ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY IRITTY. Show all posts
Showing posts with label SOLIDARITY IRITTY. Show all posts

Friday, March 22, 2013

അഭിനന്ദിച്ചു.

അഭിനന്ദിച്ചു 
 ഇരിട്ടി: ഇരിട്ടി താലൂക്ക് അനുവദിക്കുന്നതില്‍ മുന്‍കൈയെടുത്ത സണ്ണി ജോസഫ് എം.എല്‍.എയെയും കേരള സര്‍ക്കാറിനെയും സോളിഡാരിറ്റി  യോഗം അഭിനന്ദിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ടി.പി. തസ്നീം, എം. ഷാനിഫ്, ഷഫീര്‍ ആറളം, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.

Sunday, November 18, 2012

പ്രകടനം നടത്തി

 പ്രകടനം നടത്തി
ഇരിട്ടി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. എം. ഷഫീര്‍, ഷാനിഫ് ആറളം, റഹീം, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, April 17, 2012

യുവജനസംഗമം

യുവജനസംഗമം
ഇരിട്ടി: സോളിഡാരിറ്റി യുവജന സംഗമം നടത്തി. സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ ആറളം താഴെ അങ്ങാടിയില്‍ നടത്തിയ സംഗമം ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.

Tuesday, March 1, 2011

SOLIDARITY IRITTY

സോളിഡാരിറ്റി ആറളം കളരിക്കാട് കോളനിയില്‍ നടപ്പാക്കിയ ജനകീയ കുടിവെള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
ഇരിട്ടി: സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നടത്തുന്ന ജനകീയ കുടിവെള്ള പദ്ധതി ആറളം പഞ്ചായത്തിലെ കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ. മഹ്റൂഫ്, ടി.പി. റിയാസ്, വ്യാപാരി വ്യവസായി മേഖലാ പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം പി.വി. സാബിറ ടീച്ചര്‍, ജി.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. ശിഫ, കെ. സാദിഖ്, കെ.വി. ഹംസ എന്നിവര്‍ സംസാരിച്ചു.
28-02-2011

Sunday, February 13, 2011

SOLIDARITY IRITTY

 സോളിഡാരിറ്റി
പ്രകടനം നടത്തി
ഇരിട്ടി: ഈജിപ്ത് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഹുസ്നി മുബാറക്കിന്റെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഇരിട്ടിയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ഷാനിഫ് കാക്കയങ്ങാട്, ഷെഫീര്‍, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011