ചക്കരക്കല്ലില്‍ ബാറിനെതിരെ
പ്രതിഷേധം രൂക്ഷമാകുന്നു
പ്രതിഷേധം രൂക്ഷമാകുന്നു
ചക്കരക്കല്ല്: ചക്കരക്കല്ല് ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിനെതിരെ ജനരോഷം ശക്തമാകുന്നു
. ചെമ്പിലോട് പഞ്ചായത്ത് പരിധിയില്‍ ഒരു വിദേശമദ്യ ഷോപ്പ് നേരത്തെ നിലനില്‍ക്കേയാണ് മറ്റൊരു സ്വകാര്യ ബാറിന് അധികൃതര്‍ അനുമതി നല്‍കിയത്.
എന്നാല്‍, ചക്കരക്കല്ലിലെ ഡോ. മുഹമ്മദലിയുടെ സ്വകാര്യ ക്ലിനിക് അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലായതിനാല്‍, ഈ പഴുത് ഉപയോഗിച്ചാണ് ബിവറേജസ് മദ്യ വില്‍പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതര്‍ ബിവറേജസ് വില്‍പന കേന്ദ്രത്തിനെതിരെ നല്‍കിയ നോട്ടീസ് കാറ്റില്‍പറത്തി ജനങ്ങളോടുള്ള വെല്ലുവിളി രൂപത്തിലാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.
ചക്കരക്കല്ല് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യബാര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ചക്കരക്കല്ല് ടൌണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം ഏറെയാണ്. കൌമാരപ്രായക്കാരും യുവാക്കളും മധ്യവയസ്കരുമായ ഒട്ടനേകം ആളുകള്‍ മദ്യത്തിനടിമയായെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മദ്യപാനത്തിനെതിരെ ഇന്ന് ചക്കരക്കല്ല് ടൌണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും മാര്‍ച്ച് 22ന് ഏരിയകളില്‍ വാഹനപ്രചാരണ യാത്ര നടത്താനും തീരുമാനമായി. യോഗത്തില്‍ ടി.പി.ആര്‍. നാഥ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഹമ്മദ് മണിയൂര്‍, സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിം സര്‍വീസ് സെന്റര്‍ ), ഇ. അബ്ദുല്‍സലാം, സി.സി. മാമുഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.കെ. ഫിറോസ് (സോളിഡാരിറ്റി ),കെ.പി. അഷ്റഫ് (എസ്.വൈ.എസ്.), കാര്‍ത്യായനി ടീച്ചര്‍, (മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ) ദിനു മട്ടന്നൂര്‍, കെ.പി. മുത്തലിബ്, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മദ്യത്തിനെതിരെയുള്ള സമരത്തില്‍ ജനാധിപത്യബോധമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ബാറിനെതിരെ ബോധവത്കരണം
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ബാറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണിലും പരിസരത്തെ വീടുകളിലും ബോധവത്കരണം നടത്തി. ബാറിന് സമീപത്തെ വീടുകളില്‍ കയറി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് ബോധവത്കരണം നടത്തിയത്. 22ന് വാഹന പ്രചാരണ ജാഥ നടത്തുമെന്ന് കമ്മിറ്റി അംഗങ്ങളായ ടി.പി.ആര്‍ നാഥ് , സി.എച്ച്. മുഹമ്മദലി ഹാജി, ഇ.അബ്ദുസലാം, കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.