജില്ല ദഅ്വാ സെല്‍ കണ്‍വീനര്‍ ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. സുഹൈര്‍ മുഹമ്മദ് സ്വാഗതവും  അബൂബക്കര്‍ നന്ദിയും പറഞ്ഞു.

MEDIAONE TV


FACING EXAM


നാനോ ടെക്നോളജി ശില്‍പശാല

 നാനോ ടെക്നോളജി ശില്‍പശാല
വിളയാങ്കോട്: വിറാസില്‍ (വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്) കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്സ് ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നാനോ ടെക്നോളജിയും അതിന്‍െറ സാധ്യതകളും എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. ടി.ഐ.ടി ഗ്രൂപ്പ് അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു.
വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജുനൈദ്, യൂനിയന്‍ ചെയര്‍മാന്‍ ജൈസല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. ഷൈജുമോന്‍ ക്ളാസെടുത്തു. ഫിസിക്സ് വകുപ്പ് മേധാവി പ്രഫ. കെ.എം. മുരളീധരന്‍ സ്വാഗതവും ജന്നത്ത് ഷെറിന്‍ നന്ദിയും പറഞ്ഞു.

വാര്‍ഷികാഘോഷം

 വാര്‍ഷികാഘോഷം
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികം കഥാകൃത്ത് ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. കൃഷ്ണമേനോന്‍ വനിത കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ആശ, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. പി. സലീം, കെ.എന്‍. ഖാലിദ്, കെ.പി. അസീസ്, എ.സി. മൊയ്തു എന്നിവര്‍ സമ്മാനദാനം നടത്തി. വി.കെ. ഖാലിദ് സ്വാഗതവും ഫാത്തിമ ഫൈസല്‍ നന്ദിയും പറഞ്ഞു.

ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും

 ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും
കണ്ണൂര്‍: സോളിഡാരിറ്റി ജില്ല സേവനകേന്ദ്രത്തില്‍നിന്ന് ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും. സേവനം ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയും രണ്ടുമുതല്‍ അഞ്ചുവരെയുമുള്ള സമയങ്ങളില്‍ കാല്‍ടെക്സ് കൗസര്‍ കോംപ്ളക്സിലെ സേവനകേന്ദ്രവുമായി ബന്ധപ്പെടണം.

എയ്ഡഡ് പദവി: ലീഗ് നിലപാട് ലജ്ജാകരം -എസ്.ഐ.ഒ

എയ്ഡഡ് പദവി: ലീഗ് നിലപാട് ലജ്ജാകരം -എസ്.ഐ.ഒ
കോഴിക്കോട് : രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കണമെന്ന ആവശ്യത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങിയത് ലജ്ജാകരമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ്. കേരളത്തിലെ ജാതി ശക്തികള്‍ രാഷ്ട്രീയ മേധാവിത്വത്തിനുവേണ്ടി ഉയര്‍ത്തുന്ന വിമര്‍ശങ്ങളില്‍  കുടുങ്ങി ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. അധ്യാപകരുടെ ശമ്പളമല്ല സ്ഥാപനങ്ങളുടെ നിലനില്‍പാണ് അടിസ്ഥാന വിഷയം.1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറ ഭാഗമായി ന്യൂനപക്ഷ ജില്ലകളിലെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്തതാണ് ഇത്തരം സ്കൂളുകള്‍. ന്യൂനപക്ഷ ജില്ലകളിലെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍

TOPCO ZAMZAM


MEDIAONE TV


MEDIAONE TV


BAITHUZZAKATH


MEDIAONE TV


TOPCO ZAMZM