ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 8, 2011

AIT

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: പ്രമുഖ കമ്പ്യൂട്ടര്‍ സെന്റര്‍ ആയ എ.ഐ.ടി കമ്പ്യൂട്ടര്‍ സെന്റര്‍ ഈവര്‍ഷം മുതല്‍ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മഹാത്മ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ഫൌണ്ടേഷന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ പഠനത്തിനായി സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുന്നു. പ്ലസ്ടുവിന്റെയും എസ്.എസ്.എല്‍.സിയുടെയും മാര്‍ക്കിന്റെയും എ.ഐ.ടിയില്‍ വെച്ച് നടത്തുന്ന ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ പ്ലസ്ടു, എസ്.എസ്.എല്‍.സി  പാസായവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എ.ഐ.ടിയുടെ കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, തലശേãരി, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നീ സെന്ററുകളില്‍ പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ Scholarship എന്ന് ടൈപ്പ് ചെയ്ത ശേഷം പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ 9400362020 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846090690 നമ്പറില്‍ ബന്ധപ്പെടണം.

IPH KANNUR

ISLAMIC CENTRE THALASSERY

GIO_KANNUR

 
 ജി.ഐ.ഒ
സഹവാസ ക്യാമ്പ് സമാപിച്ചു
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ വേനല്‍ക്കാല സഹവാസ ക്യാമ്പ് സമാപിച്ചു.
കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മനോജ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന, ശാഖിറ, റാഫി മാസ്റ്റര്‍, വി.എന്‍. ഹാരിസ്, മുനവ്വിര്‍, ഷഫീഖ്, എം. ഖദീജ എന്നിവര്‍ സംസാരിച്ചു. രചനാമത്സര വിജയികള്‍ക്ക് പി.പി. റഫീനയും മറ്റു വിജയികള്‍ക്ക് ജമാല്‍ കടന്നപ്പള്ളിയും സമ്മാനം നല്‍കി.
ഷബീറ സ്വാഗതവും മര്‍ജാന നന്ദിയും പറഞ്ഞു. ശാദിയ, ആയിശ ടീച്ചര്‍, ബുഷ്റ, അഷീറ, ശബാന, മുസബ്ബിഹ, റുബീന, സീനത്ത്, അര്‍ഷാന എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

WADI HUDA

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: പഴയങ്ങാടി വാദിഹുദ കാമ്പസിലെ ഇസ്ലാമിക് കോംപ്ലക്സ് ഐ.ടി.സിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ ദ്വിവത്സര ട്രേഡുകളാണുള്ളത്്. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. പട്ടികജാതി^വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2870485, 9495796365.

EDAKKAD

 എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം എം.കെ. അബുബക്കര്‍ നിര്‍വഹിക്കുന്നു
മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സെന്‍സസ് തുടങ്ങി
എടക്കാട്: മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിനു കീഴിലെ മുഴുവന്‍ കുടുംബങ്ങളുടെയും സ്ഥിതിവിവര കണക്കെടുപ്പു തുടങ്ങി. 1500ലധികം മുസ്ലിം കുടുംബങ്ങളുള്ള മഹല്ല് പരിധിയിലെ സെന്‍സസ് കൊണ്ട് ദാരിദ്യ്ര നിര്‍മാര്‍ജനവും പ്രയാസമനുഭവിക്കുന്നവരുടെ കാര്യത്തിലെ ശാശ്വത പരിഹാരവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് മഹല്ല് പ്രസിഡന്റ് വി.എം. സലാം ഹാജി പറഞ്ഞു. മഹല്ല് നിവാസികളുടെ മുഴുവന്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചു കൊണ്ട് മഹല്ല് സംവിധാനം കമ്പ്യൂട്ടര്‍ വത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം സലാം ഹാജിയുടെ വീട്ടുകാരുടെ കണക്കെടുത്ത് എം.കെ. അബുബക്കര്‍ നിര്‍വഹിച്ച

GIO_KANNUR

സഹവാസ ക്യാമ്പ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കുള്ള 'ഒരു വേനല്‍ക്കാല സഹവാസ ക്യാമ്പ്' സാഹിത്യകാരന്‍ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പരസ്പരം, കളിയരങ്ങ്, പഠനം, പ്രസ്ഥാന പഠനം, ലക്ഷ്യനിര്‍ണയ സെമിനാര്‍, കലാവിരുന്ന് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ്, എം. മനോജ് (സിജി), ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന, മുനവ്വിര്‍ എന്നിവര്‍ ക്ലാസെടുത്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. മര്‍ജാന, ശബീറ, ശാദിയ, ശബാന, അശീറ, റുബീന, മുസബ്ബിഹ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

OBIT_KHADEEJA

ഖദീജ
കാഞ്ഞിരോട് മുക്കണ്ണിവീട്ടില്‍ ഖദീജ (82) നിര്യാതയായി. 
ഭാര്‍ത്താവ്: പരേതനായ ഹംസ. 
മക്കള്‍: ജമീല, സുലൈഖ.
ജാമാതാക്കള്‍: കെ.ടി. ഇബ്രാഹിം ഹാജി, പരേതനായ കുഞ്ഞാലി.

IDEAL ULIYIL

ഇസ്ലാമിക വിജ്ഞാന സദസ്സ്
മട്ടന്നൂര്‍: നരയമ്പാറ ഐഡിയല്‍ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇസ്ലാമിക വിജ്ഞാന സദസ്സിന് ഇന്ന് തുടക്കമാകും.
 മേയ് 12 വരെ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യദിനമായ ഇന്ന് 'മുസ്ലിം സമൂഹം: ബാധ്യതകള്‍' എന്ന വിഷയത്തില്‍ സി.കെ. മുനവിര്‍ പ്രഭാഷണം നടത്തും. നരയമ്പാറ ഐഡിയല്‍ മസ്ജിദ് അങ്കണത്തില്‍ എല്ലാദിവസവും രാത്രി എട്ട് മണിക്ക് പ്രഭാഷണം ആരംഭിക്കും.

NTTF

എന്‍.ടി.ടി.എഫ് കോഴ്സിന് അപേക്ഷിക്കാം
കണ്ണൂര്‍: നെട്ടൂര്‍ ടെക്നിക്കല്‍ ഫൌണ്ടേഷന്‍ തലശേãരി, കൊച്ചി, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ അടക്കം 15 എന്‍.ടി.ടി.എഫ് കേന്ദ്രങ്ങളിലായി വിവിധ കോഴ്സുകളിലെ 4200 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് എട്ടിനകം അപേക്ഷ നല്‍കണം.
പത്താംക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് വിവിധ കോഴ്സുകള്‍. പരീക്ഷാഫലം കാത്തിരിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഏത് കേന്ദ്രത്തിലെ ഏത് കോഴ്സിന് അപേക്ഷിക്കുന്നവരും അവരുടെ തൊട്ടടുത്തുള്ള കേന്ദ്രത്തിലാണ് അപേക്ഷ എത്തിക്കേണ്ടത്. 14 വരെ സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. അപേക്ഷാഫോറം www.nttftrg.com വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ അടുത്ത കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ എന്‍.ടി.ടി.എഫ് എന്ന പേരില്‍ ബംഗളൂരുവില്‍ മാറാവുന്ന 500 രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷക്കൊപ്പം വെക്കണം.

EDAKKAD

കുടുംബസംഗമം 
എടക്കാട്: എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം സാദിഖ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, സിറാജുദ്ദസീന്‍ ഉമരി എറണാകുളം എന്നിവര്‍ സംസാരിച്ചു. എം.കെ. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.കെ. അബൂബക്കര്‍ നന്ദിയും അമിര്‍ അബ്ദുറഹ്മാന്‍ ഖിറാഅത്തും നടത്തി. 

MALARVADY

മലര്‍വാടി കളിമുറ്റം
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി മലര്‍വാടി യൂനിറ്റിന്റെ കളിമുറ്റം ഐ.സി.എം ഗ്രൌണ്ടില്‍ നടത്തി. വിവിധയിനങ്ങളില്‍ നടന്ന മത്സരത്തില്‍ സുഹൈല, സൈനബ്, ജാക്കിര്‍, മസ്ഹര്‍, നിശ്മിത എന്നിവര്‍ വിജയികളായി. അബൂബക്കര്‍ ഉസ്താദ് സമ്മാനദാനം നടത്തി. സതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. യൂനിറ്റ് ക്യാപ്റ്റന്‍ ഹസ്ന നന്ദി പറഞ്ഞു. മസ്ഹര്‍ ഖിറാഅത്ത് നടത്തി. കെ.എം. സഹീദ, ഫസ്ന ടീച്ചര്‍, ബുഷ്റ ടീച്ചര്‍, കെ.എം. സുനീറ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി വിളംബരജാഥയും ഉണ്ടായി.
 എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

SOLIDARITY

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തളിപ്പറമ്പ് ഏരിയ കണ്‍വെന്‍ഷന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഭാരവാഹികളായി സി.എച്ച്. മിഫ്താഫ് (പ്രസി), പി.കെ.വി. സത്താര്‍ (സെക്ര), കെ.കെ. ഖാലിദ് (വൈ. പ്രസി), മിലാസ് (പി.ആര്‍ സെക്ര.), എ.വി. ശരീഫ് (സേവനം) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജോഷി മാസ്റ്റര്‍, രതീഷ്, നാരായണന്‍, നൈജില്‍ എന്നിവര്‍ സംസാരിച്ചു. മിഫ്താഫ് സ്വാഗതവും ഖാലിദ് നന്ദിയും പറഞ്ഞു.

പുതിയതെരു: സോളിഡാരിറ്റി വളപട്ടണം ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പുതിയതെരുവില്‍ സംസ്ഥാന പ്രതിനിധിസഭാംഗം ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്തു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ടി.പി. ഇല്യാസ് (പ്രസി), ശംസുദ്ദീന്‍ ചേലേരി (സെക്ര), അബ്ദുല്‍ ജബ്ബാര്‍ (വൈസ് പ്രസി), നൂറുദ്ദീന്‍ ചേലേരി, ഇ.കെ. സാജിദ്, കെ.പി. നാസര്‍ (കണ്‍).