Monday, February 11, 2013
മീഡിയവണ്‍ ജനങ്ങളിലേക്ക്
മീഡിയവണ്‍ ജനങ്ങളിലേക്ക്
കോഴിക്കോട്: നേരിന്‍െറ വാര്‍ത്തകളും നന്മയുടെ വിനോദ പരിപാടികളുമായി സാമൂതിരിയുടെ മണ്ണില്‍നിന്നും ‘മീഡിയവണ്‍’ ചാനലിന് പ്രൗഢഗംഭീര തുടക്കം. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ‘മാധ്യമം’ കുടുംബത്തിന്‍െറ ഈ രജത ജൂബിലി ഉപഹാരം പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി വന്‍ ജനാവലി സ്വപ്ന നഗരിയിലേക്ക് ഒഴുകി.
ഇരുപത്തിയഞ്ച് വര്‍ഷമായി മുന്നേറുന്ന ‘മാധ്യമം’ കുടുംബത്തിലെ നവജാത ശിശുവായ മീഡിയവണിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന ആമുഖത്തോടെയാണ് ലോഞ്ച് ബട്ടണ്‍ അമര്‍ത്തിയശേഷം ആന്‍റണി വികാരഭരിതമായ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ‘നേര്, നന്മ’ എന്ന മീഡിയവണിന്‍െറ മുദ്രാവാക്യം എന്നെ ഏറെ ആകര്‍ഷിക്കുന്നു. ഒഴുക്കിനെതിരെ നീന്തിയായാലും നേരിനും നന്മക്കും വേണ്ടി നില്‍ക്കാനുള്ള ശക്തി മാധ്യമം കുടുംബത്തിനുണ്ടാവട്ടെ -അതത്ര എളുപ്പമുള്ള കാര്യമല്ല, ചാനല്‍ മത്സരങ്ങള്‍ക്കിടയില്‍ നേരും നെറിയും നിലനിര്‍ത്തി മുന്നേറുകയെന്നത് ദുഷ്കരമാണ്. എങ്കിലും ഞാന്‍ നേരുന്നു, നിങ്ങള്‍ വിജയിച്ചുവരട്ടെ. നിങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടുകൂടാ -നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ ആന്‍റണി പറഞ്ഞു.
മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. മാധ്യമം കുടുംബത്തിന്‍െറ സ്വാഭാവികവും അനിവാര്യവുമായ വളര്‍ച്ചയാണ് മീഡിയവണെന്ന് അദ്ദേഹം പറഞ്ഞു. ‘എന്തിനും പേരിടുമ്പോള്‍ ഓരോ സ്വപ്നങ്ങള്‍ നാം മുന്നില്‍ കാണാറുണ്ട്. ആ സ്വപ്നം മുന്നില്‍വെച്ചാണ് മാധ്യമം ചാനലിനെ മീഡിയവണ്‍ എന്നു വിളിച്ചത്. ഇന്ത്യയില്‍തന്നെ ഏറ്റവുംമികച്ച ചാനലാവുകയെന്നതാണ് ഈ പേരിനു പിന്നിലെ സ്വപ്നം. നേരും നന്മയുമായിരിക്കും മീഡിയവണിന്‍െറ മുഖമുദ്ര’ -അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിപറമ്പിലെ ആസ്ഥാന സമുച്ചയത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മീഡിയവണ്‍ വെബ്സൈറ്റ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഗള്‍ഫാര്‍ മുഹമ്മദലിയും ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന്‍ രഞ്ജിത്ത് മീഡിയവണിന്‍െറ സിഗ്നേച്ചര്‍ മ്യൂസിക് പ്രകാശനം ചെയ്തു.
എം. മുകുന്ദന്‍, പി. വത്സല, ബിനോയ് വിശ്വം, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. അംബുജാക്ഷന്‍, ഡോ. ആസാദ് മൂപ്പന്‍, പി.വി. അബ്ദുല്‍ വഹാബ്, സ്വാമി ഗുരുരത്നം ജ്ഞാന തപസി, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.കെ. അഹമ്മദ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉപസംഹാര പ്രസംഗം നടത്തി.
എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പി.ടി.എ. റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, എം.പി. അഹമ്മദ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ഇ. ഫൈസല്‍, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് പ്രണാമം അര്‍പ്പിച്ച് തയാറാക്കിയ ‘നന്മയുടെ അപാരതീരം’ ബഷീര്‍ കഥാപ്രപഞ്ചം അരങ്ങേറി.

എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം
എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം
കോഴിക്കോട്: ഇര്‍ഷാദിയ കോളജില്‍ നടന്ന എസ്.ഐ.ഒ നേതൃക്യാമ്പ് അവസാനിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു.
പുതിയ കാലയളവിലേക്കുള്ള നയം സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് വിശദീകരിച്ചു.അറബ് വിപ്ളവവും ഇന്ത്യയിലെ ഇസ്ലാമിക ചലനങ്ങളും എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും വിദ്യാഭ്യാസം പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ ആര്‍. യൂസുഫും ക്ളാസെടുത്തു.

വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍ ‘കരിംബകം’ വിരുന്നത്തെി
വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍
‘കരിംബകം’ വിരുന്നത്തെി
‘കരിംബകം’ വിരുന്നത്തെി
കണ്ണൂര്‍: വരാനിരിക്കുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പുമായി മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ ‘കരിംബകം’ എന്നു വിളിക്കുന്ന ബ്ളാക് സ്റ്റോര്‍ക് വിരുന്നത്തെി. ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് കൊക്കുകളുടെ വര്‍ഗത്തില്‍പെട്ട ബ്ളാക് സ്റ്റോര്‍ക്. വടക്കേ ഇന്ത്യയില്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന ഈ ദേശാടന പക്ഷി മുണ്ടേരിക്കടവിലത്തെിയത് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കി.
കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഭാഗമായി ഉഷ്ണകാലാവസ്ഥയും വരള്‍ച്ചയും മുന്‍കൂട്ടി കണ്ടാണ് ഇവയത്തെിയതെന്ന് കരുതുന്നു. ഡിസംബര്‍ ആദ്യവാരത്തിലാണ് ഇവ മുണ്ടേരിക്കടവില്‍ വന്നിറങ്ങിയത്. ജര്‍മനിയില്‍ നിന്നത്തെിയ പക്ഷിനിരീക്ഷകനാണ് ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യത്തെക്കുറിച്ച് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്. സമിതി പ്രവര്‍ത്തകനും സര്‍വേ ടീം അംഗവുമായ റഹിം മുണ്ടേരി ഇവയെ കാമറയില്‍ പകര്‍ത്തി. പക്ഷി നിരീക്ഷകരായ ഡോ. സി. ശശികുമാര്‍, ഡോ. ഖലീല്‍ ചൊവ്വ എന്നിവര്‍ ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചു. വരണ്ട കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന മയിലുകളെയും മുണ്ടേരിക്കടവില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രണ്ടുലക്ഷത്തോളം ദേശാടനപക്ഷികള്‍ മുണ്ടേരിക്കടവില്‍ വിരുന്നത്തെിയതായി കണക്കാക്കുന്നു. ഏഷ്യന്‍ സ്പൂണ്‍ ബില്‍ ഈ ചതുപ്പില്‍ പറന്നിറങ്ങിയത് ദിവസങ്ങള്‍ക്കുമുമ്പാണ്.
പുല്‍ക്കിളി, ചാരക്കഴുത്തന്‍ കുരുവി, കരിന്തലയന്‍ കുരുവി, ചെന്തലയന്‍ കുരുവി, പുള്ളിച്ചോരക്കാലി, മഞ്ഞക്കുറിയന്‍ താറാവ്, കുടുമ താറാവ്, പുള്ളിപ്പരുന്ത്, രാജപ്പരുന്ത് എന്നിവ ഇവിടേക്ക് ദേശാടനത്തിനത്തെിയവരില്‍ ചിലരാണ്. മാര്‍ച്ച് മാസത്തോടെ ഈ വര്‍ഷത്തെ ദേശാടനക്കാലം അവസാനിക്കുകയായി. അന്യദേശങ്ങളില്‍നിന്നത്തെിയ കിളികള്‍ തിരിച്ചുപറക്കലിന് തയാറെടുക്കുകയാണ്.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍പെട്ട പക്ഷിസങ്കേതത്തിന് 2012ലാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 60 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ലക്ഷത്തിലധികം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കണ്ടുവരുന്നു. ഇവയില്‍ പലതും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നവയാണ്.

Courtesy: Madhyamam
ഫേസിങ് എക്സാം
ഫേസിങ് എക്സാം
കണ്ണൂര്‍: എസ്.എസ്.എല്‍.സി, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ-ജി.ഐ.ഒ കണ്ണൂര്‍ ഏരിയ സംയുക്തമായി സംഘടിപ്പിച്ച ‘ഫേസിങ് എക്സാം’ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ സെക്രട്ടറി മുഹ്സിന്‍ താണ അധ്യക്ഷത വഹിച്ചു. ഡോ. അനീസ് റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ ജില്ല സമിതി അംഗം ഖന്‍സ സ്വാഗതവും എസ്.ഐ.ഒ ജില്ല സെക്രട്ടറി ആശിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.
പാര്‍ലമെന്‍റ് ആക്രമണ കേസ് ദുരൂഹം -സോളിഡാരിറ്റി

കോഴിക്കോട്: പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഴുവന്‍ കാര്യങ്ങളും അടിമുടി ദുരൂഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തെക്കാള്‍ പൊതുവികാരം മാനിച്ചാണ് അഫ്സല്‍ ഗുരുവിനെ വധിക്കാന്‍ വിധിക്കുന്നതെന്നാണ് കോടതി പറഞ്ഞത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ചില പ്രമുഖ എഴുത്തുകാരും പാര്‍ലമെന്‍റ് ആക്രമണ കേസിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഭരണകൂടമോ നീതിപീoമോ വിശദീകരണം നല്‍കിയിട്ടില്ല. ഈ ദുരൂഹതകള്‍ ഒന്നും പരിഹരിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയത്. പാലിക്കേണ്ട നടപടിക്രമങ്ങള്‍ അദ്ദേഹത്തോടും കുടുംബത്തോടും പാലിച്ചിട്ടില്ളെന്നും പി.ഐ. നൗഷാദ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കലക്ഷന്‍
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കലക്ഷന്‍
ഇരിക്കൂര്‍: പഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇരിക്കൂറില്‍ ജനകീയ കലക്ഷന്‍ നടത്തി. ജില്ല കമ്മിറ്റി അംഗം കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നല്ലക്കണ്ടി റഷീദ്, ഫാറൂഖ് കീത്തടത്ത്, ടി.പി. അബ്ദുല്ല, എം.പി. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാപ്പ് പറയണം -ജി.ഐ.ഒ
മാപ്പ് പറയണം -ജി.ഐ.ഒ
കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച ജ. ബസന്ത് സമൂഹത്തോട് മാപ്പുപറയണമെന്ന് ജി.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന്‍െറ സര്‍വ മേഖലയെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതയുടെ ആഴമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളജ്: സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
പരിയാരം മെഡിക്കല്‍ കോളജ്:
സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി 12ന് പരിയാരം മെഡിക്കല്‍ കോളജ് പ്രതീകാത്മകമായി ജനങ്ങള്‍ ഏറ്റെടുക്കുമെന്നും ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാറിവന്ന മെഡിക്കല്‍ കോളജ് ഭരണസമിതികള്‍ കാലങ്ങളായി വരുത്തിവെച്ച കോടികളുടെ കടബാധ്യതയും അനധികൃത നിയമനങ്ങളും അംഗീകരിക്കാതെ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പറഞ്ഞു.
ജനകീയ പ്രക്ഷോഭം 12ന് രാവിലെ 10ന് പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം. മഖ്ബൂല്‍, കെ. സക്കരിയ്യ, ടി.പി. ഇല്യാസ്, കെ. നിയാസ് എന്നിവരും പങ്കെടുത്തു.

Subscribe to:
Posts (Atom)