Tuesday, August 14, 2012
സമൂഹ നോമ്പുതുറ
സമൂഹ നോമ്പുതുറ
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഇംതിയാസ് കവിയൂര്‍ ഉദ്ഘാടനം ചെയ്തു. എം. ദാവൂദ് അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹിമാന്‍, എം.എം. നാസര്‍, സജിത എന്നിവര്‍ സംസാരിച്ചു.
പൊന്ന്യം ജോളി ലൈബ്രറി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ കൂരാരത്ത്, ഇബ്രാഹിംകുട്ടി ബാഖഫി, എം.സി. പവിത്രന്‍, പി. ജനാര്‍ദനന്‍, കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

‘മാലിന്യ നിക്ഷേപം തടയും’
‘മാലിന്യ നിക്ഷേപം തടയും’
തലശ്ശേരി: പെട്ടിപ്പാലത്ത് നിയമ വിരുദ്ധമായി നഗരസഭ നടത്തുന്ന മാലിന്യ നിക്ഷേപം തടയുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റിയും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മാലിന്യം തള്ളലിലൂടെ നഗരസഭാധികൃതര്‍ നിയമവാഴ്ച വെല്ലുവിളിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അസീസ് റമദാന്‍ സന്ദേശം നല്‍കി. അഷ്റഫ് പുറവൂര്‍, പി.എ. താജുദ്ദീന്‍, നൗഷാദ് കീച്ചേരി, കെ.വി. സന്ദീപ്, റഫീഖ്, സന്തോഷ്, ഷുഹൈബ് കൊതേരി എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ സിദ്ദീഖ് നഗര്‍ മസ്ജിദു സിദ്ദീഖില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സി.കെ. മുനവ്വിര്‍ സന്ദേശം നല്‍കി. കെ. അബ്ദുസലാം ഹാജി, സി. മാമു ഹാജി, കെ.ടി. സിയാദ് ഹാജി, കെ.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി. വാഹിദ് ഹാജി, കെ.പി. മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍, എം.പി. മുസമ്മില്‍ എന്നിവര്‍ പങ്കെടുത്തു. എന്‍. അബ്ദുറഷീദ്, എം.പി. നസീര്‍, സി.എ. സിദ്ദീഖ് ഹാജി, ടി.പി. അബ്ദുല്ല, സി. ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ്, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. മതസൗഹാര്‍ദ സമ്മേളനം കാന്‍ഫെഡ് സംസ്ഥാന ജന. സെക്രട്ടറി മുരളി ചൂളിയാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എം. അമീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സമീറ നവാസ് നന്ദിയും പറഞ്ഞു.
ഗ്രാമത്തിന്‍െറ കൂടിച്ചേരലായി ഇഫ്താര്‍ സംഗമം
ഗ്രാമത്തിന്‍െറ കൂടിച്ചേരലായി
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാപ്പിനിശേരി: മതസൗഹാര്‍ദത്തിന് പുതിയ ഏടുകള്‍ വിളക്കിച്ചേര്‍ത്ത് പാപ്പിനിശേരി മസ്ജിദുല്‍ ഈമാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരു ഗ്രാമത്തിന്‍െറ ഒത്തുചേരലായി മാറുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നാനാവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ പള്ളിയുടെ മുകള്‍തട്ടിലും പുരുഷന്മാര്‍ വരാന്തയിലും ഇരുന്ന് നോമ്പുമുറിച്ചു.
സംഗമം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന ഉദ്ഘാടനം ചെയ്തു. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സഹജീവി സ്നേഹവും ജീവകാരുണ്യമനസ്സുമാണ് മുസ്ലിംകളില്‍ വളര്‍ത്തപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും എല്ലാവരുടെയും പൊതുസ്വത്താണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്ന വിധത്തിലുള്ള ജീവിത രീതിയാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി, ഗംഗാധരന്‍ മാസ്റ്റര്‍, കെ.കെ.പി. മുസ്തഫ, ടി.പി. മുഹമ്മദ്ശമീം എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം ചക്കരക്കല്ല് യൂനിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ശാരിഖ ഷിറിന്‍ ഒന്നാം സ്ഥാനം നേടി. കെ.കെ. സിനിയ സുബൈര്‍, ഷിബിലി ബഷീര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഏരിയാ രക്ഷാധികാരി ഇ. അബ്ദുല്‍ സലാം സമ്മാനം നല്‍കി. എം. മൊയ്തീന്‍കുട്ടി, കെ.കെ. സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാതന്ത്ര്യദിനത്തില്‍ 1000 മനുഷ്യാവകാശ സദസ്സുകള്‍
സ്വാതന്ത്ര്യദിനത്തില്‍ 1000
മനുഷ്യാവകാശ സദസ്സുകള്‍
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍െറ ആറര പതിറ്റാണ്ടിനുശേഷവും തുടരുന്ന അസ്വാതന്ത്ര്യത്തിനെതിരെ സോളിഡാരിറ്റി യൂത്തുമൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന മനുഷ്യാവകാശ സദസ്സുകള്‍ സംഘടിപ്പിക്കും.
നിരവധി മനുഷ്യര്‍ തടവുകാരായി ജയിലുകളില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്ന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തക കമ്പകളുടെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികള്‍ക്കെതിരെ ആരെങ്കിലും ശക്തമായി രംഗത്തുവന്നാല്‍ അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നു.
ഛത്തീസ്ഗഢില്‍ സോണിസൂരി എന്ന അധ്യാപിക ഇതിന് ഉദാഹരണമാണ്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളും ജാമ്യം പോലും കിട്ടാതെ കെട്ടിച്ചമച്ച കേസുകള്‍ വഴി ജയിലിലടക്കപ്പെടുന്നു.
അബ്ദുന്നാസിര്‍ മഅ്ദനിയും മലപ്പുറം പരപ്പനങ്ങാടി സക്കരിയയുമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സദസ്സുകളില്‍ പങ്കെടുക്കും. സം്സഥാന സെക്രട്ടറി ടി.എ. ഫയാസ്, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)