ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label WPI TALIPARAMBA LC. Show all posts
Showing posts with label WPI TALIPARAMBA LC. Show all posts

Thursday, November 1, 2012

ബസ്ചാര്‍ജ് വര്‍ധനക്കെതിരെ സമരത്തെരുവ്

 ബസ്ചാര്‍ജ് വര്‍ധനക്കെതിരെ സമരത്തെരുവ്
തളിപ്പറമ്പ്: ബസ്ചാര്‍ജ് വര്‍ധനാ നീക്കം ചെറുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സമരത്തെരുവ് സംഘടിപ്പിച്ചു. മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇംതിയാസ്, ചന്ദ്രന്‍ മേലൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

Wednesday, July 4, 2012

ഫെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായയത്ത് കമ്മിറ്റി

ഫെല്‍ഫെയര്‍ പാര്‍ട്ടി
പഞ്ചായയത്ത് കമ്മിറ്റി
രൂപത്കരിച്ചു
തലശ്ശേരി: ഫെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ന്യൂമാഹി പഞ്ചായയത്ത് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഭാരവാഹി പ്രഖ്യാപനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി  എ.പി. അര്‍ഷാദിന് പതാക കൈമാറി. സി.പി. അഷ്റഫ്, എ.പി. അര്‍ഷാദ്, ബി. ഉസ്മാന്‍, സി. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.പി. അര്‍ഷാദ് (പ്രസി.), സി.എച്ച്. ഇസ്മായില്‍ (സെക്ര.), സി.കെ. റഹീം, എ.പി. ശബാനി,  വസന്ത ടീച്ചര്‍ (അസി.സെക്ര.), പി.എം. നിഹാസ് (ട്രഷ.).

Wednesday, May 30, 2012

വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ്
മണ്ഡലം പ്രഖ്യാപന സമ്മേളനം
തളിപ്പറമ്പ്: രാഷ്ട്രീയ-കോര്‍പറേറ്റ്-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ് ദാരിദ്ര്യത്തിന്‍െറ അടിസ്ഥന കാരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ മുഴുവന്‍ നികുതി ഒഴിവാക്കിയാലും കോര്‍പറേറ്റുകളുടെ നികുതി കൃത്യമായി പിരിച്ചെടുത്താല്‍ ക്ഷേമരാഷ്ട്രം പണിയാം. വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രാദേശിക കക്ഷികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ദല്ലാള്‍പണി എടുക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുസലാം, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, അഡ്വ. എ.കെ. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നിയുക്ത തളിപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.എ.കെ. ധനലക്ഷ്മിക്ക് ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.ശാന്തി ധനന്‍ജയന്‍ പതാക കൈമാറി.
ഭാരവാഹികള്‍: അഡ്വ. എ.കെ. ധനലക്ഷ്മി (പ്രസി.), എ.ടി. സൈനുദ്ദീന്‍, സൗദ ഹനീഫ (വൈ. പ്രസി.), സി.പി. അബ്ദുജബ്ബാര്‍ മാസ്റ്റര്‍ (ജന. സെക്ര.), ചന്ദ്രന്‍ നൂഞ്ഞേരി, കുട്ടൂക്കന്‍ ഹമീദ് (സെക്ര.), ഖാലിദ് കുപ്പം (ട്രഷ.). സി.പി. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും എ.ടി. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

Sunday, May 27, 2012

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണ
കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്:  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രഖ്യാപന സമ്മേളനം ഇന്ന് നാലുമണിക്ക് അക്കിപ്പറമ്പ് യു.പി സ്കൂളില്‍ നടക്കും.
സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് സി. അഹമ്മദ്കുഞ്ഞി കാസര്‍കോട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.
നടുവില്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ പത്തുമണിക്ക് നടുവില്‍ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും.
 ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിക്കും.