Wednesday, December 21, 2011
പ്രബോധനം കാമ്പയിന്‍ സമ്മാന വിതരണം
പ്രബോധനം കാമ്പയിന്‍ സമ്മാന വിതരണം
പ്രബോധനം വാരികയുടെ കാമ്പയി നില്‍ ഏറ്റവൂം കൂടുതല്‍ വരിചേര്‍ത്തിന് സംസഥാന തലത്തില്‍ ഒന്നാം സഥാനം നേടിയ യൂണറ്റിനുളള ക്യാഷ് വാര്‍ഡ് ജമാഅത്തെ ഇസ്ലാമി സംസഥാന സെക്രട്ടറി പി മുജീബുറഹ്മാന്‍ ജമാഅത്തെ ഇസ്ലാമി വളപട്ടണം ഹല്‍ഖ നാദിം വി കെ മുസ്ഥഫക്ക് നല്‍കുന്നു.
പെട്ടിപ്പാലം സമരക്കാര്‍ക്കെതിരായ അക്രമം; വ്യാപക പ്രതിഷേധം
പെട്ടിപ്പാലം സമരക്കാര്‍ക്കെതിരായ
അക്രമം; വ്യാപക പ്രതിഷേധം
കണ്ണൂര്‍: പി. രാമകൃഷ്ണനും സമരപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലിയും ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീറും പ്രതിഷേധിച്ചു.അക്രമം; വ്യാപക പ്രതിഷേധം
പുന്നോല്‍ ദേശവാസികള്‍ നടത്തുന്ന അതിജീവന സമരത്തെ നുണ പ്രചാരണം കൊണ്ടും അക്രമം കൊണ്ടും തടയാനാവുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും വാര്‍ത്താകുറിപ്പില്‍ ഇവര്‍ പറഞ്ഞു.
ജനാധിപത്യത്തിന് നേരെയുള്ള സി.പി.എം തെമ്മാടിത്തം അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇത്തരം സമീപനം തുടര്‍ന്നാല്‍ നഗരസഭാ കൌണ്‍സിലര്‍മാരെ വഴിയില്‍ തടയാന്‍ സോളിഡാരിറ്റി മുന്നിട്ടിറങ്ങും.
സി.പി.എം നേതൃത്വത്തിലുള്ള അക്രമത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അപലപിച്ചു. നിയമത്തിന്റെ പിന്‍ബലമുള്ള വീട്ടമ്മമാര്‍ നയിക്കുന്ന നീതിപൂര്‍വ സമരത്തെ മര്‍ദിച്ചൊതുക്കാമെന്ന് കരുതുന്ന ഏരിയാ നേതൃത്വത്തെ നിലക്ക്നിര്‍ത്താന്‍ സി.പി.എം നേതൃത്വം തയാറാകണം.
പി. രാമകൃഷ്ണനെ സന്ദര്‍ശിച്ചു
തലശേãരി: സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണനെയും സമരമുന്നണി പ്രവര്‍ത്തകരെയും സോളിഡാരിറ്റി നേതാക്കളും ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം ഷഫീഖ്, സെക്രട്ടറി കെ. സാദിഖ്, തലശേãരി ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.'വിവരാവകാശ അപേക്ഷകള്‍ക്ക്
സി.പി.എം നേതാവിന്റെ അനുവാദം വേണ്ട'
തലശേãരി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാന്‍ സി.പി.എം ഏരിയാ സെക്രട്ടറിയുടെ അനുമതി വേണ്ടെന്ന് മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ പി.എം. ജബീന വ്യക്തമാക്കി. തിങ്കളാഴ്ച നഗരസഭ നിറക്കല്‍ സമരത്തില്‍ വിവരാവകാശ നിയമപ്രകാരം 10 അപേക്ഷകളും നഗരസഭാധ്യക്ഷക്ക് 15 ഹരജികളും നല്‍കിയിരുന്നു. സി.പി.എം നേതാവിന്റെ അനുവാദം വേണ്ട'
വിവരാവകാശ അപേക്ഷകള്‍ സ്വീകരിച്ചതായുള്ള രസീത് നല്‍കണമെന്നുള്ളത് നിയമമാണ്. രസീത് നിഷേധിച്ചപ്പോള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ അംഗീകരിക്കാന്‍ കഴിയാത്ത പേക്കൂത്തായി സി.പി.എം ഏരിയാ സെക്രട്ടറി കരുതുന്നത് അദ്ദേഹത്തിന്റെ നിയമ ജ്ഞാനമില്ലായ്മ മൂലമാണ്. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍, കൌണ്‍സിലര്‍ സി.ഒ.ടി. നസീര്‍ എന്നിവരുടെ മുന്നില്‍വെച്ച് സമരക്കാരായ വീട്ടമ്മമാര്‍ നഗരസഭാധ്യക്ഷയെ ഭീഷണിപ്പെടുത്തിയെന്ന് നുണ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അവര്‍ പറഞ്ഞു.
സി.പി.എം പ്രസ്താവന അധിക്ഷേപാര്‍ഹം -ജമാഅത്തെ ഇസ്ലാമി
തലശേãരി: മാലിന്യനിക്ഷേപത്തിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിക്കെതിരെ സി.പി.എം നടത്തുന്ന പ്രസ്താവന അധിക്ഷേപാര്‍ഹമാണെന്ന് ജമാഅത്ത് തലശേãരി ഏരിയാ കൌണ്‍സില്‍ കുറ്റപ്പെടുത്തി. പെട്ടിപ്പാലം സമരത്തിന് തുടക്കംകുറിച്ച സി.പി.എം, പ്രതിപക്ഷത്താകുമ്പോള്‍ സമരക്കാരും ഭരണ പക്ഷത്താകുമ്പോള്‍ സമരത്തെ അടിച്ചമര്‍ത്തുന്നവരുമാകുന്നത് പരിഹാസ്യമാണ്. സമരത്തെ ജമാഅത്ത് പിന്തുണക്കും. സമരത്തെ അതിക്രമമായി ചിത്രീകരിക്കുന്നവര്‍ ജനവിരുദ്ധ പക്ഷത്താണ്. ഏരിയാ പ്രസിഡന്റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.പി. റഷീദ്, എ.കെ. മുസമ്മില്‍, സി. അബ്ദുന്നാസിര്‍, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരോട് എ.യു.പി സ്കൂള്‍
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കാഞ്ഞിരോട് എ.യു.പി സ്കൂള്‍ ടീം
'കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം'
'കെ.എസ്.ആര്‍.ടി.സി
ബസ് അനുവദിക്കണം'
ബസ് അനുവദിക്കണം'
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ ഹാജിമൊട്ട മാച്ചേരി പള്ളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ശശിധരന്‍ പാട്ടേത്തില്‍ അധ്യക്ഷത വഹിച്ചു. എം. കുമാരന്‍, പി. ഗോവിന്ദന്‍, ഇ.വി. പ്രദീപന്‍, എം.പി. രാമദാസന്‍, പി.വി. രാജന്‍, കെ. സദാനന്ദന്‍, ശാന്തികുമാര്‍, പങ്കന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഗിരീശന്‍ സ്വാഗതവും എം. ബാബുരാജന്‍ നന്ദിയും പറഞ്ഞു.
ശശിധരന്‍ പാട്ടേത്തില്‍ അധ്യക്ഷത വഹിച്ചു. എം. കുമാരന്‍, പി. ഗോവിന്ദന്‍, ഇ.വി. പ്രദീപന്‍, എം.പി. രാമദാസന്‍, പി.വി. രാജന്‍, കെ. സദാനന്ദന്‍, ശാന്തികുമാര്‍, പങ്കന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഗിരീശന്‍ സ്വാഗതവും എം. ബാബുരാജന്‍ നന്ദിയും പറഞ്ഞു.
ഇസ്ലാമിക് ഫിനാന്‍സ് കമ്പനി കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്
ഇസ്ലാമിക് ഫിനാന്‍സ് കമ്പനി
കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: ഇന്ത്യയിലെ ഏക ബാങ്കിതര ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപനമായ എ.ഐ.സി.എല്ലിന്റെ കണ്ണൂര്‍ ഓഫിസ് ഇന്ന് വൈകീട്ട് നാലിന് എച്ച്. അബ്ദു റഖീബ് ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. ടി. ആരിഫലി, എന്‍.വി. ജയരാജന്‍, കെ. സുരേന്ദ്രന്‍, ഹാഫിസ് അനസ് മൌലവി, മഹേഷ് ചന്ദ്ര ബാലിഗ, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് എ.ഐ.സി.എല്‍ നടത്തുന്ന ഇസ്ലാമിക് ഫിനാന്‍സ്സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മൈക്കിള്‍ തരകന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. എം.വി. മുഹമ്മദ് സലീം മൌലവി, സി.എ. തഖീയുദ്ദീന്‍, അഹമ്മദ് പാറക്കല്‍, മുഹമ്മദ് പാലത്ത്, സി.എസ്. തന്‍വീര്‍, മുഹ്യുദ്ദീന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.
എച്ച്. അബ്ദുറഖീബ് കണ്ണൂരില്‍
കണ്ണൂര്‍: ഇസ്ലാമിക് ഫിനാന്‍സിന്റെ ഇന്ത്യയിലെ സാധ്യതകള്‍ കണ്ടെത്തുന്നതില്‍ ക്രിയാത്മക നേതൃത്വം നല്‍കുന്ന എച്ച്. അബ്ദുറഖീബ് (ന്യൂദല്‍ഹി) ഇന്ന് കണ്ണൂരില്‍. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ ജനറല്‍ സെക്രട്ടറിയായ അബ്ദുറഖീബ് ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ ആരംഭിക്കാനുള്ള പഠന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനും ഫിനാന്‍സ് മന്ത്രിക്കും നല്‍കിയാണ് ഈ മേഖലയില്‍ പ്രശസ്തനായത്. ഇസ്ലാമിക് ഫിനാന്‍സ് കമ്പനിയായ എ.ഐ.സി.എല്‍ കണ്ണൂര്‍ മേഖലാ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ഇസ്ലാമിക് ഫിനാന്‍സ് സെമിനാറില്‍ അദ്ദേഹം ഇന്ന് വിഷയം അവതരിപ്പിക്കും.
പ്രബോധനം വാരിക ജില്ലാതല കാമ്പയിന് തുടക്കം
പ്രബോധനം വാരിക
ജില്ലാതല കാമ്പയിന് തുടക്കം
ജില്ലാതല കാമ്പയിന് തുടക്കം
കണ്ണൂര്‍: പ്രബോധനം വാരിക കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജസ്റ്റിസ് വി. ഖാലിദ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലിയില്‍നിന്ന് കോപ്പി ഏറ്റുവാങ്ങി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, ഡോ. സലീം എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)