Sunday, May 5, 2013
വൃക്കരോഗ നിര്‍ണയ ക്യാമ്പ്
വൃക്കരോഗ നിര്‍ണയ ക്യാമ്പ്
കണ്ണൂര്‍: സോളിഡാരിറ്റി സിറ്റി യൂനിറ്റും ഹെല്‍പിങ് ഹാന്‍ഡ്സ് കോഴിക്കോടും കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും രക്തഗ്രൂപ് നിര്‍ണയവും വൃക്കരോഗ ബോധവത്കരണ ക്ളാസും നടത്തി. 400ഓളം പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കെ.പി. എറമു തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി യൂനിറ്റ് പ്രസിഡന്‍റ് കെ. ഖല്ലാന്‍ സ്വാഗതവും സഹീര്‍ നന്ദിയും പറഞ്ഞു.

വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
ദുബൈ: ദൈവിക പ്രാതിനിധ്യം കൂടി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസം കൊണ്ടേ ഉത്തമ വ്യക്തിയെയും ഉന്നത സമൂഹത്തെയും സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു. പഴയങ്ങാടി വാദിഹുദ പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാസ്ഥിത്വത്തിന്‍െറ പ്രസക്തി തന്നെ ദൈവത്തിന്‍െറ പ്രതിനിധിയായി അവനെ അയച്ചുവെന്നതാണ്. ഈ ഗുണം നഷ്ടപ്പെടുമ്പോഴാണ് അവന്‍ മൃഗീകരിക്കപ്പെടുന്നത്. ആധുനിക ലോകം കണ്ടത്തെിയ വിദ്യാഭ്യാസ-മാനേജ്മെന്‍റ് രീതികള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രസക്തി അടയാളപ്പെടുത്തുന്നതാണ്. വിജ്ഞാനവും വിവേകവും സക്രിയതയും ആര്‍ജിച്ചെടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. അറിവ് പകര്‍ന്നുകൊടുക്കുന്നിടത്ത് കേരളത്തില്‍ വാദിഹുദയെ പോലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഠനരീതി വലിയ ചലനങ്ങളുണ്ടാക്കി. 33 വര്‍ഷം മുമ്പ് ആരംഭിച്ച വാദിഹുദക്ക് കീഴില്‍ ഇപ്പോള്‍ 13 കലാലയങ്ങളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രവും ആരംഭിച്ചതായി വാദിഹുദ ചെയര്‍മാന്‍ കൂടിയായ ഹംസ അബ്ബാസ് പറഞ്ഞു. ‘രക്ഷിതാക്കള്‍ നേരിടുന്ന മൂന്ന് വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിദഗ്ധ കൗണ്‍സിലര്‍ സംഗീത് ഇബ്രാഹിം ക്ളാസ് നയിച്ചു. അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. എസ്.കെ അബ്ദുല്ല സ്വാഗതവും എസ്.എല്‍.പി റഫീഖ് നന്ദിയും പറഞ്ഞു.
ജസീം അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. വാദിഹുദ അലുംനി ഫോറം ഭാരവാഹികള്‍: വി.കെ. ഹംസ അബ്ബാസ് (മുഖ്യരക്ഷാധികാരി), എസ്.പി. അബ്ദുറഹ്മാന്‍ (രക്ഷാധികാരി), എം.പി ഹാറൂണ്‍ (പ്രസി.), ടി.കെ. നസീര്‍ (വൈസ് പ്രസി.), ഷക്കീബ് അഹ്മദ് (സെക്രട്ടറി).

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ‘രോഷാഗ്നി’
ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ
‘രോഷാഗ്നി’
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രോഷാഗ്നി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ജ്വാലയായി. വിമര്‍ശത്തിന്‍െറ മുള്ളുകള്‍ നിറഞ്ഞ പരിഹാസശരങ്ങളുതിര്‍ത്ത് ഹാസ്യത്തിന്‍െറ മേമ്പൊടിയോടെ അരങ്ങേറിയ പരിപാടി വേറിട്ട സമരരീതിയായി. സ്റ്റേഡിയം കോര്‍ണറില്‍ സംസ്ഥാന വൈ. പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമത്വസുന്ദരമായ സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടിക്ക് തടസ്സംനില്‍ക്കുന്ന നിലപാടാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും വിയോജിപ്പിന് ഇടം അനുവദിക്കാത്ത രീതിയില്‍ നമ്മുടെ ജനാധിപത്യ ബോധം ജീര്‍ണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു.
ഉല്ലാസ്കുമാര്‍ കരിവെള്ളൂര്‍, കരിവെള്ളൂര്‍ രത്നകുമാര്‍ എന്നിവരും സംഘവും അവതരിപ്പിച്ച ആക്ഷേപ ഹാസ്യ ഓട്ടന്തുള്ളലോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
വില്‍പാട്ട്, ഹാസ്യ ഒപ്പന, നാടോടി നൃത്തം, സമരഗാനമേള, തെരുവുനാടകം, മാജിക് പ്രദര്‍ശനം എന്നിവയും അരങ്ങേറി. ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിന് താക്കീത് നല്‍കി പ്രതിഷേധത്തിന്‍െറ അഗ്നി ജ്വലിപ്പിച്ചാണ് പരിപാടി സമാപിച്ചത്.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറു ജാഥകളായാണ് പ്രവര്‍ത്തകര്‍ സമരവേദിയിലത്തെിയത്.
പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, ജബീന ഇര്‍ഷാദ്, സി. ഇംതിയാസ്, രഹന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം സ്വാഗതവും എന്‍.എം. ഷഫീഖ് നന്ദിയും പറഞ്ഞു.

കേരള ഹജ്ജ് ഗ്രൂപ് ഉംറ സംഘം യാത്ര ആറിനും ഏഴിനും
കേരള ഹജ്ജ് ഗ്രൂപ് ഉംറ സംഘം യാത്ര
ആറിനും ഏഴിനും
ആറിനും ഏഴിനും
കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ് നേതൃത്വത്തിലുള്ള മേയ് മാസ ഉംറ സംഘം ആറ്, ഏഴ് തീയതികളില്‍ പുണ്യഭൂമിയിലേക്ക് യാത്രതിരിക്കും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി. അബ്ദുറഹിമാന്‍ വളാഞ്ചേരിയാണ് യാത്രാ അമീര്‍. കേരള ഹജ്ജ് ഗ്രൂപ് പ്രതിനിധികളായ പി.പി. അബ്ദുല്‍ മജീദ് , അബൂബക്കര്‍ കാരകുന്ന് എന്നിവര്‍ സംഘത്തെ അനുഗമിക്കും. തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട ഉംറ ക്യാമ്പ് കഴിഞ്ഞദിവസം ആലുവ ഹിറാ കോംപ്ളക്സ്, ഹിറാ സെന്‍റര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്നു. തുടര്‍ മാസങ്ങളിലേക്കുള്ള ബുക്കിങ് തുടരുന്നതായി സെക്രട്ടറി അറിയിച്ചു.
Subscribe to:
Posts (Atom)