പ്രതിഷേധിച്ചു
ഇരിക്കൂര്‍: പേരാമ്പ്രയില്‍ സോളിഡാരിറ്റി പൊതുപരിപാടി കൈയേറ്റിയ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഏരിയാ പ്രസിഡന്‍റ് എന്‍.വി. താഹിര്‍,സെക്രട്ടറി ഇക്ബാല്‍ മാസ്റ്റര്‍, കീത്തടത്ത് ഫാറൂഖ്, കീത്തടത്ത് സലീം, നൗഷാദ് മാസ്റ്റര്‍, ഗൗസ് ചെങ്ങളായി എന്നിവര്‍ സംസാരിച്ചു.Wednesday, March 7, 2012
ചേലോറയില്‍ സമരക്കാരെ അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
ചേലോറയില്‍ സമരക്കാരെ
അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
ചേലോറയില്‍ കണ്ണൂര്‍ നഗരസഭയുടെ മാലിന്യ നിക്ഷേപം തടയാന്‍ കാത്തിരുന്ന സ്ത്രീകളടക്കമുള്ള സമരക്കാരെ വലിച്ചിഴച്ച് അറസ്റ്റു ചെയ്തുനീക്കി അഞ്ചുലോറി മാലിന്യം തള്ളി. സമരക്കാര്‍ക്കുനേരെ നടന്ന പൊലീസ് ബലപ്രയോഗം സംഘര്‍ഷത്തിനിടയാക്കി.
പതിവിന് വിപരീതമായി ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് അഞ്ചുലോറി നിറയെ മാലിന്യവുമായി കണ്ണൂര്‍ നഗരസഭയുടെ വണ്ടി പൊലീസ് അകമ്പടിയോടെ എത്തിയത്. ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ കുത്തിയിരുന്ന സ്ത്രീകളെയും വൃദ്ധന്മാരെയുമടക്കം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
സമര നേതാവ് ചാലോടന്‍ രാജീവനെയും മറ്റും റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വണ്ടിയില്‍ കയറ്റിയത്. വന്‍ പൊലീസ് സന്നാഹം നേരത്തേ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
സമരക്കാരായ രാജീവന്‍ ചാലോടന്‍, മജീദ്, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, രാധ, ഷിനോജ്, ഷൈജു, അനിത, സരോജിനി തുടങ്ങിയ 15 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
മാലിന്യവണ്ടിയോടൊപ്പമത്തെിയ നഗരസഭാധികൃതര്‍ സമരക്കാര്‍ക്കെതിരെ പരിഹാസമുതിര്‍ത്തത് കൂടുതല്‍ പ്രകോപനമുണ്ടാക്കി. സമരം ആഭാസമായി കാണുന്ന കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്കും മറ്റുമെതിരെ സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
അറസ്റ്റിലായവരെ തലശ്ശേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. പൊലീസ് നടപടിക്ക് സിറ്റി സി.ഐ അനില്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ഡിസംബര്‍ 26ന് തുടങ്ങിയ സമരത്തിനിടെ രണ്ടാംതവണയാണ് പൊലീസ് ബലപ്രയോഗം നടത്തുന്നത്. സമരമുന്നണി പ്രവര്‍ത്തകനായ മിഥിലാജിന്‍െറ മരണം കാരണം, തിങ്കളാഴ്ച മാലിന്യവണ്ടി തടഞ്ഞിരുന്നെങ്കിലും പ്രതീകാത്മക അറസ്റ്റുവരിച്ച് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം പാടില്ളെന്ന് തീരുമാനമുണ്ടെങ്കിലും ഇത് ലംഘിക്കുകയാണ്.
കുടിവെള്ളം മലിനമായതിനാല്‍ മാലിന്യം തള്ളല്‍ കണ്ണൂര്‍ നഗരസഭ നിര്‍ത്തണമെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യമനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപൂര്‍വം നടത്തുന്ന സമരത്തെ നഗരസഭയും പൊലീസും പ്രകോപനപരമായി നേരിടുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് ചാലോടന്‍ രാജീവന്‍, കെ.കെ. മധു എന്നിവര്‍ പറഞ്ഞു.

നഴ്സുമാരെ അറസ്റ്റു ചെയ്തത് കാടത്തം -സോളിഡാരിറ്റി
നഴ്സുമാരെ അറസ്റ്റു ചെയ്തത്
കാടത്തം -സോളിഡാരിറ്റി
കാടത്തം -സോളിഡാരിറ്റി
കണ്ണൂര്‍: സ്പെഷാലിറ്റി ഹോസ്പിറ്റലിന് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാരെ അറസ്റ്റു ചെയ്ത പൊലീസ് നടപടി കാടത്തമാണെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ പറഞ്ഞു. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.
മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും
മെഡിക്കല്‍ ക്യാമ്പും
പ്രദര്‍ശനവും
പ്രദര്‍ശനവും
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പും പ്രദര്‍ശനവും ഒരുക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു.
സമിതി ഭാരവാഹികളായി പി.സി. മൊയ്തു മാസ്റ്റര്‍ (മുഖ്യ രക്ഷാ.), കെ.എല്‍. ഖാലിദ്, എ.ആര്‍. കോയമ്മ, ബി. അബ്ദുല്‍ കരീം, എ.കെ. മാധവന്‍ (രക്ഷാ.), ഡോ. എം.പി. അഷ്റഫ് (ചെയര്‍.), വി.കെ. ഖാലിദ് (ജന. കണ്‍.), ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ് (വൈ. ചെയര്‍.), ഡോ. ലതീഷ്കുമാര്‍, പി.എം. പ്രശാന്തി (ജോ. കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.

Subscribe to:
Posts (Atom)