ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 29, 2012

VISION 2016

ചേലോറയില്‍ സമരം തുടരുന്നു; കുടിവെള്ളക്ഷാമം രൂക്ഷം

ചേലോറയില്‍ സമരം തുടരുന്നു;
കുടിവെള്ളക്ഷാമം രൂക്ഷം
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം തുടരുന്നു. നാലു മാസത്തിലധികമായി തുടരുന്ന സമരത്തെ നഗരസഭ ബലപ്രയോഗത്തിലൂടെയും പൊലീസ് ലാത്തിച്ചാര്‍ജിലൂടെയും കള്ളക്കേസിലൂടെയും നേരിട്ടെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറ മാലിന്യമുക്ത ഗ്രാമമാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
മാലിന്യം തള്ളുന്നത് കാരണം  കുടിവെള്ളം മലിനമായതിനെ തുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള സംവിധാനം തകരാറിലായി. ചേലോറ നിവാസികളുടെ നിരന്തര ആവശ്യപ്രകാരം ഇടക്ക് പമ്പിങ് നടന്നെങ്കിലും പിന്നീട് നഗരസഭ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാങ്ക് ക്ളീന്‍ ചെയ്തശേഷം മാത്രമേ പമ്പിങ് തുടരാവൂ എന്നാവശ്യപ്പെട്ടത്, പമ്പിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചതെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.

ദേശീയപാത വികസന സര്‍വേ വീണ്ടും തടസ്സപ്പെടുത്തി

ദേശീയപാത വികസന സര്‍വേ
വീണ്ടും തടസ്സപ്പെടുത്തി
ചക്കരക്കല്ല്: ദേശീയപാത വികസന സര്‍വേ നാട്ടുകാര്‍ വീണ്ടും തടസ്സപ്പെടുത്തി. വാരം-കടാങ്കോട് പ്രദേശത്ത് കൂടി  പോകുന്ന വളപട്ടണം-ചാല കണ്ണൂര്‍ ബൈപ്പാസ് ചാലില്‍ മൊട്ട-നാലു വരി പാതക്ക് വേണ്ടിയുള്ള സര്‍വേയാണ് ബുധനാഴ്ച 11 മണിയോടെ പ്രദേശവാസികളായ 600 ഓളം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം തടഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘര്‍ഷത്തിലത്തെിയപ്പോള്‍ കടാങ്കോട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ എട്ടുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുന്നൂറിലധികം വീടുകളടങ്ങുന്ന  ജനവാസ കേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇതിനുപകരണം നിര്‍ദിഷ്ട അലൈന്‍മെന്‍റ് അല്‍പം മാറ്റി ജനവാസമില്ലാത്ത പ്രദേശത്ത ് കൂടെ  സര്‍വേ നടത്തണമെന്ന പ്രദേശവാസികളുടെ നിര്‍ദേശം അധികൃതര്‍ ചെവിക്കൊണ്ടില്ളെന്നും തികച്ചും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.  ബുധനാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ സര്‍വേ ജനങ്ങളുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചെങ്കിലും അധികൃതരുടെ നിര്‍ദേശപ്രകാരം ഉച്ചയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. അതിനിടയില്‍ പൊലീസും അധികൃതരും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ നാലുവരി പാതക്കുവേണ്ടി കുറ്റിയടിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍  കഴിയില്ളെന്ന് ജനങ്ങള്‍ പറഞ്ഞു. സ്ഥലം എം.പി, എം.എല്‍.എ, വാര്‍ഡ് മെംബര്‍, ദേശീയപാത ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി
കണ്ണൂര്‍: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടാങ്കോട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി.
കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ പള്ളിക്കുന്നിലുള്ള വീടിനു മുന്നിലാണ്  ധര്‍ണ നടത്തിയത്.
 കണ്‍വീനര്‍ എം.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍  നേതൃത്വം നല്‍കി. ധര്‍ണ നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം -പൊതുജനാരോഗ്യ സംരക്ഷണ സമിതി

പെട്ടിപ്പാലം തീവെപ്പ്
ഗൂഢാലോചന പുറത്തുകൊണ്ടുവരണം
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭാ ലോറി തീയിട്ട സംഭവത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ദിവസം രാവിലെ പുന്നോലിലെ റോഡില്‍നിന്നും വീടുകളില്‍നിന്നും കസ്റ്റഡിയിലെടുത്ത 30 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നഗരസഭ നല്‍കിയ പ്രതിപട്ടികയാണ്. സംഘര്‍ഷത്തിന്‍െറ തലേ ദിവസം നഗരസഭാ ഓഫിസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ തയാറാക്കിയ പ്രതിപട്ടികയാണിത്.
പുന്നോലിലെ പാര്‍ട്ടി ഓഫിസില്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വാഹനം കത്തിക്കാനുള്ള ആളെ ചുമതലപ്പെടുത്തിയതെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 11.30 ന് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി കത്തുമ്പോള്‍ സമരക്കാര്‍ ആരും പെട്ടിപ്പാലത്ത് ഉണ്ടായിരുന്നില്ല. 100 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ ലാത്തിചാര്‍ജ് നടത്തി ഓടിക്കുകയും ചെയ്തശേഷമാണ് ലോറി കത്തിച്ചത്.
ലോറി കത്തുന്ന സമയത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കണ്ടത്തെിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തില്ല. ലോറി കത്തിച്ച് പുഴയില്‍ ചാടിയ പ്രതിയെ ദൃക്സാക്ഷികളായ ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ പിടികൂടിയില്ല. കത്തിച്ചലോറി പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും വിധേയമാക്കാതെ നഗരസഭക്ക് തിരിച്ചേല്‍പിച്ച് തെളിവു നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തില്‍  യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ജില്ലാ പൊലീസ് മേധാവിയോട് അഭ്യര്‍ഥിച്ചു.
‘നഗരസഭാധ്യക്ഷയും
പൊലീസും തെളിവു നശിപ്പിക്കുന്നു’
ന്യൂമാഹി: നഗരസഭാ മാലിന്യവണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷയും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്താതെ മാലിന്യവണ്ടി നഗരസഭക്ക് വിട്ടകൊടുത്ത് ഇത് സ്ഥിരീകരിക്കുകയാണെന്നും  മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഫോറന്‍സിക് വിഭാഗത്തെകൊണ്ട് കത്തിയ വണ്ടി പരിശോധിപ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യുന്നതിനുമുമ്പായി നഗരസഭക്ക് വര്‍ക്ക് ഷോപ്പിലത്തെിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്  പൊലീസ് മേധാവികളും നഗരസഭാ ചെയര്‍പേഴ്സനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. വണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷ തയാറാക്കിയ പ്രതിപട്ടിക അനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നും അവര്‍ ആരോപിച്ചു.
‘ന്യൂമാഹി പഞ്ചായത്ത് അംഗങ്ങള്‍
കബളിപ്പിച്ചു’
തലശ്ശേരി: പെട്ടിപ്പാലം മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുന്നോല്‍ ജനതക്കൊപ്പമാണെന്ന് ഭാവിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിശാല സമര മുന്നണിയിലെ സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പെട്ടിപ്പാലത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേരില്‍ ലളിതമായ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. 24ന് ചേര്‍ന്ന പഞ്ചായത്ത് യോഗം പൊലീസ് ‘ഭീകര’തയില്‍ മൗനം പാലിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 13 അംഗങ്ങളും ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ നിയമപരമായി തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നഗരസഭ അവസാനമയച്ച കത്തിന് പഞ്ചായത്ത് മറുപടി നല്‍കാത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണം.
പെട്ടിപ്പാലത്തെ പൊലീസ് പൈശാചികത മനുഷ്യാവകാശ കമീഷന്‍ കണ്ടില്ളെന്ന് നടിച്ചു. നാലു വയസ്സുകാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിട്ടും കമീഷന്‍ അനങ്ങിയില്ല. മാലിന്യ നിക്ഷേപം അവസാനിക്കുംവരെയോ മരണം വരെയോ തങ്ങള്‍ പോരാട്ടം തുടരുമെന്ന് സ്ത്രീകള്‍ പറഞ്ഞു. ന്യൂമാഹി പഞ്ചായത്തിനെതിരെ 28ന് രാവിലെ മുതല്‍ ഉച്ച വരെ കുറിച്ചിയില്‍ ടൗണില്‍ ധര്‍ണ നടത്തും. 29ന് കുറിച്ചിയില്‍ ജനകീയ കോടതി പരിപാടി, ഏപ്രില്‍ രണ്ടിന് പഞ്ചായത്ത് ഓഫിസ് ഉപരോധം, മൂന്നിന് കുറിച്ചി ടൗണില്‍ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സംഗമം എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.ടി. ജുബൈരിയ, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ്, സീബ നിസാര്‍, ഷബ്ന നൗഫല്‍, ഷഹദിയ, സൈബുന്നീസ, അഫീല തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
‘പുന്നോലില്‍ പൊലീസ് സമരക്കാരെ
 നേരിട്ടത് നെയിംപ്ളേറ്റ് ഇല്ലാതെ’
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം പരാജയപ്പെടുത്താന്‍ മാര്‍ച്ച് 20ന് എത്തിയ പൊലീസുകാരില്‍ ഭൂരിഭാഗവും നെയിംപ്ളേറ്റ് അഴിച്ചുവെച്ചാണ് സമരക്കാരെ നേരിട്ടതെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സ്വന്തം ഐഡന്‍റിറ്റി അഴിച്ചുമാറ്റിയ പൊലീസുകാരാണ് നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തത്.
പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് വെള്ളം കൊടുക്കാനും സമരവളന്‍റിയര്‍മാരെ പൊലീസിന് കാണിച്ചുകൊടുക്കാനും ഓടി നടന്നിരുന്നെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.
ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്
അനുവാദമില്ലാതെയെന്ന്
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തലശ്ശേരി നഗരസഭാധ്യക്ഷയെ താന്‍ വ്യക്തിഹത്യ നടത്തിയതായി അവര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകനായ റംഷീദ് ഇല്ലിക്കല്‍ വ്യക്തമാക്കി.  ഫെയ്സ്ബുക്കില്‍ തന്‍െറ അനുവാദമില്ലാതെ ഷെനിദ് ഷംസ് എന്നയാള്‍ പെട്ടിപ്പാലത്തെ പൊലീസ് മര്‍ദനത്തിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ്. നഗരസഭാധ്യക്ഷയുടെ പരാതിയില്‍ താന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. തന്‍െറ ഫെയ്സ്ബുക്കിലേക്ക് മറ്റൊരാള്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും 128 പേര്‍ കമന്‍റ് രേഖപ്പെടുത്തിയതായും മറ്റുള്ളവര്‍ക്ക് പ്രചരിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നതെന്ന് റംഷീദ് ചൂണ്ടിക്കാട്ടി.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
എടക്കാട്: ജനകീയ സമരങ്ങള്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നതില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സമിതി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്തവരെ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, ഫൈസല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദേശീയപാത വികസനം
സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി
പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഒമ്പത് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എടക്കാട് റെയില്‍വേ സ്റ്റേഷനുസമീപം ചൊവ്വാഴ്ച  രാവിലെ 11 മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സി.ഐ സുകുമാരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്യുന്ന രംഗം പത്രത്തിനുവേണ്ടി ഫോട്ടോ എടുക്കാനത്തെിയ മുഴപ്പിലങ്ങാട്ടെ ഫോട്ടോഗ്രാഫര്‍ ചന്ദ്രനെ സി.ഐ സുകുമാരന്‍ തടഞ്ഞു.  ഫോട്ടോ എടുത്താല്‍ രണ്ടു ദിവസത്തേക്ക് പുറംലോകം കാണില്ളെന്നും ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തി. 
സമരസമിതി നേതാവ്  കെ.കെ. ഉത്തമന്‍, ഷിജു, കെ.വി. ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, അനൂപ് ജോണ്‍, കെ.വി.ശ്രീമതി, വി. ശോഭ, എം.കെ. മറിയു, എ. മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവരെ തലശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാള്‍ ജാമ്യത്തില്‍ ഏഴു മണിക്കുശേഷം വിട്ടയച്ചു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എന്‍.എച്ച്. സര്‍വേ  ഉദ്യോഗസ്ഥ ഭാരതിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ടാലി പരിശീലനം

ടാലി പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്‍െറ സഹകരണത്തോടെ ടാലിയില്‍ സൗജന്യ പരിശീലനം നടത്തും. ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും താമസസൗകര്യവും സൗജന്യമാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം,ഫോണ്‍ നമ്പര്‍, അക്കൗണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായും അപേക്ഷിക്കാം. അഡ്രസ്സ്: www.rudseti.webs.com, ഫോണ്‍: 04602-226573/227869.