Tuesday, November 13, 2012
മുണ്ടേരി കടവ് പക്ഷിസങ്കേതം
മുണ്ടേരി കടവ് പക്ഷിസങ്കേതം:
വനംവകുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും
വനംവകുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും
മുണ്ടേരി കടവ് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാറിന് കൈമാറും.
428.06 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 1121.45 ഏക്കര്‍ ഭൂമിയടക്കം 1549.51 ഏക്കര്‍ പക്ഷിസങ്കേതത്തിനായി വേണമെന്ന് പഠന റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. നേരത്തേ പക്ഷിസങ്കേതത്തെക്കുറിച്ച് പഠനത്തിനായി 20 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വനംവകുപ്പിന് നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലാണ് തുക അനുവദിച്ചത്. പക്ഷിസങ്കേത പരിസരത്തെ ചേലോറ പഞ്ചായത്തിലെ 571.02 ഏക്കര്‍, ചിറക്കല്‍ പഞ്ചായത്തിലെ 16.11 ഏക്കര്‍, നാറാത്ത് 360.48 ഏക്കര്‍, കൊളച്ചേരി 216.70 ഏക്കര്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 9.0 ഏക്കര്‍ തുടങ്ങി ആറ് പഞ്ചായത്തുകളില്‍പെട്ട സ്ഥലങ്ങളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തേ വനംവകുപ്പ് പഠനം നടത്തിയിരുന്നു. എന്നാല്‍, വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിനോട് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
മുണ്ടേരി കടവ് പ്രധാന കേന്ദ്രമാക്കി, പുറത്തീല്‍ മദ്റസ മുതല്‍ പന്ത്രണ്ടാംകണ്ടി ചിറ വരെ, വാരംകടവ്-പള്ളിപ്രം, മുണ്ടേരി പഞ്ചായത്തില്‍ 19,20 വാര്‍ഡുകളിലുള്ള വരയില്‍ചിറ മുതല്‍ കാനച്ചേരി റോഡ് വരെ, വലിയവളപ്പ് സിദ്ദീഖ് പള്ളി മുതല്‍ മന്‍ശഅ് വയല്‍ വരെ, പറക്കോട്ട്, ഇടയില്‍പീടിക, മഠത്തില്‍ താഴെ മുതല്‍ കോയ്യോട്ട് പാലം വരെ, കൊളച്ചേരി-നാണിയൂര്‍, പാമ്പുരുത്തി ദ്വീപ്, പള്ളിപറമ്പ്, ചേലേരി തുടങ്ങിയ പ്രദേശങ്ങളില്‍പെട്ട സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് പക്ഷിസങ്കേതത്തിനായി വനംവകുപ്പ് കണ്ടത്തെിയത്.
ഈ പ്രദേശങ്ങളില്‍ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് മൂടുന്നതിനെതിരെ രംഗത്തുവന്ന പ്രകൃതിസ്നേഹികളാണ് മുണ്ടേരികടവില്‍ നിരവധി ദേശാടനക്കിളികളും അപൂര്‍വയിനം തുമ്പികളും ജലജീവികളും ദേശാടനത്തിനത്തെുന്നതായി കണ്ടത്തെിയത്.

അനുമോദിച്ചു
അനുമോദിച്ചു
ഉളിയില്‍: കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തരമേഖല ‘മജ്ലിസ് കിഡ്സ് ഫെസ്റ്റി’ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും അനുമോദിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.വി. സനീഷ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, സതി ടീച്ചര്‍, സ്കൂള്‍ ലീഡര്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവര്‍ സംസാരിച്ചു.
കേരളോത്സവം: മുണ്ടേരി പഞ്ചായത്തിന് ഓവറോള്‍
മുണ്ടേരി: എടക്കാട് ബ്ളോക് പഞ്ചായത്ത് കേരളോത്സവത്തില്‍ മുണ്ടേരി ഗ്രമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം പെരളശ്ശേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍ സമ്മാനദാനം നടത്തി. എടക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.വി. പുരുഷോത്തമന്‍ മാസ്റ്റര്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, എം.പി . മുഹമ്മദലി, പി.സി. നൗഷാദ്, മുണ്ടേരി ഗംഗാധരന്‍, കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഐ.പി വാര്‍ഡ് തുറന്നില്ല; രോഗികള്‍ക്ക് ദുരിതം
മുണ്ടേരിമൊട്ട പി.എച്ച്.സി ഐ.പി വാര്‍ഡ്
തുറന്നില്ല; രോഗികള്‍ക്ക് ദുരിതം
തുറന്നില്ല; രോഗികള്‍ക്ക് ദുരിതം
ചക്കരക്കല്ല്: മുണ്ടേരിമൊട്ടയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ ഐ.പി വാര്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധം. 1995ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച് 2005ല്‍ പണി പൂര്‍ത്തിയായി. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അതിനുശേഷം രോഗികളെ കിടത്തിച്ചികിത്സ നടന്നില്ല. ആവശ്യമായ സൗകര്യങ്ങളോടെയാണ് പണിതത്. പത്തിലധികം കട്ടിലുകളും മറ്റുസൗകര്യങ്ങളുമുണ്ടെങ്കിലും കെട്ടിടം ഇപ്പോഴും നോക്കുകുത്തിയാവുകയാണ്.
അതേസമയം, പ്രസ്തുത ആശുപത്രിയിലെ ഒ.പി വാര്‍ഡില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലുമാസമായി ഒരുഡോക്ടര്‍ മാത്രമാണിവിടെ രോഗികളെ പരിശോധിക്കാനത്തെുന്നത്. മറ്റുരണ്ടുപേര്‍ പ്രസവാവധിയില്‍ പ്രവേശിച്ചതോടെ ഒഴിവ് നികത്താത്തതില്‍ രോഗികള്‍ക്ക് ദുരിതമേറുകയാണ്. മുണ്ടേരി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ദിവസവും നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ എല്ലാവിധ സൗകര്യവുമുള്ള ക്വാര്‍ട്ടേഴ്സും ഇവിടെയുണ്ടെങ്കിലും ഡോക്ടര്‍മാരുടെ സേവനം ദിവസവും പരിമിതസമയങ്ങളില്‍ മാത്രമാണ് ലഭ്യമാവുന്നുള്ളൂവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സോളിഡാരിറ്റി ഏരിയാ സമ്മേളനം
സോളിഡാരിറ്റി ഏരിയാ സമ്മേളനം
മട്ടന്നൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ഇരിട്ടി ഏരിയാ സമ്മേളനം മട്ടന്നൂര്‍ വ്യാപാര ഭവനില്‍ സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് ഷാനിഫ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ് മാസ്റ്റര്‍ സംസാരിച്ചു. അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നാഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് സി. അലി സമാപന പ്രഭാഷണം നടത്തി.
ഏച്ചൂരില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണം -നാട്ടുകാര്‍
ഏച്ചൂരില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണം -നാട്ടുകാര്‍
ചക്കരക്കല്ല്: പടക്കശേഖരം പിടികൂടിയ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഏച്ചൂരില്‍ പൊലീസ് നിരീക്ഷണം ശക്തമക്കണമെന്ന് നാട്ടുകാര്‍. ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചയിലാണ് നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
പ്രദേശങ്ങളില്‍ കഴിഞ്ഞമാസം പത്തോളം സ്ഫോടനങ്ങള്‍ നടന്നിരുന്നു. സ്ഫോടനത്തില്‍ പ്രദേശവാസികള്‍ ഭീതിയിലായതിനെതുടര്‍ന്ന് ചക്കരക്കല്ല് പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞയാഴ്ച അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടിയത്.
യോഗത്തില്‍ ഡിവൈ.എസ്.പി പി. സുകുമാരന്‍, ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, വ്യാപാരി വ്യവസായി നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മുണ്ടേരി കടവ്, വാരംകടവ് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നു
മുണ്ടേരി കടവ്, വാരംകടവ്
പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നു
ചക്കരക്കല്ല്: മുണ്ടേരി കടവ്, വാരംകടവ് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് ദേശാടനകിളികള്‍ക്ക് ഭീഷണിയാവുന്നു. വാരംകടവ് പാലത്തിനു സമീപത്തെ കാടുമൂടി നീര്‍ക്കെട്ടുള്ള പ്രദേശത്താണ് മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളില്‍ അറവുശാലകളില്‍നിന്നും ഹോട്ടല്‍, ജൂസ് കടകളില്‍നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. പ്രദേശങ്ങളിലെ കടവുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും രാത്രികാലങ്ങളിലെ സ്ഥിരമായ മദ്യപാനവുമാണ് നീര്‍ക്കെട്ടുകള്‍ മലിനമാകാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളം മലിനമാകുന്നതോടെ ജലജീവികളും നശിക്കുന്നത് ദേശാടനപക്ഷികള്‍ക്ക് ഭീഷണിയാവുകയാണ്. മാലിന്യം തള്ളല്‍ കാരണം വെള്ളത്തില്‍ രാസപ്രക്രിയ നടക്കുന്നത് ദേശാടന കിളികളുടെ ആവാസകേന്ദ്രങ്ങള്‍ നശിക്കാന്‍ കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വൈകീട്ട് ആറുമുതല്‍ രാത്രി 12 മണിവരെ പൊലീസ് പട്രോള്‍ ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പുതിയ നിയമനിര്‍മാണം അവകാശലംഘനമാകും -ജസ്റ്റീഷ്യ
ജോലി തടസ്സപ്പെടുത്തല്‍ തടയാനുള്ള
പുതിയ നിയമനിര്‍മാണം
അവകാശലംഘനമാകും -ജസ്റ്റീഷ്യ
പുതിയ നിയമനിര്‍മാണം
അവകാശലംഘനമാകും -ജസ്റ്റീഷ്യ
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമനിര്‍മാണം പൗരന്‍െറ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറ്റത്തിനിടയാക്കുമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ സാധാരണക്കാര്‍ പ്രകടിപ്പിക്കുന്ന ആവലാതികള്‍ പോലും ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ നിയമ നിര്‍മാണം വഴിയൊരുക്കും. ഇത് ഉദ്യോഗസ്ഥരെ കൂടുതല്‍ മടിയന്മാരും ഉത്തരവാദിത്തമില്ലാത്തവരുമായി മാറ്റുമെന്നും സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എറണാകുളത്ത് നടന്ന യോഗത്തില്‍ അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത് (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഫൈസല്‍ (കോഴിക്കോട്), അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം (കണ്ണൂര്‍), അഡ്വ. അബൂബക്കര്‍ (എറണാകുളം), അഡ്വ. കെ.എം. തോമസ് (താമരശേരി), അഡ്വ. എം.സി. അനീഷ് (മലപ്പുറം), അഡ്വ. ഒ. ഹാരിസ് (കായംകുളം), അഡ്വ. ഷബീര്‍ അഹമ്മദ് (ആലപ്പുഴ), അഡ്വ. എം.എം. അലിയാര്‍ (മൂവാറ്റുപുഴ), അഡ്വ. സജീബ് (കൊല്ലം), അഡ്വ. കെ.ടി. സലീം (കോഴിക്കോട്), അഡ്വ. സെയ്ത് മുഹമ്മദ് (പെരുമ്പാവൂര്‍), അഡ്വ. സെയ്ത് മുഹമ്മദ് (പൊന്നാനി) എന്നിവര്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)