ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 27, 2011

MSF-IUML_KANHIRODE

കാഞ്ഞിരോട് മായന്‍മുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍


 

MEDIA ONE

മുല്ലപ്പൂ വിപ്ലവം നുണക്കോട്ടകള്‍ തകര്‍ക്കുന്നത് -മുജീബുറഹ്മാന്‍

 
 
 മുല്ലപ്പൂ വിപ്ലവം നുണക്കോട്ടകള്‍ തകര്‍ക്കുന്നത് 
-മുജീബുറഹ്മാന്‍
കണ്ണൂര്‍: ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട നുണക്കോട്ടകള്‍ തകര്‍ക്കുന്നതാണ് അറബ് രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ പറഞ്ഞു. 'അറബ് വസന്തം നവയുഗപ്പിറവി' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെ സ്ഫോടനങ്ങള്‍ നടന്നാലും അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം മൌദൂദിയും ബ്രദര്‍ഹുഡുമാണെന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ വഴിയുള്ള മാറ്റത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായാണ് മൌദൂദിയും ബ്രദര്‍ഹുഡും വിലയിരുത്തപ്പെടുന്നത്.
ഇസ്ലാം ഭീതിയുടെ കാലം മാറുകയാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഭീകരന്മാരായി കണ്ടിരുന്ന അമേരിക്ക പോലും നിലപാട് മാറ്റി ഇസ്ലാമിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറായിരിക്കുന്നു. ഇസ്ലാമിസ്റ്റുകള്‍ ബഹുസ്വരതയുമായി യോജിച്ചുപോകില്ലെന്ന ആക്ഷേപവും പൊളിഞ്ഞിരിക്കുന്നു. ഈജിപ്തിലും ടുനീഷ്യയിലുമൊക്കെ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ക്രൈസ്തവരും കമ്യൂണിസ്റ്റുകളും കൈകോര്‍ത്താണ് വിപ്ലവം വിജയത്തിലെത്തിച്ചത്.
തഹ്രീറി സ്ക്വയറില്‍ സ്ത്രീകളുമുണ്ടായിരുന്നു. ടുനീഷ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇസ്ലാമിസ്റ്റുകളില്‍ പകുതിപേര്‍ സ്ത്രീകളാണ്. ഇസ്ലാമിസ്റ്റുകള്‍ സ്ത്രീ വിരുദ്ധരാണെന്ന ആക്ഷേപവും അറബ് വസന്തം പൊളിച്ചെറിഞ്ഞിരിക്കുകയാണ്. വിശപ്പും അടിച്ചമര്‍ത്തലും അസഹനീയമായപ്പോള്‍ അറബ് യുവത സാതന്ത്യ്രത്തിന്റെ ശുദ്ധവായു കണ്ടെത്തിയത് ഇസ്ലാമിക പ്രസ്ഥാനത്തിലാണ് എന്നതാണ് ഈ വിപ്ലവത്തിന്റെ കൊടിയടയാളം. എന്നാല്‍, ഇതൊന്നും തിരിച്ചറിയാന്‍ നമ്മുടെ നാട്ടിലെ മതസംഘടനകള്‍ക്കും അള്‍ട്രാ സെക്യുലറിസ്റ്റുകള്‍ക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറബ് വസന്തത്തിന്റെ ഇന്ത്യന്‍ രൂപം ഉണ്ടാകണമെന്ന് എഴുത്തുകാരന്‍ കെ.സി. വര്‍ഗീസ് പറഞ്ഞു. മന്ത്രിയുടെ കരണത്തടിക്കാന്‍ ആളുണ്ടായെന്നത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ആത്മീയതയെ നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രീയം സാധ്യമല്ല. അറബ് വസന്തം നല്‍കുന്ന പാഠമിതാണ്. പൊതുമണ്ഡലത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തേണ്ടതില്ല. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതാണ് അറബ് നാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവം. എന്നാല്‍, നമ്മുടെ നാട്ടിലെ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വര്‍ഗീസ് ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹീം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.




PRABODHANAM WEEKLY

Obit_FATHIMA

ഫാത്തിമ
കാഞ്ഞിരോട് സബ്സ്റ്റേഷന് സമീപം അഫീലാസില്‍ പാറക്കല്‍ തൈവളപ്പില്‍ ഫാത്തിമ (85) നിര്യാതയായി. പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. 
മക്കള്‍: സുബൈര്‍, സക്കരിയ, സൈനബ, സുബൈദ, പരേതനായ ഹംസ. 
മരുമക്കള്‍: സി.പി. അബ്ദുല്ല, പരേതനായ ടി.എം. അബ്ദുല്ല.

ടാലന്റീന്‍ 2011' ഇന്ന്

ടാലന്റീന്‍
2011' ഇന്ന്
കോഴിക്കോട്: ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ കേരള ഞായറാഴ്ച നടത്തുന്ന 'ടാലന്റീന്‍ 2011' ടാലന്റ് സര്‍ച്ച് എക്സാമില്‍ സംസ്ഥാനത്ത് അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സര്‍ക്കാറിതര സംവിധാനത്തിലൂടെ ദക്ഷിണേഷ്യയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ആദ്യത്തെ സംരംഭമാണിത്.
കേരളത്തിലെ 300 സെന്ററിന് പുറമെ ദല്‍ഹി, ബംഗളൂരു, കുടക്, ഗള്‍ഫ് രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും.
സെന്റര്‍ തല പരീക്ഷയില്‍ ജനറല്‍ നോളജ്, കറന്റ് അഫയേഴ്സ്, സയന്‍സ്, മാത്സ്, പൊളിറ്റിക്സ്, ലാംഗ്വേജ് തുടങ്ങിയ വിവിധ മേഖലകളിലെ 50 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
നിശ്ചിത ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന സോണല്‍തല പരീക്ഷയില്‍ പങ്കെടുക്കാം. സീനിയര്‍ (പ്ലസ് വണ്‍, പ്ലസ്ടു), ജൂനിയര്‍ (എട്ട്, ഒമ്പത്, പത്ത്) തലങ്ങളിലാണ് പരീക്ഷ.
ജനുവരിയില്‍ നടക്കുന്ന ഫൈനല്‍ റൌണ്ട് പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും സ്വര്‍ണമെഡലും ലഭിക്കുമെന്ന് എസ്.ഐ.ഒ കേരള സെക്രട്ടറി പി.കെ. സാദിഖ് അറിയിച്ചു.

കൊടിയേറ്റ മഹോത്സവത്തിന് തുടക്കം

 
 പുറവൂര്‍ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കല്‍ ഘോഷയാത്ര.
കൊടിയേറ്റ മഹോത്സവത്തിന് തുടക്കം
കാഞ്ഞിരോട്: പുറവൂര്‍ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തിന് തുടക്കമായി. ഉത്സവം ബുധനാഴ്ച സമാപിക്കും. ഉത്സവത്തിലെ പ്രധാന ഇനമായ കലവറ നിറക്കല്‍ ചടങ്ങിലേക്കുള്ള വിഭവങ്ങള്‍ കാഞ്ഞിരോട് തെരു ശ്രീ ഗണപതി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ചു.

ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത് ദുര്യോഗം -മുജീബുറഹ്മാന്‍

ഭരണകൂടങ്ങള്‍ ജനവിരുദ്ധപക്ഷത്ത് നില്‍ക്കുന്നത്
ദുര്യോഗം -മുജീബുറഹ്മാന്‍
ന്യൂമാഹി: ഭരണകൂടങ്ങള്‍ ജനവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുര്യോഗമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. പെട്ടിപ്പാലം സമരപ്പന്തലില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വായുവും മണ്ണും സംരക്ഷിക്കാനുള്ള സമരമാണ് പെട്ടിപ്പാലത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കേണ്ടതുണ്ട്.പ്രയാസപ്പെടുന്ന ജനവിഭാഗത്തോടൊപ്പം വിജയം വരെയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.പെട്ടിപ്പാലം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മാലിന്യ സംസ്കരണ പ്രോജക്ട് അവതരിപ്പിച്ച് സമ്മാനംനേടുകയും സംസ്ഥാന ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വിദ്യാര്‍ഥികള്‍ പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.  പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.

പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ സംസാരിക്കുന്നു
തിരുവനന്തപുരത്ത് നടന്നത്  ചര്‍ച്ചാ നാടകമെന്ന്
പൊതുജനാരോഗ്യ സമിതി
തലശേãരി: മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗം മന്ത്രിയെയും ശുചിത്വ മിഷനെയും മറയാക്കി പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ അവസരമൊരുക്കാനുള്ള നാടകമായിരുന്നെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ കുറ്റപ്പെടുത്തി. 12 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നഗരസഭാധ്യക്ഷ ഇപ്പോഴും പറയുന്നത്. മുന്‍കാലങ്ങളിലെ കരാറുകളില്‍നിന്ന് നഗരസഭ പിന്നാക്കം പോയത് ചൂണ്ടിക്കാട്ടിയപ്പോള്‍ നഗരസഭയല്ല വകുപ്പ് മന്ത്രിയാണ് ഉറപ്പുതരുന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്തം മുഴുവന്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് സ്ഥലം എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്‍ തടിയൂരുകയായിരുന്നു^ജനറല്‍ കണ്‍വീനര്‍ വ്യക്തമാക്കി.