ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 5, 2013

SOLIDARITY KANNUR


മീഡിയവണ്‍ ഞായറാഴ്ച മുതല്‍

 മീഡിയവണ്‍ ഞായറാഴ്ച മുതല്‍ 
നേരിന്‍െറ മിഴി തുറക്കുന്നു; നന്മയുടെയും  
 കോഴിക്കോട്: കാഴ്ചയില്‍ നേരും നന്മയും സമന്വയിപ്പിച്ച് ‘മീഡിയവണ്‍’ മലയാളിയുടെ സ്വീകരണ മുറിയിലത്തൊന്‍ ഇനി അഞ്ചുനാള്‍. മലയാളിക്ക് പുതിയ ദൃശ്യാനുഭവമൊരുക്കിയത്തെുന്ന ചാനലിന്‍െറ ഉദ്ഘാടനം ഈമാസം 10ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി നിര്‍വഹിക്കും. മാധ്യമത്തിന്‍െറ രജത ജൂബിലി ഉപഹാരമാണ് മീഡിയവണ്‍ ചാനലെന്ന് ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 വാര്‍ത്തക്കും വിനോദത്തിനും തുല്യപ്രാധാന്യം നല്‍കിയുള്ള ചാനലിനും മാധ്യമത്തിന്‍െറ നയനിലപാടുകളായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. വാര്‍ത്തയില്‍ നേരും വിനോദ പരിപാടികളില്‍ നന്മയുമാണ് മീഡിയവണിന്‍െറ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മലയാള ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തമായ ആശയമാണ് മീഡിയവണ്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വാര്‍ത്തയും വിനോദപരിപാടികളും സംപ്രേഷണം ചെയ്യും.
വിനോദത്തിനു മാത്രമായി മീഡിയവണ്‍ ലൈഫ്, പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ഗ്ളോബല്‍ എന്നീ ചാനലുകളും ഉടന്‍ തുടങ്ങും. പൊതുജനങ്ങളുടെ ഓഹരികളാണ് ചാനലിന്‍െറ മൂലധനമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ ചേരുവയില്ലാതെ ജനങ്ങളിലത്തെിക്കാന്‍ മീഡിയവണിനാവുമെന്നും ഒരു സമ്മര്‍ദവും ഇതിന് തടസ്സമാവില്ളെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് പറഞ്ഞു. വിനോദ പരിപാടികളില്‍ മൂല്യത്തിന് പ്രാധാന്യം നല്‍കാനുള്ള പരീക്ഷണമാണ് മീഡിയവണിന്‍െറ ദൗത്യമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ (പ്രോഗ്രാം) ഷിബു ചക്രവര്‍ത്തി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മാവൂര്‍ റോഡില്‍ വെള്ളിപറമ്പിലാണ് അത്യാധുനിക സജ്ജീകരണത്തോടെ മീഡിയവണിന്‍െറ ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ളക്സും ഒരുക്കിയത്.
കോഴിക്കോട് സ്വപ്നനഗരിയില്‍ 10ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആസ്ഥാന മന്ദിരത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.
വെബ്സൈറ്റ് ലോഞ്ചിങ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം എം.എ. യൂസുഫലിയും മിഡിലീസ്റ്റ് ഓപറേഷന്‍സിന്‍െറ ഉദ്ഘാടനം ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയും നിര്‍വഹിക്കും. സംവിധായകന്‍ രഞ്ജിത്ത് മീഡിയവണ്‍ സിഗ്നേചര്‍ മ്യൂസിക് പ്രകാശനം ചെയ്യും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എളമരം കരീം, പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍, മേയര്‍ എ.കെ. പ്രേമജം, എം. മുകുന്ദന്‍, വി.എം. സുധീരന്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. ആസാദ് മൂപ്പന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ഡോ. ജോസഫ് മാര്‍ തോമസ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സ്വാമി ഗുരുരത്നം ജ്ഞാന തപസ്യ എന്നിവര്‍ ആശംസകള്‍ നേരും.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എം. വെങ്കിട്ടരാമന്‍, മാനേജിങ് എഡിറ്റര്‍ സുനില്‍ ഹസന്‍ എന്നിവരും പങ്കെടുത്തു.

ടോപ്കോ സംസം ജ്വല്ലറി നവീകരിച്ച ഷോറൂം ഉദ്ഘാടനം ഏഴിന്

ടോപ്കോ സംസം ജ്വല്ലറി നവീകരിച്ച
ഷോറൂം ഉദ്ഘാടനം ഏഴിന്
കണ്ണൂര്‍: ടോപ്കോ സംസം ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഫെബ്രുവരി ഏഴിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടോപ്കോ സംസം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി.സി. മൂസഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ബാങ്ക് റോഡിലാണ് ഷോറൂം. ഏഴിന് രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്വര്‍ണാഭരണശേഖരവുമായി ടോപ്കോ ഗോള്‍ഡ്, വജ്രങ്ങള്‍ക്കായി ടോപ്കോ ഡയമണ്ട്, വെള്ളിയാഭരണങ്ങളുടെ ശേഖരവുമായി ടോപ്കോ സില്‍വര്‍ എന്നീ വിഭാഗങ്ങള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. സ്വര്‍ണ സമ്പാദ്യപദ്ധതി അഡ്വാന്‍സ് ബുക്കിങ് സൗകര്യങ്ങളുമുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. നസീര്‍, സഹീര്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

ജി.ഐ.ഒ സായാഹ്ന സദസ്സ്

 ജി.ഐ.ഒ സായാഹ്ന സദസ്സ്

കണ്ണൂര്‍ :  സ്ത്രീ പീഡനങ്ങളുള്‍പ്പെടെ സമൂഹത്തിലെ പ്രശ്നങ്ങളുടെ ചില വശങ്ങളോ ദുരന്തഫലങ്ങളോ  മാത്രം പരിഹരിക്കാന്‍ ശ്രമിക്കാതെ സാമൂഹിക സൃഷ്ടിക്ക് വേണ്ടിയാണ് ശ്രമങ്ങളുണ്ടാവേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ പറഞ്ഞു. ജി.ഐ.ഒ ജില്ല കമ്മിറ്റി താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ‘പ്രവാചകന്‍  സ്ത്രീ വിമോചകന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് സി .ഹസ്ന അധ്യക്ഷത വഹിച്ചു. എം.ഖദീജ വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം  ജില്ല പ്രസിഡന്‍റ് എ.ടി.സമീറ സംസാരിച്ചു.

സര്‍ക്കാര്‍ നിലപാട് ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി

സര്‍ക്കാര്‍ നിലപാട്
ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി
കൊല്ലം: സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണമില്ളെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന്‍െറ പൊതുവികാരത്തിനെതിരായ ധിക്കാരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി പ്രസ്താവിച്ചു. സര്‍ക്കാര്‍ നിയമസാങ്കേതികത്വം പറയുന്നത് ചിലരെ രക്ഷിക്കാനാണ്. 35 പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മൊഴി പരിഗണിക്കുകയും കുര്യന് മാത്രം അത് ബാധകമാക്കാതിരിക്കുന്നതും എന്തടിസ്ഥാനത്തിലാണ്? അന്വേഷണത്തിലെ അട്ടിമറിയെക്കുറിച്ച സുപ്രീംകോടതി നിരീക്ഷണവും ബാഹ്യ ഇടപെടലിനെക്കുറിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തലും ചോദ്യം ചെയ്യുന്നതില്‍ വന്ന വീഴ്ച പുറത്തുവന്നതും പരിഗണിച്ച് പുനരന്വേഷണത്തിന് ഉത്തരവിടാം. ആരോപണ വിധേയരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇറങ്ങിയത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ.കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കാന്‍സറിനെ തോല്‍പിച്ച കുട്ടുവിന്‍െറ ജീവിതം

 കാന്‍സറിനെ തോല്‍പിച്ച
കുട്ടുവിന്‍െറ ജീവിതം
കാന്‍സറെന്ന മാരക രോഗം കാര്‍ന്നുതിന്ന വയോധികന്‍െറ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പൂര്‍ണ ആരോഗ്യത്തോടെയുള്ള തുടര്‍ജീവിതവും മാതൃകയാവുന്നു. നിശ്ചയദാര്‍ഢ്യത്തിന്‍െറയും മനക്കരുത്തിന്‍െറയും പിന്‍ബലത്തില്‍  ജീവിതത്തിന്‍െറ മനോഹര തീരത്തേക്ക് പറിച്ചുനടപ്പെട്ട ഉളിയില്‍ റംല നിവാസില്‍ വി.കെ. കുട്ടുവിന്‍െറ ജീവിതം രോഗിയായ ഏതൊരാള്‍ക്കും കരുത്തുപകരുന്നതാണ്. കാന്‍സര്‍ മരണത്തിന്‍െറ വാറന്‍റാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാനും രോഗഭീതിയില്‍ നിന്ന് കരകയറാനും കുട്ടുവിന്‍െറ ജീവിതം വഴിയൊരുക്കും. എഴുത്തും വായനയും ചരിത്രം തേടിയുള്ള സഞ്ചാരവും പിന്നെ കൃഷിപ്പണിയുമായി ഏതുനേരവും തിരക്കിലായ ഈ  78കാരന്‍ ലോകത്തോട് വിളിച്ചുപറയുന്നതും കാന്‍സറില്‍ തളര്‍ന്ന് ആരും ജീവിതം പാഴാക്കരുതെന്നാണ്.
2006ല്‍ 72ാമത്തെ വയസ്സിലാണ് കുട്ടുവിന് രോഗത്തിന്‍െറ തുടക്കം. 2007ല്‍ രോഗവും അസ്വസ്ഥതയും മൂര്‍ച്ഛിച്ചു. തലശ്ശേരി സഹകരണാശുപത്രിയിലെ ചികിത്സയില്‍, ചെറുകുടലിനെയും വന്‍കുടലിനെയും ബാധിക്കുകയും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത നിലയില്‍ ട്യൂമര്‍ കണ്ടത്തെി. ഹൃദയവാല്‍വിനുള്ള ചികിത്സയിലായതിനാലും പ്രായംകൂടിയ രോഗിയായതിനാലും ശസ്ത്രക്രിയ അതീവദുഷ്കരമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗമൊന്നും ഇല്ലാതെ വന്നതിനാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി. രോഗം കാന്‍സറായത് കൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവില്ളെന്നാണ് കരുതിയത്. മരുന്നുകളുടെ പ്രവാഹവും ഭക്ഷണക്രമീകരണവും കൊണ്ട് മുടി ഒന്നുപോലും ശരീരത്തില്‍ ബാക്കിയായില്ളെന്ന് മാത്രമല്ല, ശോഷിച്ച ശരീരമായി മാറുകയും ചെയ്തു.
മനക്കരുത്തിനൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദേശം വിടാതെ പാലിച്ചതും രോഗമുക്തിക്ക് കാരണമായി. ജീവിതത്തിലേക്ക് പതിയെ നടന്നുതുടങ്ങിയ കുട്ടു ആരോഗ്യ വീണ്ടെടുപ്പിനൊപ്പം പ്രായാധിക്യത്തില്‍ ചടഞ്ഞിരിക്കാതെ ആരെയും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്കാണ് തിരിഞ്ഞത്. രോഗം മാറിയതിന് ശേഷം സ്വന്തം വീട്ടുപറമ്പിലെ മണ്ണില്‍ കുട്ടുവിന് പൊന്നുവിളയിക്കാനായി. സ്വന്തംകൈകൊണ്ട് വളര്‍ത്തിയ തെങ്ങും കുരുമുളക് വള്ളികളും മറ്റും കാണുകയും പണിയെടുക്കുകയും ചെയ്യുന്നത് ഏത് രോഗത്തിനും ശാന്തിയാണെന്ന് കുട്ടു പറയുന്നു. ഇതിനിടയില്‍ രണ്ട് ചരിത്രപുസ്തകങ്ങള്‍ കുട്ടുവിന്‍േറതായി പിറവിയെടുത്തു. മൂന്നാമത്തെ പുസ്തകത്തിന്‍െറ രചനയിലാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ക്ഷണം സ്വീകരിച്ച് ഒമാന്‍, ബഹ്റൈന്‍, സൗദി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. അര്‍ബുദം തളര്‍ത്തിയെന്ന ചിന്തപോലും ഇല്ലാത്തതിനാലാണ് കുട്ടുവിന് ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തിക്കാനായത്. തളരാതെയും മുടങ്ങാതെയും ചികിത്സ തുടര്‍ന്നാല്‍ രോഗമുക്തി നേടാനാകുമെന്ന് ഇദ്ദേഹം പറയുന്നു.

MEDIAONE


MADHYAMAM


PRABODHANAM WEEKLY


ZAMZAM