ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 8, 2012

പ്രഭാഷണം

ബാലികക്ക് സോളിഡാരിറ്റിയുടെ സാന്ത്വനം

 ട്രെയിന്‍ യാത്രക്കിടെ കല്ളേറില്‍ തല തകര്‍ന്ന
ബാലികക്ക് സോളിഡാരിറ്റിയുടെ സാന്ത്വനം
കേളകം: ട്രെയിന്‍ യാത്രക്കിടെ കല്ളേറില്‍ ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അടക്കാത്തോട്ടിലെ പുത്തന്‍വീട്ടില്‍ നൂര്‍ജഹാന്‍െറ മകള്‍ ഖദീജക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവനവിഭാഗത്തിന്‍െറ സാന്ത്വനം. ഏപ്രില്‍ 29ന് ഞായറാഴ്ചയാണ് ട്രെയിന്‍ യാത്രക്കിടെ അജ്ഞാതനായ അക്രമിയുടെ കല്ളേറില്‍ പട്ടാമ്പി പള്ളിപ്പുറത്തുനിന്ന് ഖദീജയുടെ തലയോട്ടി തകര്‍ക്കുംവിധം പരിക്കേറ്റത്. ‘മാധ്യമം’ വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി സേവനവിഭാഗം ഖദീജയുടെ ചികിത്സാചെലവ് ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവനവിഭാഗം കണ്‍വീനര്‍ ഫൈസല്‍ മാടായി, കോട്ടക്കല്‍ ഏരിയാ സെക്രട്ടറി ഫൈസല്‍ കോട്ടക്കല്‍, ഓര്‍ഗനൈസര്‍ മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലത്തെി ചികിത്സാചെലവ് നല്‍കി.
ഖദീജയുടെ ദൈന്യതയറിഞ്ഞ് ഹാറൂണ്‍ (കണ്ണൂര്‍), ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയാ ഓര്‍ഗനൈസര്‍ അലവിക്കുട്ടി, സോളിഡാരിറ്റി സേവനവിഭാഗം സെക്രട്ടറി പി.സി. ഷമീം, സാദിഖ് തുടങ്ങിയവര്‍ ഖദീജക്ക് സാന്ത്വനവുമായി നേരത്തെ രംഗത്തത്തെിയിരുന്നു. ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഘടകം ആദ്യഘട്ടസഹായമായി 10,000 രൂപയും ബാലികയുടെ ബന്ധുക്കള്‍ക്ക് കൈമാറി.
അടക്കാത്തോട്ടിലെ ഒറ്റമുറി പീടികയില്‍ താമസിക്കുന്ന ഖദീജയുടെ ഉമ്മ  പുത്തന്‍വീട്ടില്‍ നൂര്‍ജഹാന്‍െറ ഏക ആശ്രയം തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ലഭിക്കുന്ന നാമമാത്ര പ്രതിഫലമാണ്.

അറസ്റ്റ് മുസ്ലിം വേട്ടയുടെ തുടര്‍ച്ച -സോളിഡാരിറ്റി

അറസ്റ്റ് മുസ്ലിം വേട്ടയുടെ തുടര്‍ച്ച
-സോളിഡാരിറ്റി
കോഴിക്കോട്: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. എസ്. ഷാനവാസിനെ അറസ്റ്റ് ചെയ്ത നടപടി ഇ-മെയില്‍ ചോര്‍ത്തലിലൂടെ പുറത്തുവന്ന മുസ്ലിം വേട്ടയുടെ തുടര്‍ച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. ഷാനവാസിന്‍െറ അറസ്റ്റിന്‍െറ കാരണം വാര്‍ത്ത പുറത്തുകൊണ്ടു വരുന്നതില്‍ പങ്കുവഹിച്ചു എന്നതാണ്.
അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനെതിരെയുള്ള സര്‍ക്കാറിന്‍െറ കൈയേറ്റ ശ്രമമാണിത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ സമരക്കാരെയും അണിനിരത്തി മുസ്ലിം വേട്ടയെ ചെറുത്തു തോല്‍പിക്കുമെന്നും നൗഷാദ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.സി. സുബ്ഹാന്‍ബാബു, മീഡിയാ സെക്രട്ടറി സി.എ. ശരീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

യുവജന സംഗമം

 
 യുവജന സംഗമം
ചക്കരക്കല്ല്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ യുവജന സംഗമം സംഘടിപ്പിച്ചു. മദ്യവര്‍ജന സമിതി സെക്രട്ടറി ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയാ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ അഞ്ചരക്കണ്ടി സ്വാഗതവും സി.ടി. ഷഫീഖ് നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.

കമ്പ്യൂട്ടര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

 കമ്പ്യൂട്ടര്‍  കോഴ്സ്:
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍:  കണ്ണൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജിലെ തുടര്‍ വിദ്യാഭ്യാസ സെന്‍ററിന് കീഴില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ അസംബ്ളിങ് ആന്‍ഡ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാലേഷന്‍ കോഴ്സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി മേയ് 10.   ഫോണ്‍: 9447637667, 9447738295.

നോര്‍ക്ക അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍

 നോര്‍ക്ക അറ്റസ്റ്റേഷന്‍
കലക്ടറേറ്റില്‍
കണ്ണൂര്‍:  കോഴിക്കോട് നോര്‍ക്ക റൂട്ട്സില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ മേയ് 9, 16, 23 എന്നീ തീയതികളില്‍ രാവിലെ  8.30 മുതല്‍ ഒരു മണിവരെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും.  അന്നേദിവസം നോര്‍ക്ക റൂട്ട്സിന്‍െറ അറ്റസ്റ്റേഷന്‍ സെന്‍ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.