Sunday, October 16, 2011
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം19ന് കോഴിക്കോട്ട്
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന
പ്രഖ്യാപനം19ന് കോഴിക്കോട്ട്
പ്രഖ്യാപനം19ന് കോഴിക്കോട്ട്
കോഴിക്കോട്: മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്‍പം, പങ്കാളിത്ത ജനാധിപത്യം, സാംസ്കാരിക ഫെഡറലിസം, സന്തുലിത വികസനം തുടങ്ങിയ ആശയങ്ങളുയര്‍ത്തി 2011 ഏപ്രില്‍ 18ന് ദല്‍ഹിയില്‍ രൂപവത്കൃതമായ വെല്‍വെഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം പ്രഖ്യാപനം ഒക്ടോബര്‍ 19ന് മൂന്നുമണിക്ക് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് മുജ്തബാ ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ ലളിതാ നായക്, ഫാ. എബ്രഹാം ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ഡോ. എസ്.ക്യൂ.ആര്‍. ഇല്‍യാസ്, പി.സി. ഹംസ, സെക്രട്ടറി സുബ്രഹ്മണി, ഡോ. സഫറുല്‍ ഇസ്ലാംഖാന്‍, സീമ മൊഹ്സിന്‍ എന്നിവര്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ കേരള ഘടകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രഖ്യാപനവും അന്ന് നടക്കുമെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.എ. ഷഫീഖ് അറിയിച്ചു.
Subscribe to:
Posts (Atom)