ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 24, 2011

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം'

സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം നല്‍കി

 
 സോളിഡാരിറ്റി വാഹനജാഥക്ക്
സ്വീകരണം നല്‍കി
മട്ടന്നൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹനജാഥക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി. കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഫാറൂഖ് ഉസ്മാനെ ടി.കെ. വിജയന്‍ ഹാരാര്‍പ്പണം നടത്തി. യു.കെ. സെയ്ദ് സംസാരിച്ചു.
ഏരിയാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. പി.സി. ഷമീമിന്റെ നേതൃത്വത്തിലുള്ള തെരുവുനാടകവും ഉണ്ടായിരുന്നു. വാഹനജാഥക്ക് ഇരിട്ടിയിലും പേരാവൂരിലും സ്വീകരണം നല്‍കി. ഫാറൂഖ് ഉസ്മാന്‍ സംസാരിച്ചു.
 സോളിഡാരിറ്റി ജാഥക്ക് സ്വീകരണം നല്‍കി
ശ്രീകണ്ഠപുരം: മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥാ സ്വീകരണവും പൊതുസമ്മേളനവും ശ്രീകണ്ഠപുരം ടൌണില്‍ നടന്നു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എന്‍.വി. താഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉളിയില്‍, കെ.പി. ആദംകുട്ടി, കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, സി.വി.എന്‍. ഇസ്മാഈല്‍, ഫാറൂഖ് ഉസ്മാന്‍, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. തെരുവു നാടകവും അരങ്ങേറി.

ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍

 
 
 ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ധാര്‍മികബോധമുള്ള പെണ്‍സമൂഹം സാമൂഹികതിന്മകള്‍ക്കെതിരെയുള്ള താക്കീതാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി റുക്സാന മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥിനി സമൂഹം വിദ്യാഭ്യാസം നേടുന്നതോടൊപ്പം സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പോരാടണമെന്ന് അവര്‍ പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു.  സോളിഡാരിറ്റി ജില്ലാ സമിതിയംഗം വി.എന്‍. ഹാരിസ് പഠനക്ലാസ് നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ പ്രസിഡന്റ് എ.ടി. സമീറ, കെ.കെ. നസ്റീന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപനപ്രസംഗം നടത്തി. എന്‍. ശബാന സ്വാഗതവും ടി. സുഹൈല നന്ദിയും പറഞ്ഞു.

'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം': എസ്.ഐ.ഒ കാമ്പയിന് തുടക്കമായി

 
എസ്.ഐ.ഒ കാമ്പയിന് തുടക്കമായി
കണ്ണൂര്‍: 'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നവംബര്‍ 15വരെ നടത്തുന്ന കാമ്പയിന് തുടക്കമായി. കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ നേതൃസംഗമത്തില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസുകളില്‍ ക്രിയാത്മക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി സമൂഹം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പ്രഫഷനല്‍ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ്, കാമ്പസ് മീറ്റ്, രചനാ മത്സരങ്ങള്‍, കൊളാഷ്^ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ഈദ്മീറ്റ്, കേഡര്‍ ക്യാമ്പ്, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എ. റാഷിദ് സ്വാഗതം പറഞ്ഞു. സി.കെ. അര്‍ഷാദ് ഖുര്‍ആന്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി 'ഫെയ്ത്ത് ഇന്‍ റവല്യൂഷന്‍' വീഡിയോ പ്രദര്‍ശനം നടത്തി.