ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 13, 2012

SOLIDARITY WORKING FUND-2012

Solidarity Thalassery Area Collection Inauguration

SOLIDARITY WORKING FUND-2012

Solidarity Edakkad Area Fund Collection Inauguration

സംഘടനകള്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

 
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് ട്രേഡ് യൂനിയന്‍:
സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍  നടത്തുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ നിയമനടപടികള്‍ വന്ന സാഹചര്യത്തില്‍ വന്‍കിട മാര്‍ക്കറ്റിങ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ട്രേഡ് യൂനിയനുകളെ ഉപയോഗപ്പെടുത്തുന്നത് സാമൂഹികവിരുദ്ധമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആംവെ, ആര്‍.എം.പി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെവരെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തുവന്നത്. എ.ഐ.ടി.യു.സിയിലൂടെ ആരംഭിച്ച ഈ കടന്നുകയറ്റം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും തട്ടിപ്പുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്  സംഘടനകള്‍ ട്രേഡ് യൂനിയനുകളുടെ ജനവഞ്ചനയില്‍ നിലപാട് വ്യക്തമാക്കണം. തൊഴിലാളികളുടെ പേരില്‍ എല്ലാ ചൂഷണങ്ങളെയും പിന്തുണക്കുന്ന സംസ്കാരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ അധഃപതിക്കരുത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങുമായി  ബന്ധപ്പെട്ട കേസുകള്‍ സമ്മര്‍ദത്തിന്റെ  ഫലമായി സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരിക്കുകയാണ്. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയും കേസന്വേഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ആര്‍.എം.പിയുടെയും ആംവേയുടെയും കേരളത്തിലെ പ്രധാനികള്‍ ചേര്‍ന്നാണ് മോണാവി രൂപവത്കരിച്ചിരിക്കുന്നത്.  വമ്പിച്ച തട്ടിപ്പാണ് മൊണാവിയിലൂടെ നടക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് തടയാനോ നടപടിയെടുക്കാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ജനവഞ്ചനയില്‍നിന്ന് പിന്മാറണമെന്നും തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും പങ്കെടുത്തു.

ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്

 ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്
കണ്ണൂര്‍: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങില്‍ ഡാറ്റാ എന്‍ട്രി അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സീഡിറ്റ്, സി ഡാക്, ഡി.ഇ.ഒ.എസ്.സി, യൂനിവേഴ്സിറ്റികള്‍ എന്നിവ നല്‍കുന്ന പി.ജി.ഡി.സി.എയും ഉള്ളവരായിരിക്കണം.
അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ നല്‍കുന്ന മള്‍ട്ടിമീഡിയ, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ആറുമാസത്തില്‍ കുറയാത്ത പരിശീലനവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദവും സെക്രട്ടേറിയല്‍ പ്രാക്ടീസ്, കെ.ജി.ടി.ഇ (ഇംഗ്ലീഷ്, മലയാളം) സ്റ്റെനോഗ്രഫി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ഫ്രന്റ് ഓഫിസ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍, പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈമാസം 20ന് മുമ്പ് സി.ഐ.ഇ.ടി, പി.ബി നമ്പര്‍ 30, ഇരിട്ടി എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് നാളെ തുടക്കം

 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് നാളെ തുടക്കം
മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10ന് ഇമാം ഗസ്സാലി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ (മലേഷ്യ) ഡോ. എറിക് വിംഗിള്‍, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നാസി ഹാമിദ് റഫിയാ ബാദി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി (വാഫി വളാഞ്ചേരി), മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഇമാം ശാഫി ഹാള്‍, ഇബ്നു ഖല്‍ദൂന്‍ ഹാള്‍, ഇമാം അബു ഹനീഫ ഹാള്‍ തുടങ്ങിയവയില്‍ ഇസ്ലാമിക പ്രമാണങ്ങളും വ്യാഖാനശാസ്ത്രവും, ഇസ്ലാമിക ചിന്താപദ്ധതിയും സാമൂഹിക സിദ്ധാന്തങ്ങളും, അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം പ്രാദേശിക ഘടകങ്ങളും സാര്‍വലൌകിക മൂല്യങ്ങളും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^വികാസ പരിണാമങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^സമകാലിക പ്രവണതകള്‍, ആഗോളീകരണം^നവലിബറല്‍ വാദം^ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാം, മുസ്ലിം വായനകള്‍: ആധുനികതക്കും സെകുലരിസത്തിനും ശേഷം തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് സെഷനുകള്‍ നടക്കും. ശനിയാഴ്ച രാത്രി സമീര്‍ ബിന്‍സി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന സൂഫി സംഗീതനിശ നടക്കും.
വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് മുംതാസ് (ഇന്റര്‍ നാഷനല്‍ യൂനിവേഴ്സിറ്റി മലേഷ്യ), ഡോ. ബഹാവുദ്ദീന്‍ നദ്വി, മുജീബ് റഹ്മാന്‍ കിനാലൂര്‍, അമീന്‍ ഉസ്മാനി (ഫിഖ്ഹ് അക്കാദമി ദല്‍ഹി) എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), ഡോ. ഉബൈദുല്ല ഫഹദ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി) ഡോ. എം.എച്ച്. ഇല്യാസ് (ജാമിഅ മില്ലിയ ഇസ്ലാമിയ) ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍) ഡോ. സി. ബഷീര്‍ (ദാറുല്‍ ഉലൂം വാഴക്കാട്) സി. ദാവൂദ്, ടി.കെ. ഉബൈദ്, സലിം മൌലവി, വി.എ.എം. അഷ്റഫ്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസ്ലാമിക ചിന്തയും പുനഃസംവിധാനവും, ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. നാസി ഹാമിദ് റഫിയാ ബാദി, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, ഡോ. ഉബൈദുല്ല ഫഹദ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 പ്രതിനിധികള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ടി.കെ. അബ്ദുല്ല, പി.ഐ. നൌഷാദ്, കെ.എന്‍. സുലൈഖ, പി. മുജീബ്റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി. സലാം തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനവും വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംഘാടക സമിതി ഡയറക്ടര്‍ പി.കെ. സാദിഖ്, കണ്‍വീനര്‍ കെ.വി. സഫീര്‍ഷ, അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.