മറിഞ്ഞ് ഒരാള്‍ മരിച്ചു
കാഞ്ഞിരോട് കാര്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. കാക്കയങ്ങാട് മുഴക്കുന്ന് പാലാപ്പറമ്പത്ത് എ.കെ. വിജയന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബന്ധുവായ പ്രഭാകരനു (52) പരിക്കേറ്റു.വിജയന്‍ നമ്പ്യാര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ഡോക്ടറെ കണ്ടശേഷം ട്രെയിനില്‍ കണ്ണൂര്‍ റെയില്‍വേ സ്റേഷനിലെത്തി കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്േടാടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയന്‍ നമ്പ്യാരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിസാര പരിക്കേറ്റ പ്രഭാകരനെ താണയിലെ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Courtesy:deepika